KELTRON Recruitment 2026 notification for various job vacancies . Apply online before February 28
KELTRON Recruitment 2026 notification for various job vacancies , Apply online before February 28 Keltorn

കെൽട്രോണിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ, ഫെബ്രുവരി 28 വരെ ഓൺലൈനായി അപേക്ഷിക്കാം

കെൽട്രോണിൽ ആറ് തസ്തികകളിലായി 14 ഒഴിവുകളാണ് ഉള്ളത്.
Published on

ഇന്ത്യയിലെ ആദ്യത്തേതും, കേരളത്തിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡി (കെൽട്രോൺ-KELTRON)ൽ വിവിധ തസ്തികകളിൽ ഉള്ള ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

KELTRON Recruitment 2026 notification for various job vacancies . Apply online before February 28
തൊഴിലാളികളെ ചട്ടം പഠിപ്പിക്കാനോ തൊഴിൽ ചട്ടങ്ങൾ

കെൽട്രോണിൽ ആറ് തസ്തികകളിലായി 14 ഒഴിവുകളാണ് ഉള്ളത്. ഡെപ്യൂട്ടി ജനറൽ മാനേജർ (മാർക്കറ്റിങ്), സീനിയർ ഓഫീസർ (ഫിനാൻസ്), അസിസ്റ്റ​ന്റ് മാനേജർ, എൻജിനിയർ ട്രെയിനി, മാനേജ്മെ​ന്റ് ട്രെയിനി എന്നീ തസ്തികളിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

കേരളത്തിനകത്തും പുറത്തുമുള്ള കെൽട്രോണി​ന്റെ വിവിധ സ്ഥാപനങ്ങളിലായിരിക്കും നിയമനം. യോഗ്യതയും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡാണ് (KPESRB) അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഓൺലൈനായി അപേക്ഷ നൽകണം.KPESRB യുടെ വെബ്സൈറ്റ് വഴി ഓൺലൈനായി ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. സ്ഥിര നിയമനവും കരാർ നിയമനവും ഇതിൽ ഉൾപ്പെടുന്നു.

KELTRON Recruitment 2026 notification for various job vacancies . Apply online before February 28
UPSC IES/ISS 2026| 44 ഒഴിവുകൾ, ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം; പരീക്ഷ ജൂൺ 19 ന്

തസ്തികയുടെ പേര്: അസിസ്റ്റന്റ് മാനേജർ (കെഎംഒ - അഹമ്മദാബാദ്)

നിയമന രീതി: സ്ഥിരം നിയമനം

ശമ്പളം: 38,600 - 79,300 രൂപ സ്കെയിൽ

യോഗ്യത:

അംഗീകൃത സർവകലാശാലയിൽ നിന്ന് 60% മാർക്കോടെ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് / കമ്പ്യൂട്ടർ സയൻസ് / ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എൻജിനീയറിങ് / ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് / അപ്ലൈഡ് ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് / ഇലക്ട്രിക്കൽ എൻജിനീയറിങ് എന്നിവയിൽ ബിടെക് അല്ലെങ്കിൽ ബിഇ

പ്രായപരിധി: പരമാവധി പ്രായം 45 വയസ്സ്

പ്രവൃത്തി പരിചയം:

ഇലക്ട്രോണിക്സ് / ഐടി / ഐസിടി അനുബന്ധ പ്രോജക്ടുകൾ കൈകാര്യം ചെയ്യുന്നതിൽ കുറഞ്ഞത് ആറ് വർഷത്തെ പരിചയം, പ്രോജക്ട് മാനേജ്മെന്റ്, ബിസിനസ് വികസനവും ഉപഭോക്തൃ ബന്ധങ്ങളും. ടെൻഡറിങ് എന്നിവ സംബന്ധിച്ച അറിവ്

ഒഴിവുകളുടെ എണ്ണം: ഒന്ന്

വിജ്ഞാപനം ഇവിടെ വായിക്കാം

തസ്തികയുടെ പേര് : മാനേജ്മെന്റ് ട്രെയിനി എച്ച് ആർ (HR)

നിയമന രീതി: സ്ഥിരം നിയമനം

ശമ്പളം : 32,400 - 67,150 രൂപ സ്കെയിലിൽ

യോഗ്യത:

60% മാർക്കോടെ AICTE അംഗീകരിച്ച പേഴ്‌സണൽ മാനേജ്‌മെന്റിൽ എംബിഎ (എച്ച്ആർ)/രണ്ട് വർഷത്തെ മുഴുവൻ സമയ പ്രൊഫഷണൽ പിജി ബിരുദം

പ്രായപരിധി: പരമാവധി പ്രായം 35 വയസ്സ്

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 19500 രൂപ സ്റ്റൈപ്പൻഡോടെ ഒരു വർഷത്തെ പരിശീലനം പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ (ഒരു വർഷം), ഉദ്യോഗാർത്ഥികളെ E2 ഗ്രേഡിൽ പ്രൊബേഷനിൽ നിയമിക്കുമ്പോൾ 32400 - 67150 രൂപ സ്കെയിലിൽ ശമ്പളം ലഭിക്കും

ഒഴിവുകളുടെ എണ്ണം : നാല്

വിജ്ഞാപനം ഇവിടെ വായിക്കാം

KELTRON Recruitment 2026 notification for various job vacancies . Apply online before February 28
UPSC CSE 2026| ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരാകാം, 933 ഒഴിവുകളിലേക്ക് ഫെബ്രുവരി 24 വരെ അപേക്ഷിക്കാം

തസ്തികയുടെ പേര്: എൻജിനീയർ ട്രെയിനി - ITBG

നിയമന രീതി: സ്ഥിരം നിയമനം

ശമ്പളം : 32,400 - 67,150 രൂപ സ്കെയിലിൽ

​​യോഗ്യത:

അംഗീകൃത സർവകലാശാലയിൽ നിന്ന് 60% മാർക്കോടെ കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജി/ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/ഇലക്‌ട്രോണിക്‌സ്, കമ്മ്യൂണിക്കേഷൻ എന്നിവയിൽ ബി ടെക്/ബി ഇ അല്ലെങ്കിൽ 60% മാർക്കോടെ എംഎസ്‌സി (കമ്പ്യൂട്ടർസയൻസ്/ഇൻഫർമേഷൻ ടെക്‌നോളജി/ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ) അല്ലെങ്കിൽ 60% മാർക്കോടെ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിഎസ്‌സി (കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജി/ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ) യും അംഗീകൃത സർവകലാശാലയിൽ നിന്ന് 60% മാർക്കോടെ എം സി എ അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് 60% മാർക്കോടെ ബി സി എ യും എം സി എയും

പ്രായപരിധി:പരമാവധി പ്രായം 35 വയസ്സ്

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 19500 രൂപ സ്റ്റൈപ്പന്റോടെ ഒരു വർഷത്തെ പരിശീലനം നൽകും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് (ഒരു വർഷം), E2 ഗ്രേഡിൽ പ്രൊബേഷനിൽ നിയമിക്കപ്പെടുമ്പോൾ 32400 - 67150 രൂപ സ്കെയിലിൽ ശമ്പളം ലഭിക്കും.

ഒഴിവുകളുടെ എണ്ണം: ആറ്

വിജ്ഞാപനം ഇവിടെ വായിക്കാം

തസ്തികയുടെ പേര്: അസിസ്റ്റന്റ് മാനേജർ (കെഎംഒ-കൊൽക്കത്ത)

നിയമന രീതി: സ്ഥിരം നിയമനം

ശമ്പളം: 38,600 - 79,300 രൂപ സ്കെയിൽ

യോഗ്യത:

അംഗീകൃത സർവകലാശാലയിൽ നിന്ന് 60% മാർക്കോടെ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് / കമ്പ്യൂട്ടർ സയൻസ് / ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എൻജിനീയറിങ് / ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് / അപ്ലൈഡ് ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് / ഇലക്ട്രിക്കൽ എൻജിനീയറിങ് എന്നിവയിൽ ബിടെക് അല്ലെങ്കിൽ ബിഇ ബിരുദം

പ്രായപരിധി: പരമാവധി പ്രായം 45 വയസ്സ്

പരിചയം:

ഇലക്ട്രോണിക്സ് / ഐടി / ഐസിടി അനുബന്ധ പ്രോജക്ടുകൾ കൈകാര്യം ചെയ്യുന്നതിൽ കുറഞ്ഞത് ആറ് വർഷത്തെ പരിചയം, ഇതിൽ പ്രോജക്ട് മാനേജ്മെന്റ്, ബിസിനസ് വികസനവും ഉപഭോക്തൃ ബന്ധങ്ങളും ടെൻഡറിങ് നടപടികളെ കുറിച്ച് അറിവുണ്ടാകണം.

ഒഴിവുകളുടെ എണ്ണം: ഒന്ന്

വിജ്ഞാപനം ഇവിടെ വായിക്കാം

KELTRON Recruitment 2026 notification for various job vacancies . Apply online before February 28
യുഎന്നില്‍ ഒരു ജോലി, ആർക്കൊക്കെ അപേക്ഷിക്കാം? എങ്ങനെ?

തസ്തികയുടെ പേര്: ഡെപ്യൂട്ടി ജനറൽ മാനേജർ (മാർക്കറ്റിങ്)

യോഗ്യത:

ബി ടെക്കും മാർക്കറ്റിങ്ങിൽ എം ബി എയും

പ്രായപരിധി: പരമാവധി പ്രായം 50 വയസ്സ്

പരിചയം:

ഇലക്ട്രോണിക്സ് ഉൽപ്പാദന വ്യവസായത്തിൽ, സെയിൽസിലും മാർക്കറ്റിങ്ങിലും കുറഞ്ഞത് 15 വർഷത്തെ പരിചയം. വിദ്യാഭ്യാസ യോഗ്യത നേടിയ ശേഷമുള്ള പ്രവൃത്തി പരിചയമാണ് പരിഗണിക്കുക. ഇലക്ട്രോണിക് ഘടകങ്ങളുടെ വിൽപ്പനയിലും വിപണനത്തിലും ഇന്ത്യയിലും പരിചയമുണ്ടായിരിക്കണം. സമീപകാലത്ത് കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ഹെഡ് ഓഫ് ഫങ്ഷൻ എന്ന നിലയിൽ ഒരു മാർക്കറ്റിങ് വിഭാഗം സ്വതന്ത്രമായി കൈകാര്യം ചെയ്തിരിക്കണം. 100 കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ള ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന നൽകും.

നിയമന രീതി : കരാർ അടിസ്ഥാനത്തിൽ ( ആദ്യം ഒരുവർഷ കാലയളവ്, പിന്നീട് പുതുക്കി നൽകാവുന്നതാണ്)

ശമ്പളം : 65,000 സമാഹൃതം

ഒഴിവുകളുടെ എണ്ണം : ഒന്ന്

വിജ്ഞാപനം ഇവിടെ വായിക്കാം

തസ്തികയുടെ പേര്: സീനിയർ ഓഫീസർ (ഫിനാൻസ്)

യോഗ്യത:

സി‌എ/സി‌എ ഇന്റർ/സി‌എം‌എ/സി‌എം‌എ ഇന്റർ/ ബി കോം + എം‌ബി‌എ (ഫിനാൻസ്)- (റെഗുലർ)

പ്രായപരിധി: പരമാവധി പ്രായം 40 വയസ്സ്.

പരിചയം:

സി‌എ/സി‌എം‌എയ്ക്ക് കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം അല്ലെങ്കിൽ സി‌എ ഇന്റർ/സി‌എം‌എ ഇന്റർ/ബി കോം + എം‌ബി‌എ ഉദ്യോഗാർത്ഥികൾക്ക് ഫിനാൻസ്, ടാക്സ്, അക്കൗണ്ടുകൾ എന്നിവയുടെ എല്ലാ വശങ്ങളും കൈകാര്യം ചെയ്യുന്നതിൽ കമ്പ്യൂട്ടർവത്കൃത അക്കൗണ്ടിങ്ങിൽ അറിവുണ്ടായിരിക്കണം.

നിയമന രീതി: കരാർ അടിസ്ഥാനത്തിൽ (ആദ്യം ഒരുവർഷത്തേക്ക്, പിന്നീട് നീട്ടി നൽകാവുന്നതാണ്)

ശമ്പളം: 40,000 സമാഹൃതം

ഒഴിവുകളുടെ എണ്ണം: ഒന്ന്

വിജ്ഞാപനം ഇവിടെ വായിക്കാം

Summary

Job Alert:KELTRON invites online applications for various job vacancies. Eligible candidates can apply online before February 28. Check notification details, eligibility criteria, and application process here.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com