

അസാപ് കേരളയിൽ ടീം മാനേജർ , തിരുവനന്തപുരം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ്, തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്.
താൽക്കാലിക അടിസ്ഥാനത്തിലുള്ള കരാർ നിയമനത്തിൽ താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം, സീനിയർ റസിഡന്റ് തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യു വഴിയാണ് നിയമനം.
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയിൽ ടീം മാനേജർ (Leads) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.
ബിരുദവും (MBA മുൻഗണന), അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവുമാണ് (രണ്ട് വർഷം സൂപ്പർവൈസറി റോൾ) അടിസ്ഥാന യോഗ്യത. എഡ്‌ടെക്, ട്രെയിനിങ് മേഖലകളിൽ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
എഴുത്തുപരീക്ഷ/അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
ശമ്പളം 30,000 രൂപ
താൽപ്പര്യമുള്ളവർക്ക് bit.ly/asaphr എന്ന ലിങ്ക് വഴി ജനുവരി 28 വൈകിട്ട് അഞ്ച് മണിവരെ അപേക്ഷിക്കാം.
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഫെബ്രുവരി 11ന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യു നടത്തും.
ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിലുള്ള പിജി (പ്രസ്തുത വിഷയത്തിൽ പി.ജി ഉള്ളവരുടെ അഭാവത്തിൽ അനസ്തേഷ്യ ജനറൽ മെഡിസിൻ, പൾമണറി മെഡിസിൻ വിഭാഗത്തിൽ പിജി ഉള്ളവരെയും പരിഗണിക്കും),ടി സിഎംസി രജിസ്ട്രേഷൻ എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത.
ശമ്പളം; പ്രതിമാസം 73,500 രൂപ
താൽപ്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തും.
അപേക്ഷകർ അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/ യുടെ മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ താൽക്കാലികാടിസ്ഥാനത്തിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു.
ഇക്കണോമിക്സ്/ കൊമേഴ്സ്/ ഗണിതം/ സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലേതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലാ ബിരുദമാണ് യോഗ്യത. സ്‌പ്രെഡ്‌ഷീറ്റ് ഉപയോഗിച്ച് സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് നടത്താൻ കഴിവുള്ളവർക്കും വെബ്സൈറ്റ് ഡിസൈൻ, ഡേറ്റാബേസ് മാനേജ്മെന്റ് എന്നിവയിൽ വൈദഗ്ധ്യം ഉള്ളവർക്കും മുൻഗണന.
179 ദിവസത്തേക്ക് 900 രൂപ ദിവസ വേതനത്തിലായിരിക്കും നിയമനം.
താൽപര്യമുള്ളവർ www.cet.ac.in ൽ നിന്നും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം 30 ന് രാവിലെ 10 നകം ഓഫീസിൽ എത്തിക്കണം. എഴുത്ത് പരീക്ഷ, പ്രായോഗിക പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates