ഐഫോണ്‍ എസ്ഇ 4  image credit: apple
Business

50,000 രൂപയില്‍ താഴെ വില; ഐഫോണിന്റെ ബജറ്റ് ഫ്രണ്ട്‌ലി ഫോണ്‍, അറിയാം എസ്ഇ 4

ടെക് ലോകത്തിലെ മുന്‍നിര ബ്രാന്‍ഡായ ആപ്പിള്‍ ഇന്ന് ഐഫോണ്‍ എസ്ഇ 4 പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടെക് ലോകത്തിലെ മുന്‍നിര ബ്രാന്‍ഡായ ആപ്പിള്‍ ഇന്ന് ഐഫോണ്‍ എസ്ഇ 4 പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. ഏറ്റവും കുറഞ്ഞ വിലയുള്ള ഐഫോണുകളില്‍ ഒന്നായിരിക്കും ഇതെന്നാണ് പ്രതീക്ഷ. ഒഎല്‍ഇഡി ഡിസ്‌പ്ലേ, ഫേസ് ഐഡി, ആപ്പിള്‍ ഇന്റലിജന്‍സ് സപ്പോര്‍ട്ട് എന്നിങ്ങനെ പ്രധാന ഡിസൈന്‍ അപ്ഗ്രേഡുമായി വരുന്ന ബജറ്റ് സൗഹൃദ ഐഫോണ്‍ ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

വലിയ ഡിസൈന്‍ മാറ്റത്തോടെയായിരിക്കും ഐഫോണ്‍ എസ്ഇ 4 വിപണിയില്‍ എത്തുക. കോംപാക്റ്റ് ഫോം ഫാക്ടറും ടച്ച് ഐഡി ഹോം ബട്ടണും ഒഴിവാക്കി ഐഫോണ്‍ 14നോട് സാമ്യമുള്ള ഒരു ലുക്കിലായിരിക്കും ഫോണ്‍ എത്തുക. 6.1 ഇഞ്ച് OLED ഡിസ്‌പ്ലേ, ടച്ച് ഐഡിക്ക് പകരമായി ഫേസ് ഐഡി, ആധുനിക ഐഫോണുകളുടേതിന് സമാനമായി പരന്ന അരികുകളുള്ള ബോക്സിയര്‍ ഡിസൈന്‍, വലതുവശത്ത് പവര്‍ ബട്ടണ്‍ പ്ലേസ്മെന്റ് തുടങ്ങി നിരവധി ഫീച്ചറുകളോടെയായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക.

കാമറ വിഭാഗത്തിലും വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. സിംഗിള്‍-ലെന്‍സ് 48MP സെന്‍സര്‍ ആണ് പിന്‍ കാമറയില്‍ സജ്ജീകരിച്ചിരിക്കുന്നത്. 24MP മുന്‍ കാമറയാണ് മറ്റൊരു പ്രത്യേകത. ആപ്പിളിന്റെ A18 ചിപ്പ് ആണ് ഇതിന് കരുത്തുപകരുക. ഐഫോണ്‍ 16 സീരീസില്‍ പ്രതീക്ഷിക്കുന്നത് ഇതോ പ്രോസസര്‍ ആണ്. സുഗമമായ മള്‍ട്ടിടാസ്‌കിങ്ങിനായി 8GB റാം, ഏറ്റവും ചെലവ് കുറഞ്ഞ എഐ അധിഷ്ഠിത ഐഫോണ്‍ ആക്കി മാറ്റാന്‍ ആപ്പിള്‍ ഇന്റലിജന്‍സ് സപ്പോര്‍ട്ട് എന്നിവ മറ്റു സവിശേഷതകളായി ഫോണില്‍ ഇടംപിടിച്ചേക്കും.44,000 രൂപയായിരിക്കാം പ്രാരംഭ വില. ഐഫോണ്‍ എസ്ഇ 3 ലോഞ്ച് ചെയ്യുമ്പോള്‍ 43,900 രൂപയായിരുന്നു വില. പിന്നീട് നികുതി അടക്കം ഇതിന്റെ വില 49,900 രൂപയായി വര്‍ധിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അതിവേഗം മുന്നോട്ടു തന്നെ'; ഹൈ സ്പീഡ് റെയില്‍ പദ്ധതിക്കായി പൊന്നാനിയില്‍ ഓഫീസ് തുറന്ന് ഇ ശ്രീധരന്‍

'അവസാന മണിക്കൂറിലാണോ കളിക്കില്ലെന്നു പറയുന്നത്... പാകിസ്ഥാന്‍ ടീമിനെതിരെ കടുത്ത നടപടി വേണം'

എനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കും, അതില്‍ മറ്റുള്ളവര്‍ക്കെന്താണ്?; വിമര്‍ശനങ്ങളോട് തുറന്നടിച്ച് ഐശ്വര്യ ലക്ഷ്മി

ഗ്രൗണ്ടിൽ ഞങ്ങൾ ഉണ്ടാകും; പാകിസ്ഥാന്‍റെ ബഹിഷ്കരണ ഭീഷണിയിൽ പ്രതികരിച്ച് ബിസിസിഐ

അമൃതസ്‌നാനത്തോടെ നാളെ മഹാമാഘ മഹോത്സവത്തിന് സമാപനം

SCROLL FOR NEXT