ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ സ്ഥിരം നിയമനത്തിന് സിഎംഡി അപേക്ഷ ക്ഷണിച്ചു, ഫെബ്രുവരി നാല് വരെ അപേക്ഷിക്കാം

പ്രീ സ്‌കൂൾ ടീച്ചർ, ഡെവലപ്‌മെന്റ് തെറപ്പിസ്റ്റ് തസ്തികകളിൽ സ്ഥിരം നിയമനം നടത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്
Child Development Centre,jobs
Permanent Appointments for Pre-School Teacher and Development Therapist at Child Development CentreChild Development Centre
Updated on
1 min read

സ്വയംഭരണ സ്ഥാപനമായ ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ (സിഡിസി) നിലവിലുള്ള ഒഴിവുകൾ നികത്തി സ്ഥിരം നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിന് (സിഡിസി) വേണ്ടി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

1987 ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ പ്രോജക്ടായി ആരംഭിക്കും 1995 ൽ അതിനെ സ്വയംഭരണ സ്ഥാപനമാക്കി ഉയർത്തുകയും ചെയ്തിരുന്നു.

Child Development Centre,jobs
ഇംഗ്ലീഷിനോടുള്ള പേടി മാറ്റാം; ഒപ്പമുണ്ട്, ഈ നാല് കോഴ്സുകൾ

ശിശു സംരക്ഷണവും വിദ്യാഭ്യാസവും, കൗമാര പരിചരണവും വിദ്യാഭ്യാസവും, വിവാഹത്തിനു മുമ്പുള്ള കൗൺസിലിങ്, സ്ത്രീക്ഷേമം, മറ്റ് അനുബന്ധ മേഖലകൾ എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ.

പ്രീ സ്‌കൂൾ ടീച്ചർ, ഡെവലപ്‌മെന്റ് തെറപ്പിസ്റ്റ് തസ്തികകളിൽ സ്ഥിരം നിയമനം നടത്തുന്നതിനാണ് സിഎംഡി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.cmd.kerala.gov.in വഴി ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കേണ്ടത്.

Child Development Centre,jobs
ഐഎസ്ആർഒയിൽ സയന്റിസ്റ്റ്/ എൻജിനീയർ ഒഴിവുകൾ, ബി എസ് സി, ബി ടെക്കുക്കാർക്ക് അവസരം

തസ്തിക : പ്രീ സ്‌കൂൾ ടീച്ചർ

യോഗ്യത :

എസ് എസ് എൽസി യോ തത്തുല്യ യോഗ്യതയോ , പ്രീ-പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സ് (പി പി ടി ടിസി) എന്നിവ ഉണ്ടായിരിക്കണം.

പ്രവൃത്തി പരിചയം : പ്രീ-സ്‌കൂൾ ക്ലിനിക്കിൽ അഞ്ച് വർഷത്തെ പരിചയം.

ഉയർന്ന പ്രായ പരിധി: 40 വയസ്സ് (01.01.2026 )

ശമ്പള സ്‌കെയിൽ: 31,100 മുതൽ 66,800 രൂപ വരെ.

Child Development Centre,jobs
എൻജിനിയറിങ് ബിരുദമുള്ളവർക്ക് തദ്ദേശ വകുപ്പിൽ ജോലി, 126 ഒഴിവുകൾ; ജനുവരി 30 വരെ അപേക്ഷിക്കാം

തസ്തിക : ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്

യോഗ്യത :

ഏതെങ്കിലും വിഷയത്തിൽ ബിരുദവും ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ (PGDCCD) അല്ലെങ്കിൽ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റിൽ ഡിപ്ലോമ (DCCD).

പ്രവൃത്തി പരിചയം :നവജാതശിശുക്കളുടെ ഫോളോ-അപ്പ്ക്ലി നിക്കുകളിൽ അഞ്ച് വർഷത്തെ പരിചയം.

ഉയർന്ന പ്രായപരിധി : 40 വയസ്സ് (01.01.2026 )

ശമ്പള സ്‌കെയിൽ: 43,400 മുതൽ 91,200 രൂപ വരെ.

Child Development Centre,jobs
ഐപിഎല്ലിൽ ഇൻഡിപെൻഡ​ന്റ് കൺസൾട്ടന്റുമാരെ നിയമിക്കുന്നു, ശമ്പളം 3,30,000 രൂപ വരെ

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ഫെബ്രുവരി നാല് (04-02- 2026) വൈകുന്നേരം അഞ്ച് മണിവരെ

അപേക്ഷ സമർപ്പിക്കാനും വിശദവിവരങ്ങൾ അറിയാനുമുള്ള വെബ്സൈറ്റ്

Summary

Job Alert: The Centre for Management Development has invited applications for permanent Pre-School Teacher and Development Therapist posts at the Child Development Centre. The last date to apply is February 4.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com