

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകൾ നികത്തുന്നതിന് കേരള പബ്ലിക് സർവീസ് കമ്മീഷൻ ( പി എസ് സി) അപേക്ഷ ക്ഷണിച്ചു.
നിലവിൽ ഒഴിവുകളുടെ എണ്ണം പ്രസിദ്ധപ്പെടുത്തിയിട്ടില്ല. നിലവിലുള്ളതും ഭാവിയിൽ വരാൻ പോകുന്നതുമടക്കമുള്ള ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
നിലവിലെ വിജ്ഞാപന പ്രകാരം നിലവിൽ വരുന്ന റാങ്ക് ലിസ്റ്റിന് പരമാവധി മൂന്ന് വർഷം വരെ കാലാവധി ഉണ്ടാകും. ഈ കാലയളവിൽ വരുന്ന ഒഴിവുകളിലും നിയമനം ഈ റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും. അതിനാൽ തന്നെ പ്രതീക്ഷിത ഒഴിവുകളായാണ് പി എസ് സി ഇത് രേഖപ്പെടുത്തിയിട്ടുള്ളത്.
വകുപ്പ്: മെഡിക്കൽ വിദ്യാഭ്യാസം
തസ്തിക : ജൂനിയർ ലാബ് അസിസ്റ്റന്റ്
ശമ്പളം: 27900-63700 രൂപ
നിയമന രീതി : നേരിട്ടുള്ള നിയമനം
ഒഴിവുകളുടെഎണ്ണം : പ്രതീക്ഷിത ഒഴിവുകള്‍
പ്രായപരിധി: 18-36 ( ഉദ്യോഗാർത്ഥികൾ 02/01/1989-നും 01-01-2007 നും ഇടയില്‍ ജനിച്ചവരായിരിക്കണം. രണ്ട് തീയതികളും ഉൾപ്പടെ) അർഹരായവർക്ക് നിയമാനുസൃതമായി ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
യോഗ്യത : ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഐശ്ചിക വിഷയങ്ങളായി പഠിച്ച് പ്രിഡിഗ്രിയോ / പ്ലസ്ടുവോ തത്തുലെയ പരീക്ഷയോ പാസ്സായിരിക്കേണം അല്ലെങ്കിൽ വി എച്ച് എസ് ഇ (എം എല്‍ ടി) പരീക്ഷ പാസായിരിക്കണം. അല്ലെങ്കിൽ അതിന് തത്തുല്യമായ കോഴ്സുകൾ പാസായിരിക്കണം.
ഇവയുടെ വിശദാംശങ്ങൾ പി എസ് സി വെബ് സൈറ്റിൽ ലഭ്യമാണ്. അതു വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി നാല് (04.02.2026) ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ
അപേക്ഷ സമർപ്പിക്കേണ്ട വിലാസം: www.keralapsc.gov.in
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates