ഐഫോണ്‍ 15 128 ജിബി വേരിയന്റിന് നിലവില്‍ 69,900 രൂപയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത് പ്രതീകാത്മക ചിത്രം
Business

10,000 രൂപ വരെ ഡിസ്‌കൗണ്ട്; ഇന്ത്യയില്‍ ഐഫോണ്‍ മോഡലുകള്‍ക്ക് വില കുറച്ചു

ഇന്ത്യയില്‍ ഐഫോണ്‍ 14, ഐഫോണ്‍ 15 മോഡലുകള്‍ക്ക് പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ വിലക്കുറവ് പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഐഫോണ്‍ 14, ഐഫോണ്‍ 15 മോഡലുകള്‍ക്ക് പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ വിലക്കുറവ് പ്രഖ്യാപിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐഫോണ്‍ 16ന്റെ ലോഞ്ചിന് പിന്നാലെയാണ് പ്രഖ്യാപനം. 10000 രൂപ വരെയാണ് ഡിസ്‌കൗണ്ട് ലഭിക്കുക.

ഐഫോണ്‍ 15 128 ജിബി വേരിയന്റിന് നിലവില്‍ 69,900 രൂപയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുമ്പ് ഇതിന് 79,600 രൂപയായിരുന്നു വില. കഴിഞ്ഞ ബജറ്റില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുടെ തീരുവ കുറച്ചതിന് ശേഷം ജൂലൈയില്‍ ആപ്പിള്‍ വിവിധ ഐഫോണ്‍ മോഡലുകള്‍ക്ക് 3-4% വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്നലെയാണ് ഐഫോണ്‍ 16 സീരീസ് ആപ്പിള്‍ പുറത്തിറക്കിയത്. നൂതന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയോടെ രൂപകല്‍പ്പന ചെയ്ത ഫോണാണ് അവതരിപ്പിച്ചത്. ഐഫോണ്‍ 16 സീരീസിന്റെ പ്രീ-ഓര്‍ഡര്‍ ഉടന്‍ ആരംഭിക്കും. സെപ്റ്റംബര്‍ 20ന് ആണ് ഔദ്യോഗിക വില്‍പ്പന തീരുമാനിച്ചിരിക്കുന്നത്. മോഡലുകളുടെ പ്രാരംഭ വിലകള്‍ താഴെ:

ഐഫോണ്‍ 16: 79,900 രൂപയാണ് വില. പ്രതിമാസം 12,483 രൂപയില്‍ ആരംഭിക്കുന്ന ഇഎംഐ ഓപ്ഷനും ലഭിക്കും.

ഐഫോണ്‍ 16 പ്ലസ്: 89,900 രൂപയാണ് വില.പ്രതിമാസം 14,150 രൂപയില്‍ ആരംഭിക്കുന്ന ഇഎംഐ ഓപ്ഷനും ഇതിനോടൊപ്പം ലഭിക്കും. കൂടാതെ ട്രേഡ് ഇന്‍ ഓഫര്‍ പ്രയോജനപ്പെടുത്തി ഡിസ്‌കൗണ്ടും നേടിയെടുക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിഹാറില്‍ ചരിത്രം കുറിച്ച് ബിജെപി; സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; രണ്ട് ഉപമുഖ്യമന്ത്രിമാര്‍

പടക്കം പൊട്ടിച്ച് തുരത്തുന്നതിനിടെ അക്രമാസക്തയായി; കോഴിക്കോട് കാട്ടാന കമ്പി തുളഞ്ഞു കയറി ചരിഞ്ഞു

പാലക്കാട് ശ്വാസനാളത്തില്‍ പാല്‍ കുടുങ്ങി; കുഞ്ഞ് മരിച്ചു

വീട്ടുകാര്‍ വിനോദസഞ്ചാരത്തിന് പോയി; അടച്ചിട്ട വീട്ടില്‍ നിന്ന് 25 പവന്‍ സ്വര്‍ണം കവര്‍ന്നു

'ആ വിഡിയോ വല്ലാത്ത മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി, വാഴ 2 കണ്ടതിന് ശേഷം പേടിയൊക്കെ മാറി'; ബിജുക്കുട്ടന്റെ അരികിലെത്തി ആ വിഡിയോയിലെ അച്ഛൻ

SCROLL FOR NEXT