

സംസ്ഥാന സർക്കാരിന് കീഴിലുള്ള ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിൽ നിലവിലുള്ളതും പ്രതീക്ഷിക്കുന്നതുമായ ലബോറട്ടറി ടെക്നീഷ്യൻ ഒഴിവുകൾ നികത്തുന്നതിന് പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ് സി) അപേക്ഷ ക്ഷണിച്ചു.
പി എസ് സി പരീക്ഷയുടെ അടിസ്ഥാത്തിലുള്ള റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും നിയമനം. നിലവിൽ എത്ര ഒഴിവുകളുണ്ട് എന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല. പ്രതീക്ഷിത ഒഴിവുകൾ കൂടി കണക്കാക്കിയാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II തസ്തികയുടെ റാങ്ക് ലിസ്റ്റിന് പരമാവധി കാലവധി മൂന്ന് വർഷമാണ്. ഈ കാലയളവിനുള്ളിൽ വരുന്ന ഒഴിവുകൾ ഈ റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും സ്വാഭാവികമായും നികത്തുക.
കേരളാ പി എസ് സിയുടെ ഔദ്യോഗിക വെബ് സൈറ്റ് വഴി ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാനുള്ളത്. ഫെബ്രുവരി നാലാണ് അപേക്ഷ സമർപ്പിക്കാനുല്ള അവസാന തീയതി.
സ്ഥാപനം: ഹോമിയോപ്പതിക് മെഡിക്കൽ കോളജ്
തസ്തികയുടെ പേര് : ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് - II
ശമ്പളം : 35600 – 75400 രൂപ സ്കെയിലിൽ
നിയമന രീതി : നേരിട്ടുള്ള നിയമനം
പ്രായപരിധി : 18-36 ( 02.01.1989-നും 01.01.2007-നും ഇടയില്‍ ജനിച്ചവരായിരിക്കണം -രണ്ട് തീയതികളും ഉൾപ്പടെ).
അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും.
യോഗ്യത :
■പ്ലസ്ടുവിന് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള കോഴ്സിന് സയൻസ് വിഷയങ്ങൾ പഠിച്ചിരിക്കണം
■കേരളത്തിലെ മെഡിക്കൽ കോളജുകൾ നടത്തുന്ന ലബോറട്ടറി ടെക്നീഷ്യൻ കോഴ്സ് പാസായിരിക്കണം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി നാല് (04.02.2026) ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates