Apple Hikes Prices Of Old iPhones source: Apple
Business

65,000 രൂപ വരെ വര്‍ധന, പുതിയ ലോഞ്ചിന് പിന്നാലെ പഴയ ഐഫോണുകളുടെ വില കുത്തനെ കൂട്ടി; പട്ടിക ഇങ്ങനെ

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍, ഐഫോണ്‍ 18 പ്രോ, 18 പ്രോ മാക്‌സ് എന്നി മോഡലുകളുടെ ലോഞ്ചിന് പിന്നാലെ പഴയ മോഡലുകളുടെ വില വര്‍ധിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍, ഐഫോണ്‍ 18 പ്രോ, 18 പ്രോ മാക്‌സ് എന്നി മോഡലുകളുടെ ലോഞ്ചിന് പിന്നാലെ പഴയ മോഡലുകളുടെ വില വര്‍ധിപ്പിച്ചു. പുതിയ തലമുറ ഇറങ്ങുമ്പോള്‍ പഴയ ഐഫോണുകളുടെ വില കുറയുന്നതാണ് പതിവ്. എന്നാല്‍ പതിവില്‍ നിന്ന് വിപരീതമായാണ് പഴയ ഫോണുകളുടെ വില വര്‍ധിപ്പിച്ചത്. ഐഫോണ്‍ 17, ഐഫോണ്‍ 17ഇ, ഐഫോണ്‍ എയര്‍, ഐഫോണ്‍ 16 എന്നിവയുടെ വിലയാണ് വര്‍ധിപ്പിച്ചത്.

256 ജിബി സ്റ്റോറേജുള്ള ഐഫോണ്‍ 17ന് 17,000 രൂപയാണ് വില വര്‍ധിപ്പിച്ചത്. മുന്‍പ് 82,900 രൂപയായിരുന്നു വില. ഇപ്പോള്‍ ഐഫോണ്‍ 17ന് 99,900 രൂപയാണ് പുതുക്കിയ വില. 512 ജിബി വേര്‍ഷന്റെ വിലയില്‍ 22,000 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. 1,24,900 രൂപയായാണ് വില ഉയര്‍ന്നത്.

ഏറ്റവും വില വര്‍ധന ഐഫോണ്‍ എയറിന് ആണ്. നേരത്തെ 256 ജിബി മോഡലിന് 1,19,900 രൂപയായിരുന്നു വില. പുതുക്കിയ വില അനുസരിച്ച് ഇത് 1,49,900 രൂപയായി. 512 ജിബി മോഡലിന്റെ വില 1,39,900 രൂപയില്‍ നിന്ന് 1,74,900 രൂപ ആയാണ് ഉയര്‍ന്നത്. ഒരു ടിബി വേര്‍ഷന്റെ വിലയില്‍ 65,000 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2,24,900 രൂപയായാണ് വില വര്‍ധിച്ചത്.

ഐഫോണ്‍ 17ഇ മോഡലിനും വില വര്‍ധിച്ചിട്ടുണ്ട്. 256 ജിബി മോഡലിന്റെ പുതുക്കിയ വില 79,900 രൂപയാണ്. നേരത്തെ 64,900 രൂപയായിരുന്നു വില. 512 ജിബി മോഡലിന്റെ വില 84,900 രൂപയില്‍ നിന്ന് 1,04,900 രൂപയായാണ് വര്‍ധിച്ചത്. ഐഫോണ്‍ 16 128 ജിബി മോഡലിന്റെ മുന്‍പത്തെ വില 69,900 രൂപയായിരുന്നു. ഇപ്പോള്‍ വില 89,900 രൂപയായി ഉയര്‍ന്നു.മെമ്മറി ചിപ്പുകളുടെയും മറ്റു പ്രധാന സ്മാര്‍ട്ട്‌ഫോണ്‍ ഘടകങ്ങളുടെയും ഉല്‍പ്പാദന ചെലവ് വര്‍ധിച്ചതാണ് വില കൂട്ടാന്‍ കാരണം.

Apple Hikes Prices Of Old iPhones After New Launch

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് വ്യാഴാഴ്ച മുതല്‍; സ്‌പോട്ട് ബുക്കിങ് ഉള്‍പ്പടെ ദിവസം 80,000 പേര്‍

കരുതലിന്റെ പുതുയുഗം; വയോജന ബില്‍ നിയമസഭ ഏകകണ്ഠമായി പാസാക്കി

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; അഡീഷണല്‍ സെക്രട്ടറി ആര്‍ ഹരിക്ക് സസ്‌പെന്‍ഷന്‍

ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സും യൂണിഫോമും ഇല്ല; സീറ്റ് ബെല്‍റ്റും ധരിച്ചില്ല; സ്‌കൂള്‍ ബസുകള്‍ക്ക് പിഴ

ഡിഎസ്പി ഇമ്പരാജായി സൂര്യ; ആരാധകര്‍ കാത്തിരുന്ന ഗ്ലിംപ്‌സ് വിഡിയോ എത്തി; തീയിട്ട് സുഷിന്റെ മ്യൂസിക്!