Kerala PSC| ഓയിൽപാം ഇന്ത്യയിൽ ഒഴിവുകൾ, 11 തസ്തികകളിലേക്ക് അപേക്ഷിക്കാം
കേരള, കേന്ദ്ര സർക്കാരുകളുടെ സംയുക്ത പൊതുമേഖലാ സ്ഥാപനമായ ഓയിൽ പാം ഇന്ത്യയിൽ വിവിധ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് കേരളപബ്ലിക് സർവീസ് കമ്മീഷൻ ( പി എസ് സി) അപേക്ഷ ക്ഷണിച്ചു.
ഓയിൽ പാം ഇന്ത്യയിൽ സ്ഥിരം നിയമനത്തിനായി 11 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. റിസർച്ച് ഓഫീസർ,മിഡ് വൈഫ്,ഫാർമസിസ്റ്റ്,ലബോറട്ടറി ടെക്നീഷ്യൻ,വെല്‍ഡർ,മെക്കാനിക്കൽ അസിസ്റ്റന്റ്,പവർ പ്ലാന്റ് അസിസ്റ്റന്റ്,കുക്ക് കം കെയർ ടേക്കർ,ഇലക്ട്രിക്കൽ ലൈൻ ഹെൽപ്പർ,ബോയലെർ അറ്റൻഡർ,സെക്യൂരിറ്റി ഗാർഡ് എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.
യോഗ്യതയും താൽപ്പര്യവുമുള്ളർ പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. ഫെബ്രുവരി നാല് വരെ അപേക്ഷിക്കാം.
തസ്തിക : റിസർച്ച് ഓഫീസർ
ശമ്പളം : 43400-91200 രൂപ
നിയമന രീതി : നേരിട്ടുള്ള നിയമനം
പ്രായ പരിധി : 18-36 ഉദ്യോഗാർത്ഥികൾ (02.01.1989-നും 01.01.2007 നും ഇടയിൽ ജനിച്ചവരായിരിക്കണം രണ്ട് തീയതികളും ഉൾപ്പടെ)
അർഹതപ്പെട്ട വിഭാഗങ്ങളിൽപ്പെട്ടവർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും.
യോഗ്യത:
അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ അഗ്രികൾച്ചറിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത
പി എസ് സിയുടെ മാനദണ്ഡപ്രകാരമുള്ള സ്ഥാപനങ്ങളിൽ സസ്യപ്രജനന മേഖലയിലോ സമാനമായ മേഖലയിലോ ഉള്ള മൂന്ന് വർഷത്തെ പരിചയം.
തസ്തിക : മിഡ് വൈഫ്
ശമ്പളം : 35600-75400 രൂപ
നിയമന രീതി : നേരിട്ടുള്ള നിയമനം
പ്രായ പരിധി : 18-36 ഉദ്യോഗാർത്ഥികൾ (02.01.1989-നും 01.01.2007 നും ഇടയിൽ ജനിച്ചവരായിരിക്കണം രണ്ട് തീയതികളും ഉൾപ്പടെ)അർഹതപ്പെട്ട വിഭാഗങ്ങളിൽപ്പെട്ടവർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും.
യോഗ്യത:
ബി എസ് സി. നഴ്സിങ് അല്ലെങ്കിൽ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറിയിൽ മൂന്ന് വർഷത്തെ ഡിപ്ലോമ.
കേരള നഴ്സസ് ആൻഡ് മിഡ് വൈഫ്സ് കൗൺസിലിലെ രജിസ്ട്രേഷൻ
വിജ്ഞാപനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം
തസ്തിക : ഫാർമസിസ്റ്റ്
ശമ്പളം : 35600-75400 രൂപ
നിയമന രീതി : നേരിട്ടുള്ള നിയമനം
പ്രായ പരിധി : 18-36 ഉദ്യോഗാർത്ഥികൾ (02.01.1989-നും 01.01.2007 നും ഇടയിൽ ജനിച്ചവരായിരിക്കണം രണ്ട് തീയതികളും ഉൾപ്പടെ)അർഹതപ്പെട്ട വിഭാഗങ്ങളിൽപ്പെട്ടവർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും.
യോഗ്യത:
എസ് എസ് എല്‍ സി പാസായിരിക്കേണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഫാർമസിയിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം.
കേരളാ സ്റ്റേറ്റ് ഫാർമസി കൗൺസിലുള്ള രജിസ്ട്രേഷൻ
പി എസ് സിയുടെ മാനദണ്ഡപ്രകാരമുള്ള സ്ഥാപനങ്ങളിൽ നിന്ന് ഫാർമസിസ്റ്റായുള്ള മൂന്ന് വർഷത്തെ പരിചയം.
തസ്തിക ലബോറട്ടറി ടെക്നീഷ്യൻ
ശമ്പളം : 35600-75400 രൂപ
നിയമന രീതി : നേരിട്ടുള്ള നിയമനം
പ്രായ പരിധി : 18-36 ഉദ്യോഗാർത്ഥികൾ (02.01.1989-നും 01.01.2007 നും ഇടയിൽ ജനിച്ചവരായിരിക്കണം രണ്ട് തീയതികളും ഉൾപ്പടെ)അർഹതപ്പെട്ട വിഭാഗങ്ങളിൽപ്പെട്ടവർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും.
യോഗ്യത :
എസ് എസ് എല്‍ സി യും സർക്കാർ അംഗീകൃത ലബോറട്ടറി ടെക്നീഷ്യൻ കോഴ്സിൽ ഡിപ്ലോമയും പാസായിരിക്കണം.
പി എസ് സിയുടെ മാനദണ്ഡപ്രകാരമുള്ള സ്ഥാപനങ്ങളിൽ നിന്ന് ലബോറട്ടറി ടെക്നീഷ്യനായി മൂന്ന് വർഷത്തെ പരിചയം.
വിജ്ഞാപനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തസ്തിക : വെല്‍ഡർ
ശമ്പളം : 25,100 – 57,900 രൂപ
നിയമന രീതി : നേരിട്ടുള്ള നിയമനം
പ്രായ പരിധി : 18-36 ഉദ്യോഗാർത്ഥികൾ (02.01.1989-നും 01.01.2007 നും ഇടയിൽ ജനിച്ചവരായിരിക്കണം രണ്ട് തീയതികളും ഉൾപ്പടെ)അർഹതപ്പെട്ട വിഭാഗങ്ങളിൽപ്പെട്ടവർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും.
യോഗ്യത :
വെല്‍ഡിങ്ങില്‍ ഐടിഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വിഎച്ച് എസ് ഇയിലെ തത്തുല്യ സർട്ടിഫിക്കറ്റ്.
ബന്ധപ്പെട്ട അധികാരികൾ നടത്തുന്ന ASME സെക്ഷൻ IX, IBR എന്നീ ടെസ്റ്റുകളോടയുള്ള വെല്‍ഡർ പെർഫോമൻസ് ടെസ്റ്റ് യോഗ്യത ഉണ്ടായിരിക്കണം.
പി എസ് സിയുടെ മാനദണ്ഡപ്രകാരമുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള മൂന്ന് വർഷത്തെ പരിചയം.
തസ്തിക: മെക്കാനിക്കൽ അസിസ്റ്റന്റ്
ശമ്പളം : 24,400-55,200 രൂപ
നിയമന രീതി : നേരിട്ടുള്ള നിയമനം
പ്രായ പരിധി : 18-36 ഉദ്യോഗാർത്ഥികൾ (02.01.1989-നും 01.01.2007 നും ഇടയിൽ ജനിച്ചവരായിരിക്കണം രണ്ട് തീയതികളും ഉൾപ്പടെ)അർഹതപ്പെട്ട വിഭാഗങ്ങളിൽപ്പെട്ടവർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും.
യോഗ്യത :
ഫിറ്റർ /മെഷീനിസ്റ്റ് ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ ട്രേഡിൽ വിഎച്ച്എസ്ഇ സർട്ടിഫിക്കറ്റ്
പി എസ് സിയുടെ മാനദണ്ഡപ്രകാരമുള്ള സ്ഥാപനങ്ങളിൽ നിന്ന് രണ്ട് വർഷത്തെ മെക്കാനിക്കൽ മേഖലയിലെ പരിചയം.
വിജ്ഞാപനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തസ്തിക : പവർ പ്ലാന്റ് അസിസ്റ്റന്റ്
ശമ്പളം : 24,400-55,200 രൂപ
നിയമന രീതി : നേരിട്ടുള്ള നിയമനം
പ്രായ പരിധി : 18-36 ഉദ്യോഗാർത്ഥികൾ (02.01.1989-നും 01.01.2007 നും ഇടയിൽ ജനിച്ചവരായിരിക്കണം രണ്ട് തീയതികളും ഉൾപ്പടെ)അർഹതപ്പെട്ട വിഭാഗങ്ങളിൽപ്പെട്ടവർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും.
യോഗ്യത :
ഫിറ്റർ ട്രേഡിൽ ഐ ടി ഐ
രണ്ടാം ക്ലാസ് ബോയിലർ അറ്റൻഡറായി കോമ്പറ്റൻസീ സർട്ടിഫിക്കറ്റ്
പി എസ് സിയുടെ നിയമപ്രകാരമുള്ള സ്ഥാപനങ്ങളിൽ നിന്ന് മൂന്ന് വർഷത്തെ പരിചയം
തസ്തിക : കുക്ക് കം കെയർ ടേക്കർ
ശമ്പളം : 23700-52600 രൂപ
നിയമന രീതി : നേരിട്ടുള്ള നിയമനം
പ്രായ പരിധി : 18-36 ഉദ്യോഗാർത്ഥികൾ (02.01.1989-നും 01.01.2007 നും ഇടയിൽ ജനിച്ചവരായിരിക്കണം രണ്ട് തീയതികളും ഉൾപ്പടെ)അർഹതപ്പെട്ട വിഭാഗങ്ങളിൽപ്പെട്ടവർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും.
അവശ്യയോഗ്യതയുള്ളവർക്ക് ഉയർന്ന പ്രായപരിധിയിൽ 50 വയസ്സുവരെ ഇളവ് നൽകി കൊണ്ട് പി എസ് സി വഴി നേരിട്ടുള്ള നിയനമനത്തിന് അപേക്ഷിക്കാം.
യോഗ്യത :
സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും കാറ്ററങ്ങിലുള്ള സർട്ടിഫിക്കറ്റ്
സർക്കാർ, അർദ്ധ സർക്കാർ , പൊതുമേഖലയിൽ രജിസ്റ്റർ ചെയ്ത കമ്പനി എന്നിവയിൽ പാചകജോലിയിൽ രണ്ട് വർഷത്തെ പരിചയം
വിജ്ഞാപനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം
തസ്തിക : ഇലക്ട്രിക്കൽ ലൈൻ ഹെൽപ്പർ
ശമ്പളം : 23700-52600 രൂപ
നിയമന രീതി : നേരിട്ടുള്ള നിയമനം
പ്രായ പരിധി : 18-36 ഉദ്യോഗാർത്ഥികൾ (02.01.1989-നും 01.01.2007 നും ഇടയിൽ ജനിച്ചവരായിരിക്കണം രണ്ട് തീയതികളും ഉൾപ്പടെ)അർഹതപ്പെട്ട വിഭാഗങ്ങളിൽപ്പെട്ടവർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും.
യോഗ്യത:
ഇലക്ട്രിക്കൽ / ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്
കേരള ചീഫ് ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിൽ നിന്നുള്ള സാധുവായ വയർമാൻ ലൈസൻസും സൂപ്പർവൈസറി സർട്ടിഫിക്കറ്റും.
പി എസ് സി നിർദ്ദേശിച്ചുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള രണ്ട് വർഷത്തെ പരിചയം.
തസ്തിക : ബോയിലർ അറ്റൻഡർ
ശമ്പളം : 23700-52600 രൂപ
നിയമന രീതി : നേരിട്ടുള്ള നിയമനം
പ്രായ പരിധി : 18-36 ഉദ്യോഗാർത്ഥികൾ (02.01.1989-നും 01.01.2007 നും ഇടയിൽ ജനിച്ചവരായിരിക്കണം രണ്ട് തീയതികളും ഉൾപ്പടെ)അർഹതപ്പെട്ട വിഭാഗങ്ങളിൽപ്പെട്ടവർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും.
ക്ലാസ് II ബോയിലർ അറ്റൻഡറായി കോമ്പറ്റൻസീ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ഉയർന്ന പ്രായപരിധിയില്‍ 50 വരെ ഇളവ് നൽകിയിട്ടുണ്ട്.
യോഗ്യത :
ഫിറ്റർ ട്രേഡിൽ ഐടിഐ അല്ലെങ്കിൽ തത്തുല്യ യോഗ്യത
ക്ലാസ് II ബോയിലർ അറ്റൻഡറായി കോമ്പറ്റൻസീ സർട്ടിഫിക്കറ്റ്
തസ്തിക : സെക്യൂരിറ്റി ഗാർഡ്
ശമ്പളം : 23700-52600 രൂപ
നിയമന രീതി : നേരിട്ടുള്ള നിയമനം (വിമുക്ത ഭടന്മാരിൽ നിന്ന് മാത്രം)
പ്രായ പരിധി : 18-36 ഉദ്യോഗാർത്ഥികൾ (02.01.1989-നും 01.01.2007 നും ഇടയിൽ ജനിച്ചവരായിരിക്കണം രണ്ട് തീയതികളും ഉൾപ്പടെ)അർഹതപ്പെട്ട വിഭാഗങ്ങളിൽപ്പെട്ടവർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും.
യോഗ്യത:
എട്ടാം ക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യം
കരസേന, വ്യോമസേന, നാവിക സേന തുടങ്ങിയ ഏതെങ്കിലും സാുധ സേനകളിൽ മൂന്ന് വർഷത്തിൽ കുറയാത്ത പരിചയം.
ശാരീരിക നിബന്ധനകളും ബാധമാണ്.
അപേക്ഷകർക്ക് പൊതുവിൽ ബാധകമായ കാര്യങ്ങൾ
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : ഫെബ്രുവരി നാല് (04.02.2026) ബുധനാഴ്ച രാത്രി 12 മണിവരെ
അപേക്ഷ സമർപ്പിക്കാനുള്ള വെബ്സൈറ്റ് : https://www.keralapsc.gov.in/
Job Alert: Kerala PSC invites applications for 11 posts at Oil Palm India including Research Officer, Laboratory Technician, Pharmacist, and Security Guard. Check eligibility, vacancies, and how to apply.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates