UPSC IFS Recruitment 2026| ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ 80 ഒഴിവുകൾ, ഫെബ്രുവരി 24 വരെ അപേക്ഷിക്കാം

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പരീക്ഷകളും അഭിമുഖവും വിജയിക്കണം.
UPSC IFS Recruitment 2026
UPSC IFS Recruitment 2026 Notification: Apply Online for 80 Indian Forest Service Vacancies Before February 24Gemini AI
Updated on
1 min read

കാടിനെ അറിഞ്ഞ് ജോലി ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് ഏറെ ആസ്വദിച്ച് കരിയർ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്ന പ്രൊഫഷനാണ് ഫോറസ്റ്റ് സർവീസ്. ഇതിലേക്ക് യോഗ്യതയുള്ളവരെ കണ്ടെത്തുന്നതിന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പരീക്ഷകളും അഭിമുഖവും പാസാകാണം.

UPSC IFS Recruitment 2026
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിൽ സ്പെഷ്യലിസ്റ്റ്, സൂപ്പർ സ്പെഷ്യലിസ്റ്റ് തസ്തികകളിൽ നിയമനം;അഭിമുഖം ഫെബ്രുവരി ആറിന്

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ (ഐഎഫ്എസ് - IFS) തസ്തികകളിലേക്കുള്ള നിയമനം നടത്തുന്നിന് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് യു പി എസ് സി (UPSC)വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 24 ആണ്.

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷ (IFoSE) 2026

തസ്തികയുടെ പേര് : ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ

ആകെ ഒഴിവുകൾ :80 (ഏകദേശം)

പരീക്ഷാ ഘട്ടങ്ങൾ :പ്രിലിമിനറി (CSE), ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർ സർവീസ് എക്സാം(IFoS) മെയിൻസ്, അഭിമുഖം

യോഗ്യത: നിർദ്ദിഷ്ട ബാച്ചിലേഴ്സ് ബിരുദം( ബോട്ടണി, സുവോളജി, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി, അഗ്രികൾച്ചർ, ഫോറസ്ട്രി, എൻജിനീയറിങ്, ആനിമൽ ഹസ്ബൻഡറി ആൻഡ് വെറ്ററിനറി സയൻസ് എന്നിവയിലേതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം.)

പ്രായപരിധി: 21–32 വയസ്സ് (01-08-2026 അടിസ്ഥാനമാക്കി)

എസ് സി, എസ് ടി വിഭാഗത്തിന് : അഞ്ച് വർഷത്തെ ഇളവ്

ഒബിസി വിഭാഗത്തിന് : മൂന്ന് വർഷത്തെ ഇളവ്

പിഡബ്ല്യു ബി ഡി : 10 വർഷത്തെ ഇളവ്

അപേക്ഷാ ഫീസ്

ജനറൽ,ഒബിസി,ഇഡബ്ല്യു എസ്:100 രൂപ

എസ് സി, എസ് ടി,പിഡബ്ല്യു ബി ഡി സ്ത്രീകൾ: അപേക്ഷാ ഫീസ് ഇല്ല

UPSC IFS Recruitment 2026
സി-ഡാക് റിക്രൂട്ട്മെന്റ് 2026: പ്രോജക്ട് എൻജിനീയർ, പ്രോജക്ട് ടെക്നീഷ്യൻ തുടങ്ങി 805 ഒഴിവുകൾ
Summary

Job Alert: UPSC IFS Recruitment 2026 notification released. Apply online for 80 Indian Forest Service (IFS) vacancies. Check eligibility, dates, and how to apply before Feb 24.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com