ഇന്ത്യയില്‍ ഇന്ധനവില കൂടുമോ?, എണ്ണവില 105 ഡോളര്‍ കടന്നു, ആശങ്ക

ഒരിടവേളയ്ക്ക് ശേഷം ആദ്യമായി ക്രൂഡ് വില ബാരലിന് 105 ഡോളര്‍ കടന്നു.
Brent crude oil hits 105 dollar
Brent crude oil hits 105 dollarfile
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: ഒരിടവേളയ്ക്ക് ശേഷം ആദ്യമായി ക്രൂഡ് വില ബാരലിന് 105 ഡോളര്‍ കടന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 107 ഡോളര്‍ കടന്നിരിക്കുകയാണ്. ഇതോടെ ഇന്ത്യയില്‍ വീണ്ടും ഇന്ധന, പാചകവാതക വില ഉയരുമോ എന്ന തരത്തില്‍ ആശങ്ക ഉയരുന്നുണ്ട്.

മെയ് 25ന് ശേഷം ആദ്യമായാണ് എണ്ണവില 105 ഡോളര്‍ കടക്കുന്നത്. അമേരിക്ക- ഇറാന്‍ സംഘര്‍ഷമാണ് എണ്ണവില ഉയരാന്‍ പ്രധാന കാരണം. നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ യുദ്ധം അവസാനിക്കൂ എന്നും അതിന് മുന്‍പ് പെട്രോള്‍ വിലയില്‍ കാര്യമായ ആശ്വാസം ഉണ്ടാകില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. ഇതോടെ ഏഴാം മാസത്തിലേക്ക് കടന്ന ഈ സംഘര്‍ഷത്തിന് ഉടന്‍ അയവുണ്ടാകില്ല എന്ന സൂചനയാണ് വില ഉയരാന്‍ ഒരു കാരണം. ഒരുമാസത്തിനിടെ ബ്രെന്‍ഡ് ക്രൂഡ് വിലയില്‍ 30 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ തീരത്തുനിന്നുള്ള ചരക്ക് നീക്കങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുകയാണ്. ഇതിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ എണ്ണ ഉല്‍പ്പാദന നിരക്കിലേക്ക് സൗദി അറേബ്യ താഴ്ന്നിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളില്‍ ഒന്നായ ചൈനയുടെ എണ്ണ ആവശ്യകതയില്‍ അടുത്തകാലത്ത് ഉണ്ടായ വര്‍ധനയും വിലയില്‍ പ്രതിഫലിച്ചു. ഇത് തുടരുകയാണെങ്കില്‍ എണ്ണവില ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍.

Brent crude oil hits 105 dollar
ഇനി ഒന്നു മുട്ടിച്ചാല്‍ മതി, പേയ്‌മെന്റ് റെഡി; യുപിഐയില്‍ വരുന്നു ടാപ് ആന്റ് പേ സംവിധാനം
Brent crude oil hits 105 dollar
ഐഫോണ്‍ 18 പ്രോ വിലക്കുറവില്‍ വാങ്ങാന്‍ പ്ലാനുണ്ടോ? എങ്കില്‍ ഈ രാജ്യങ്ങള്‍ പരിഗണിക്കാം
Summary

Brent crude oil hits 105 dollar per barrel for first time since May 25

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com