Kerala Water Authority,PSC
Kerala PSC Recruitment 2026 | Engineer Vacancies in Kerala Water Authority KWA

Kerala PSC| എൻജിനീയർമാർക്ക് സർക്കാർ ജോലിയിൽ അവസരം, കേരള ജല അതോറിട്ടിയിൽ ഒഴിവുകൾ

സിവിൽ, മെക്കാനിക്കൽ, കെമിക്കൽ എൻജിനീയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
Published on

കേരള ജല അതോറിട്ടിയിൽ വിവിധ വിഭാഗങ്ങളിലെ എൻജിനീയറിങ് തസ്തികകളിൽ ഉള്ള ഒഴിവുകൾ നികത്തുന്നതിന് കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി എസ് സി) അപേക്ഷ ക്ഷണിച്ചു.

അസിസ്റ്റന്റ് എൻജിനീയർ തസ്തികയിലെ ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. നിലവിൽ പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഒഴിവുകളുടെ എണ്ണം പ്രസിദ്ധപ്പെടുത്തിയിട്ടില്ല. നിലവിലുള്ളത് ഉൾപ്പടെ ഭാവിയിലെ പ്രതീക്ഷിത ഒഴിവുകൾ കൂടി കണക്കിലെടുത്താണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

Kerala Water Authority,PSC
കൊച്ചിൻ പോർട്ട് അതോറിട്ടിയിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ, രണ്ട് ലക്ഷം രൂപ വരെ ശമ്പളം

പി എസ് സി പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിനുള്ള പരമാവധി കാലാവധി മൂന്ന് വർഷമാണ്. റാങ്ക് ലിസ്റ്റിന് കാലാവധി തീരുന്നത് വരെ ഒഴിവുവരുന്ന തസ്തികകളിൽ നിയമനം നടത്തുന്നത് ഈ ലിസ്റ്റിൽ നിന്നായിരിക്കും.

സിവിൽ, മെക്കാനിക്കൽ, കെമിക്കൽ എൻജിനീയറിങ് തസ്തികകളിലാണ് ഒഴിവുകളുള്ളത്. യോഗ്യതയും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കണം. പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

Kerala Water Authority,PSC
ഹോമിയോപ്പതിക് റിസർച്ച് കൗൺസിലിൽ റിസർച്ച് ഫെല്ലോ,സയന്റിസ്റ്റ് തുടങ്ങി 26 തസ്തികകളിൽ ഒഴിവുകൾ, നിയമനം അഭിമുഖം വഴി

തസ്തികയുടെ പേര് : അസിസ്റ്റന്റ് എൻജിനീയർ

ശമ്പളം : 53,900-1,18,100 സ്കെയിൽ

ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ

നിയമന രീതി : നേരിട്ടുള്ള നിയമനം

പ്രായപരിധി : 18-36 (ഉദ്യോഗാർത്ഥികൾ 02.01.1989-നും 01.01.2007 നുമിടയില്‍ ജനിച്ചവരായിരിക്കണം രണ്ട് തീയതികളും ഉൾപ്പടെ)

അർഹതയുള്ള അപേക്ഷകർക്ക് നിയമാനുസൃതമായ ഇളവ് ഉയർന്ന പ്രായപരിധിയിൽ ലഭിക്കും.

Kerala Water Authority,PSC
CAT 2026| കുസാറ്റ് കോമൺ അഡ്മിഷൻ ടെസ്റ്റിന് ജനുവരി 27 മുതൽ അപേക്ഷിക്കാം, പുതിയ മൂന്ന് പ്രോഗ്രാമുകൾ കൂടി ഉൾപ്പെടുത്തി യൂണിവേഴ്സിറ്റി

യോഗ്യത:

യുജിസി അംഗീകൃത സർവകലാശാലയിൽ നിന്നോ കേന്ദ്ര സർക്കാർ സ്ഥാപിച്ച സ്ഥാപനങ്ങളിൽ നിന്നോ സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ ഉള്ള സിവിൽ, മെക്കാനിക്കൽ,കെമിക്കൽ എന്നിവയിലേതെങ്കിലും വിഷയത്തിൽ ബിടെക് അല്ലെങ്കിൽ എൻജിനിയറിങ് ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത

അല്ലെങ്കിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സി​ന്റെ സിവിൽ, മെക്കാനിക്കൽ, കെമിക്കൽ എന്നിവയിലേതെങ്കിലും വിഷയത്തിൽ അസോസിയേറ്റ് മെമ്പർഷിപ്പ് എക്സാമിനേഷൻ എയും ബിയും സെക്ഷനുകൾ പാസായിരിക്കണം.

Kerala Water Authority,PSC
പ്ലസ് ടു കഴിഞ്ഞവർക്ക് ജർമനിയിൽ തൊഴിൽപരിശീലനവും സ്ഥിരജോലിയും, പ്രതിമാസം 1.30 ലക്ഷം രൂപ വരെ സ്റ്റൈപൻഡ്; ആകർഷകമായ പദ്ധതിയുമായി സംസ്ഥാന സർക്കാർ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി നാല് ( 04.02.2026)ബുധനാഴ്ച അർദ്ധരാത്രി 12 മണിവരെ

വിജ്ഞാപനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അപേക്ഷിക്കേണ്ട വിലാസം : www.keralapsc.gov.in

Summary

Job Alert: Kerala PSC has invited applications for engineer posts in Kerala Water Authority. Vacancies are available in Civil, Mechanical, and Chemical Engineering streams

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com