

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) ഇന്ത്യൻ ഇക്കണോമിക് സർവീസ് (IES) , ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് (ISS) തസ്തികകളിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. . ഇക്കണോമിക്സിലും സ്റ്റാറ്റിസ്റ്റിക്സിലും ബിരുദാനന്തര ബിരുദമുള്ളവർക്ക് ഇന്ത്യയുടെ ഭരണ സംവിധാനത്തിലെ പ്രധാന തസ്തികയിൽ ചേരുന്നതിനുള്ള അവസരമാണിത്.
ഇന്ത്യൻ ഇക്കണോമിക് സർവീസ്/ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് തസ്തികകളിലേക്കുള്ള 44 ഒഴിവുകളിൽ നിയമനം നടത്തുന്നതിനനാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) റിക്രൂട്ട്‌മെന്റ് 2026. ബി എസ് സി, എംഎ,എം എസ് സി യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം.മാർച്ച് മൂന്ന് (03-03-2026) വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. യു പി എസ് സി വെബ്‌സൈറ്റായ upsc.gov.in വഴി ഓൺലൈനായി വേണം അപേക്ഷ നൽകേണ്ടത്.
ഇക്കണോമിക്സ് /അപ്ലൈഡ് ഇക്കണോമിക്സ്/ബിസിനസ് ഇക്കണോമിക്സ്/ഇക്കണോമെട്രിക്സ് എന്നിവയിൽ ബിരുദാനന്തര ബിരുദം
സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കണം.
പ്രായപരിധി: 21 - 30 വയസ്സ് (2026 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കി) എസ്‌സി/എസ്ടി (അഞ്ച് വർഷം), ഒബിസി (മൂന്ന് വർഷം), വിമുക്തഭടർ (അഞ്ച് വർഷം), പിഡബ്ല്യുബിഡി (10 വർഷം) എന്നിങ്ങനെ മാനദണ്ഡപ്രകാരമുള്ള ഉയർന്ന പ്രായപരിധി ഇളവുകൾ അനുവദിക്കും.
ഇന്ത്യൻ ഇക്കണോമിക് സർവീസ് ഒഴിവുകളുടെ എണ്ണം: 16
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് ഒഴിവുകളുടെ എണ്ണം : 28
ജനറൽ/ഒബിസി വിഭാഗം: 200 രൂപ
സ്ത്രീ/എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി: അപേക്ഷാ ഫീസ് ഇല്ല
ഔദ്യോഗിക വിജ്ഞാപനം ഇവിടെ വായിക്കാം
അപേക്ഷിക്കാനുള്ള അവസാന തീയതി: മാർച്ച് മൂന്ന്
അപേക്ഷിക്കാനുള്ള ലിങ്ക് ഇവിടെ കാണാം
പരീക്ഷാ തീയതി : 2026 ജൂൺ 19
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates