പ്രതീകാത്മക ചിത്രം 
Business

ആപ്പിള്‍ സ്മാര്‍ട്ട് വാച്ചുകള്‍ അമേരിക്കയില്‍ നിരോധിക്കുമോ?, മറികടക്കാന്‍ കൊണ്ടുപിടിച്ച നീക്കവുമായി കമ്പനി

പ്രമുഖ ടെക് കമ്പനി ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ചുകള്‍ അമേരിക്കയില്‍ നിരോധിക്കാന്‍ നീക്കം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: പ്രമുഖ ടെക് കമ്പനി ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ചുകള്‍ അമേരിക്കയില്‍ നിരോധിക്കാന്‍ നീക്കം. ഇത് മറികടക്കാന്‍ ആവശ്യമായ നടപടികള്‍ വേഗത്തില്‍ കൈക്കൊള്ളാനുള്ള ശ്രമത്തിലാണ് കമ്പനി. സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ അടക്കം പരിഹരിച്ച് 1700 കോടി ഡോളറിന്റെ ബിസിനസ് നിലനിര്‍ത്താനാണ് കമ്പനി പദ്ധതിയിടുന്നത്.

ഉപയോക്താവിന്റെ രക്തത്തിലെ ഓക്‌സിജന്‍ ലെവല്‍ നിര്‍ണയിക്കാന്‍ സഹായിക്കുന്ന ഫീച്ചറില്‍ മാറ്റം വരുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ ഫീച്ചര്‍ പേറ്റന്റ് നിയമം ലംഘിച്ചതായുള്ള മാസിമോ കോര്‍പ്പറേഷന്റെ ആരോപണത്തെ തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലാക്കിയത്.രക്തത്തിലെ ഓക്‌സിജന്റെ ലെവല്‍ നിര്‍ണയിക്കുന്ന ഫീച്ചറുമായി ബന്ധപ്പെട്ട് സ്മാര്‍ട്ട് വാച്ചിലെ ആല്‍ഗോരിതത്തില്‍ മാറ്റം വരുത്താനാണ് ആപ്പിള്‍ പദ്ധതിയിടുന്നത്. സ്വന്തം നാട്ടില്‍ സ്മാര്‍ട്ട് വാച്ചുകള്‍ നിരോധിച്ചതില്‍ ആപ്പിളിന്റെ ബിസിനസിനെ കാര്യമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍പും സമാനമായ നിലയില്‍ വിവിധ രാജ്യങ്ങളില്‍ കമ്പനി നിയമപ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ട്.മാസിമോയുമായുള്ള പ്രശ്‌നം പറഞ്ഞുതീര്‍ക്കാന്‍ കമ്പനിക്ക് സാധിക്കും. പക്ഷേ സാങ്കേതികവിദ്യയില്‍ പരിഷ്‌കാരം വരുത്തി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമമാണ് കമ്പനിയുടെ എന്‍ജിനീയര്‍മാര്‍ നടത്തിവരുന്നത്. നിരോധനം നടപ്പിലാകുകയാണെങ്കില്‍ ആപ്പിള്‍ നിയമപരവും സാങ്കേതികവുമായ നിരവധി ഓപ്ഷനുകള്‍ തെരഞ്ഞെടുക്കേണ്ടതായി വരും. സീരീസ് 9, അള്‍ട്രാ ടു എന്നിവയാണ് നിരോധനം നേരിടാന്‍ സാധ്യതയുള്ള രണ്ട് മോഡലുകള്‍. നിരോധിക്കാന്‍ സാധ്യതയുള്ള വാച്ചുകള്‍ വ്യാഴാഴ്ച വെബ്സൈറ്റില്‍ വില്‍ക്കുന്നത് നിര്‍ത്താനും തുടര്‍ന്ന് ഡിസംബര്‍ 24-നകം ഏകദേശം 270 ഔട്ട്ലെറ്റുകളില്‍ നിന്ന് അവ പിന്‍വലിക്കാനും ആപ്പിള്‍ പദ്ധതിയിടുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിൽ സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി; മുഖ്യമന്ത്രിയുടെ കൊല്ലപ്പെട്ട മുൻ സഹായിയുടെ അമ്മ സ്ഥാനാർത്ഥി

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !