വയനാട് മെഡിക്കൽ കോളജിലും കണ്ണൂർ ആയുർവേദ കോളജിലും വിവിധ തസ്തികകളിൽ ഒഴിവുകൾ

യോഗ്യതയും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾ രേഖകളുമായി അഭിമുഖത്തിന് ഹാജരാകണം.കരാർ അടിസ്ഥാനത്തിലുള്ള നിയമനങ്ങൾക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
job vacancies, Doctor
Recruitment notification for vacancies at Wayanad Medical College and Kannur Ayurveda Collegefile
Updated on
2 min read

വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ട്യൂട്ടർ/ ഡെമോൺസ്‌ട്രേറ്റർ, ജൂനിയർ റസിഡന്റ് എന്നീ തസ്തികളിലും കണ്ണൂർ ആയുർവേദ കോളജിൽ എമർജൻസി മെഡിക്കൽ ഓഫീസർ,അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുമാണ് ഒഴിവുകളുള്ളത്.

ഫെബ്രുവരി 21, 23, 25 തീയതികളിൽ അതത് കോളജുകളിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവ് വഴിയാണ് നിയമനം. യോഗ്യതയും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾ വാക്ക് ഇൻ ഇന്റർവ്യൂവിൽ രേഖകൾ സഹിതം പങ്കെടുക്കണം.

job vacancies, Doctor
കേരളത്തിലെ ആരോഗ്യ അടിസ്ഥാന സൗകര്യം: 25 വർഷത്തെ വളർച്ചയും നിലനിൽപ്പിനായുള്ള പോരാട്ടവും

വയനാട് മെഡിക്കൽ കോളജിലെ ഒഴിവുകൾ

വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്‌ട്രേറ്റർ, ജൂനിയർ റസിഡന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.

യോഗ്യത: എം ബിബി എസ് , ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (Permanent) രജിസ്‌ട്രേഷനും

ശമ്പളം: 52,000 രൂപ സമാഹൃത വേതനം

നിയമന രീതി: കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക്

വാക്ക് ഇൻ ഇന്റർവ്യൂ തീയതി: ഫെബ്രുവരി 23 രാവിലെ 11 മണി

സ്ഥലം: വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസ്

അഭിമുഖത്തിന് ഹാജരാകുമ്പോൾ കൊണ്ടുവരേണ്ട രേഖകൾ: വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ (SSLC & UG) മാർക്ക് ലിസ്റ്റ് ഉൾപ്പെടെ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ്സ് തെളിയിക്കുന്ന അസ്സൽ രേഖകൾ

job vacancies, Doctor
ആയിരം വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്കോളർഷിപ്പ്, വിദ്യാർത്ഥി പ്രതിഭ പുരസ്‌കാരത്തിന് ഫെബ്രുവരി 26 വരെ അപേക്ഷിക്കാം

കണ്ണൂർ ഗവ. ആയുർവേദ കോളജിലെ ഒഴിവുകൾ

എമർജൻസി മെഡിക്കൽ ഓഫീസർ (മോഡേൺ മെഡിസിൻ)

അടിസ്ഥാന യോഗ്യത: എം ബി ബിഎസ്

പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.

വാക്ക് ഇൻ ഇന്റർവ്യൂ തീയതി: ഫെബ്രുവരി 25 ന് രാവിലെ 11 മണി

സ്ഥലം: കണ്ണൂർ ഗവ. ആയുർവേദ കോളജിലെ പ്രിൻസിപ്പലിന്റെ ഓഫീസ്

ശമ്പളം: 60,410 രൂപ സമാഹൃത വേതനം

നിയമന രീതി: താൽക്കാലിക നിയമനം

അഭിമുഖത്തിന് ഹാജരാകുമ്പോൾ കൊണ്ടുവരേണ്ട രേഖകൾ: ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, ടിസിഎംസി രജിസ്ട്രേഷൻ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡേറ്റയും

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0497 2800167.

job vacancies, Doctor
കെൽട്രോണിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ, ഫെബ്രുവരി 28 വരെ ഓൺലൈനായി അപേക്ഷിക്കാം

അസിസ്റ്റന്റ് പ്രൊഫസർ

കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ രോഗനിദാനം വകുപ്പിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

വാക്ക് ഇൻ ഇന്റർവ്യൂ: തീയതി ഫെബ്രുവരി 21ന് രാവിലെ 11 മണിക്ക്

സ്ഥലം: കണ്ണൂർ ഗവ. ആയുർവേദ കോളജിലെ പ്രിൻസിപ്പലിന്റെ ഓഫീസ്

അടിസ്ഥാന യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം

പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന

ശമ്പളം: 60,410 രൂപ സമാഹൃത വേതനം.

നിയമന രീതി: കരാർ അടിസ്ഥാനത്തിൽ

അഭിമുഖത്തിന് ഹാജരാകുമ്പോൾ കൊണ്ടുവരേണ്ട രേഖകൾ: ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡേറ്റയും

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0497 2800167.

Summary

Job Alert:Wayanad Medical College and Kannur Ayurveda College have announced vacancies in various posts. Eligible candidates can apply as per the official notification. Check post details, eligibility, and application procedure.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com