കൊച്ചിൻ ഷിപ്പ്‌യാർഡിൽ എക്‌സിക്യൂട്ടീവ് ട്രെയിനിയാകാം, മാസം 50,000 രൂപ സ്റ്റൈപൻഡ്;അസിസ്റ്റ​ന്റ് മാനേജർ തസ്തികയിൽ സ്ഥിരം നിയമനം:ഫെബ്രുവരി 20 വരെ അപേക്ഷിക്കാം

എൻജിനീയറിങ്/സിഎ /ഐസിഡബ്ല്യുഎ/എംബിഎ/പിജി ബിരുദം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം.
Cochin Shipyard, CSL
Cochin Shipyard Recruitment: Executive Trainee Posts With Rs.50,000 Monthly Stipend; Apply by February 20 CSL
Updated on
2 min read

കൊച്ചിൻ ഷിപ്പ്‌യാർഡ് (CSL -സി‌എസ്‌എൽ) എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.

പരിശീലന കാലയളവ് ഒരു വർഷമാണ്. അതിന് ശേഷം വിജയകരമായി പൂർത്തിയാക്കുന്നവരെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ശേഷം E-1 ഗ്രേഡിലുള്ള അസിസ്റ്റന്റ് മാനേജർ തസ്തികയിൽ, 40,000-140,000 രൂപ ശമ്പള സ്കെയിലിൽ നിയമിക്കും. .

എൻജിനീയറിങ്/സിഎ /ഐസിഡബ്ല്യുഎ/എംബിഎ/പിജി ബിരുദം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം.

Cochin Shipyard, CSL
ബിരുദമുണ്ടെങ്കിൽ എസ്ബിഐയിൽ ഓഫീസറാകാം, 2273 ഒഴിവുകൾ

താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് കൊച്ചിൻ ഷിപ്പ്‌യാർഡി (സി‌എസ്‌എൽ)​ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 20-02-2026 ആണ്.

എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികകളുടെ എണ്ണം : 64

പ്രായപരിധി : 27 വയസ്സ് (20/02/2026 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്)

സ്റ്റൈപൻഡ്: 50,000 രൂപ പ്രതിമാസം

Cochin Shipyard, CSL
15 ലക്ഷം രൂപയുടെ സ്കോളർഷിപ്പിൽ യുകെയിൽ പഠിക്കാം, ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ബർമിങ് ഹാം യൂണിവേഴ്സിറ്റിയുടെ ഫ്യൂച്ചർ സ്കിൽസ് സ്കോളർഷിപ്പ് പ്രഖ്യാപിച്ചു

☸എക്സിക്യൂട്ടീവ് ട്രെയിനി (മെക്കാനിക്കൽ): അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം

☸എക്സിക്യൂട്ടീവ് ട്രെയിനി (ഇലക്ട്രിക്കൽ): അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം

☸എക്സിക്യൂട്ടീവ് ട്രെയിനി (ഇലക്ട്രോണിക്സ്): അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിരുദം

☸എക്സിക്യൂട്ടീവ് ട്രെയിനി (നേവൽ ആർക്കിടെക്ചർ): അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ നേവൽ ആർക്കിടെക്ചർ എൻജിനീയറിങ്ങിൽ ബിരുദം

☸എക്സിക്യൂട്ടീവ് ട്രെയിനി (സിവിൽ): അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ സിവിൽ എൻജിനീയറിങ്ങിൽ ബിരുദം

☸എക്സിക്യൂട്ടീവ് ട്രെയിനി (സേഫ്റ്റി): അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ സേഫ്റ്റി എൻജിനീയറിങ്ങിൽ ബിരുദം

Cochin Shipyard, CSL
ബിരുദമുള്ളവർക്ക് ആർസിസിയിൽ റിസപ്ഷനിസ്റ്റ് ട്രെയിനിങ് പ്രോഗ്രാമിൽ അപേക്ഷിക്കാം, പ്രതിമാസം 10,000 രൂപ സ്റ്റൈപൻഡ്

☸എക്സിക്യൂട്ടീവ് ട്രെയിനി (ഫിനാൻസ്): ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ / ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എന്നിവയുടെ അവസാന പരീക്ഷയിൽ വിജയം.

☸എക്സിക്യൂട്ടീവ് ട്രെയിനി (ഹ്യൂമൻ റിസോഴ്‌സ്): അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ, നിർദ്ദിഷ മേഖലകളിൽ രണ്ട് വർഷത്തെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യമായ ബിരുദം അല്ലെങ്കിൽ തത്തുല്യമായ ഡിപ്ലോമ അല്ലെങ്കിൽ ബിരുദാനന്തര ബിരുദം: എച്ച്ആർ അല്ലെങ്കിൽ തത്തുല്യമായ സ്പെഷ്യലൈസേഷനോടെ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം, എച്ച്ആറിൽ സ്പെഷ്യലൈസേഷനോടെ ബിരുദം അല്ലെങ്കിൽ തത്തുല്യമായ ഡിപ്ലോമ, എച്ച്ആറിൽ സ്പെഷ്യലൈസേഷനോടെ ഡിപ്ലോമ, അല്ലെങ്കിൽ പേഴ്സണൽ മാനേജ്‌മെന്റിലോ ലേബർ വെൽഫെയർ ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസിലോ സ്പെഷ്യലൈസേഷനോടെ സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം, അല്ലെങ്കിൽ പേഴ്സണൽ മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം.

Cochin Shipyard, CSL
Kerala PSC| ഓയിൽപാം ഇന്ത്യയിൽ ഒഴിവുകൾ, 11 തസ്തികകളിലേക്ക് അപേക്ഷിക്കാം

അപേക്ഷിക്കാനുള്ള അവസാന തീയതി: ഫെബ്രുവരി 20 (20/02/2026) വരെ അപേക്ഷിക്കാം.

വിജ്ഞാപനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഔദ്യോഗിക വെബ്സൈറ്റ് www.cochinshipyard.in

Summary

Job Alert:Cochin Shipyard Recruitment Executive Trainee posts with rs 50,000 monthly stipend and permanent appointment as Assistant Manager. Apply before February 20.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com