എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിൽ സ്പെഷ്യലിസ്റ്റ്, സൂപ്പർ സ്പെഷ്യലിസ്റ്റ് തസ്തികകളിൽ നിയമനം;അഭിമുഖം ഫെബ്രുവരി ആറിന്

എറണാകുളം ഉദ്യോഗമണ്ഡലിലെ ഇ എസ് ഐ സി ആശുപത്രിയിൽ നിയമനത്തിനായി വാക്ക്-ഇൻ- ഇ​ന്റർവ്യൂ നടത്തുക.
ESIC Kerala job vacancies
ESIC Kerala job vacancies : ESIC to Conduct Walk-In Interview on February 6 for Specialist and Super Specialist Posts പ്രതീകാത്മക ചിത്രം
Updated on
1 min read

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിൽ (ESIC) ഫുൾടൈം, പാർട്ട് ടൈം ഡോക്ടർമാരെ നിയമിക്കുന്നു. സ്പെഷ്യലിസ്റ്റ്, സൂപ്പർ സ്പെഷ്യലിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.

എറണാകുളം ഉദ്യോഗമണ്ഡലിലെ ഇ എസ് ഐ സി ആശുപത്രിയിൽ നിയമനത്തിനായി വാക്ക്-ഇൻ- ഇ​ന്റർവ്യൂ നടത്തുക.

ഫുൾ ടൈം സൂപ്പർ സ്പെഷ്യലിസ്റ്റ് / പാർട്ട് ടൈം സൂപ്പർ സ്പെഷ്യലിസ്റ്റ്, ഫുൾ ടൈം സ്പെഷ്യലിസ്റ്റ് / പാർട്ട് ടൈം സ്പെഷ്യലിസ്റ്റ് തസ്തികകളിലാണ് നിയമനം. . എം ബി ബി എസ്, ഡി എൻബി , എംഎസ./എംഡി, എംസിഎച്ച്, ഡിഎം തുടങ്ങിയ യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.

ESIC Kerala job vacancies
കൊച്ചിൻ ഷിപ്പ്‌യാർഡിൽ എക്‌സിക്യൂട്ടീവ് ട്രെയിനിയാകാം, മാസം 50,000 രൂപ സ്റ്റൈപൻഡ്;അസിസ്റ്റ​ന്റ് മാനേജർ തസ്തികയിൽ സ്ഥിരം നിയമനം:ഫെബ്രുവരി 20 വരെ അപേക്ഷിക്കാം

ശമ്പളം: സൂപ്പർ സ്പെഷ്യലിസ്റ്റ്

ഫുൾടൈം സൂപ്പർ സ്പെഷ്യലിസ്റ്റ്: 2,00,000 രൂപ,

സീനിയർ ഫുൾടൈം സൂപ്പർ സ്പെഷ്യലിസ്റ്റ്: 2,40,000 രൂപ

പാർട്ട് ടൈം സൂപ്പർ സ്പെഷ്യലിസ്റ്റ്: 1,00,000 രൂപ മുതൽ 1,50,000/- രൂപ വരെ

ശമ്പളം: സ്പെഷ്യലിസ്റ്റ്

സ്പെഷ്യലിസ്റ്റ് (ഫുൾടൈം): 1,53,275 രൂപ

(സീനിയർ സ്പെഷ്യലിസ്റ്റ്): 1,76,541 രൂപ

പാർട്ട് ടൈം സ്പെഷ്യലിസ്റ്റ് :60,000/രൂപ

ESIC Kerala job vacancies
റൈറ്റ്സിൽ എൻജിനീയർമാർക്ക് അവസരം, ഫെബ്രുവരി 26 വരെ അപേക്ഷിക്കാം

ഒഴിവുള്ള തസ്തികകൾ

1. ഫുൾ ടൈം സൂപ്പർ സ്പെഷ്യലിസ്റ്റ് / പാർട്ട് ടൈം സൂപ്പർ സ്പെഷ്യലിസ്റ്റ്

കാർഡിയോളജി,ഓങ്കോളജി (മെഡിക്കൽ ഓങ്കോളജി)

2. ഫുൾ ടൈം സ്പെഷ്യലിസ്റ്റ് / പാർട്ട് ടൈം സ്പെഷ്യലിസ്റ്റ്

ജനറൽ മെഡിസിൻ,റേഡിയോളജി, കാഷ്വാലിറ്റി, ജനറൽ സർജറി

ESIC Kerala job vacancies
ബിരുദമുണ്ടെങ്കിൽ എസ്ബിഐയിൽ ഓഫീസറാകാം, 2273 ഒഴിവുകൾ

യോഗ്യത: സൂപ്പർ സ്പെഷ്യലിസ്റ്റ് തസ്തികയിലേക്ക് എംബിബിഎസ് + എംഡി/ഡിഎം/ഡിഎൻബി/എംസിഎച്ച് സ്പെഷ്യലിസ്റ്റ് തസ്തികയിലേക്ക് എംബിബിഎസും പിജി ബിരുദവും അല്ലെങ്കിൽ ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ ഡിപ്ലോമ.

പ്രായപരിധി: അഭിമുഖ തീയതിയിൽ 69 വയസ്സ് കവിയരുത് (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ്).

അഭിമുഖത്തിനുള്ള തീയതിയും സമയവും :ഫെബ്രുവരി ആറ്(06.02.2026) രാവിലെ ഒമ്പത് മണി

വിശദവിവരങ്ങൾക്ക് ഔദ്യോഗക വെബ്സൈറ്റിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Summary

Job Alert: Employees’ State Insurance Corporation (ESIC) has announced recruitment for Specialist and Super Specialist posts. Walk-in interview will be held on February 6.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com