കോള്‍ഗേറ്റ്  
Business

ഇന്ത്യക്കാര്‍ പല്ലു തേക്കുന്നില്ലേ? കോള്‍ഗേറ്റ് വില്‍പന കുത്തനെ ഇടിഞ്ഞു, വിചിത്ര വാദവുമായി കമ്പനി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോള്‍ഗേറ്റ് കമ്പനിയുടെ വില്‍പന കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായ മൂന്നാമത്തെ സാമ്പത്തിക പാദത്തിലാണ്‌ കമ്പനിയുടെ വില്‍പന കുത്തനെ ഇടിഞ്ഞത്. എന്നാല്‍ വില്‍പന ഇടിഞ്ഞതിന് വിചിത്ര മറുപടിയാണ് കമ്പനി പറയുന്നത്. പല്ലു തേക്കാന്‍ ഇന്ത്യക്കാര്‍ ടൂത്ത് പേസ്റ്റ് വാങ്ങുന്നില്ലെന്നാണ് കമ്പനി പറയുന്നത്. ഇന്ത്യയിലെ ഉപഭോക്താക്കള്‍ കുറച്ചു ടൂത്ത് പേസ്റ്റ് മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് നേരത്തെ തന്നെ കോള്‍ഗേറ്റ് പറഞ്ഞിരുന്നു.

നഗരങ്ങളിലാണ് കോള്‍ഗേറ്റിന്റെ വില്‍പനയില്‍ ഏറ്റവും ഇടിവ് നേരിട്ടത്. വിതരണത്തിലുണ്ടായ പ്രശ്‌നങ്ങള്‍ വില്‍പനയെ സാരമായി ബാധിച്ചെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഗുണമേന്മയുള്ളതും വില കൂടിയതുമായ പുതിയ പേസ്റ്റുകള്‍ കോള്‍ഗേറ്റ് പുറത്തിറക്കിയിരുന്നു. ഗ്രാമീണ വിപണിയില്‍ ഈയിടെ പുറത്തിറക്കിയ കോള്‍ഗേറ്റ് സ്‌ട്രോങ് ടീത്ത് പോലും വിപണി പിടിച്ചില്ല.

അടുത്ത കാലത്തൊന്നും മാര്‍ക്കറ്റ് തിരിച്ചുപിടിക്കാന്‍ കഴിയില്ലെന്നാണ് കോള്‍ഗേറ്റ്-പാമോലിവ് ചെയര്‍മാനും ആഗോള ചീഫ് എക്സികുട്ടിവുമായ നോയല്‍ വലയ്സ് പറയുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പാദത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 6.3 ശതമാനത്തിന്റെ കുറവാണുണ്ടായത്. ടൂത്ത് പേസ്റ്റ് അടക്കമുള്ള ദന്ത സംരക്ഷണ ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടി 18 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായി കുറച്ചിട്ടും കമ്പനിയുടെ വില്‍പനയില്‍ വര്‍ധനവുണ്ടായില്ല. വില്‍പന കുറഞ്ഞതിനെ കുറിച്ച് അടുത്ത ആഴ്ച വിശദമായി അവലോകനം ചെയ്യുമെന്നും കമ്പനി പറഞ്ഞു.

Are Indians Turning Away From Colgate? Sales Of The Iconic Toothpaste Brand Plunge

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

സഭയ്ക്ക് നീതി ഉറപ്പാക്കി തരുന്ന ഭരണാധികാരികള്‍ വിലമതിക്കപ്പെടും, കൂടെ നിന്നവരെ മറക്കില്ല: യാക്കോബായ സഭ അധ്യക്ഷന്‍

കേരളത്തിന് എസ്എസ്എ ഫണ്ട് ലഭിച്ചു; ആദ്യ ഗഡുവായി കിട്ടിയത് 92.41 കോടി രൂപ

പ്ലാസ്റ്റിക് സർജൻ, അസിസ്റ്റ​ന്റ് പ്രൊഫസ‍ർ തുടങ്ങി തിരുവനന്തപുരത്ത് വിവിധ ഒഴിവുകൾ

'ഷേവിങ് ലോഷനായി ഉപയോഗിച്ചതായിരിക്കില്ലേ?' 10 മില്ലീലിറ്റര്‍ മദ്യം കൈവശം വച്ച യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസിന് നേരെ കോടതി

SCROLL FOR NEXT