

സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതി (CCRH)യിൽ വിവിധ ഒഴിവുകൾ. വിവിധ വിഷയങ്ങളിൽ ജൂനിയർ റിസർച്ച് ഫെല്ലോ, സീനിയർ റിസർച്ച് ഫെല്ലോ, സയന്റിസ്റ്റ് തുടങ്ങി 26 തസ്തികകളിലായി 41 ഒഴിവുകളാണ് ഉള്ളത്.
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സിസിആർഎച്ചിൽ ഹോമിയോ മേഖലയിലെ വിവിധ ഗവേഷണങ്ങളും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള തസ്തികയിലാണ് ഒഴിവുകൾ. കൗൺസിലുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായിട്ടായിരിക്കും നിയമനം.
വിവിധ തസ്തികകൾ അനുസരിച്ച് യോഗ്യതയും ശമ്പളവും വ്യത്യാസപ്പെടും. യോഗ്യതയുള്ളവർക്ക് നേരിട്ട് അപേക്ഷിക്കാം. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്. ഫെബ്രുവരി മാസമാണ് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നത്.
ജൂനിയർ റിസർച്ച് ഫെലോ, സീനിയർ റിസർച്ച് ഫെലോ, റിസർച്ച് അസോസിയേറ്റ്, സയന്റിസ്റ്റ് സി, പ്രോജക്ട് അസോസിയേറ്റ് II, മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ്, മൾട്ടി ടാസ്കിങ് സ്റ്റാഫ്, ഓഫീസ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ്/കമ്പൗണ്ടർ/ഡിസ്പെൻസർ, ലാബ് ടെക്നീഷ്യൻ, പ്രിൻസിപ്പൽ പ്രോജക്ട് അസോസിയേറ്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ.
ന്യൂഡൽഹി, നോയിഡ, ജയ്പൂർ, പുരി, ഭോപ്പാൽ, ഗ്യാങ്ടോക്, കൊൽക്കത്ത എന്നിവിടങ്ങളിലാണ് ഈ ഒഴിവുകൾ ഉള്ളത്.
തസ്തികകൾക്ക് അനുസരിച്ച് യോഗ്യതകളിൽ മാറ്റം വരും. ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബിരുദാനന്തര ബിരുദം, എം ഫാർമ, എംഎസ്‌സി, എംവിഎസ്‌സി, എംഎൽടി യോഗ്യതയുള്ളവർക്ക് വാക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കാം. ഫെബ്രുവരി പത്തിനാണ് അഭിമുഖം നടത്തുന്നത്.
ഒഴിവുകളുടെ എണ്ണവും വിശദവിവരങ്ങളും അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
സിസിആർഎച്ച് ഔദ്യോഗിക വെബ്സൈറ്റിൽ നിന്നുള്ളവിവരങ്ങൾക്ക്:https://ccrhindia.ayush.gov.in.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates