CAT 2026| കുസാറ്റ് കോമൺ അഡ്മിഷൻ ടെസ്റ്റിന് ജനുവരി 27 മുതൽ അപേക്ഷിക്കാം, പുതിയ മൂന്ന് പ്രോഗ്രാമുകൾ കൂടി ഉൾപ്പെടുത്തി യൂണിവേഴ്സിറ്റി

പൊതു പ്രവേശനപരീക്ഷ (ക്യാറ്റ്) മേയ് 9,10,11 തീയതികളിൽ നടക്കും.
CAT 2026, CUSAT
CAT 2026 CUSAT: Applications Open from January 27, Three New Courses Introduced Special Arrangement
Updated on
2 min read

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (CUSAT- കുസാറ്റ്) 2026-27 അധ്യയന വർഷത്തിലെ വിവിധ അക്കാദമിക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി പൊതു പ്രവേശന പരീക്ഷക്കുള്ള ( ക്യാറ്റ്- CAT 2026) വിജ്ഞാപനം പുറപ്പെടുവിച്ചു.

നിലവിലുള്ള പ്രോഗ്രാമുകൾക്ക് പുറമേ ബി ടെക് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഹിന്ദി ഭാഷയില്‍ അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് എം എ, ഇക്കണോമെട്രിക്സിൽ അഞ്ച് വർഷത്തെ ഇന്‍റഗ്രേറ്റഡ് എം എസ്‌സി എന്നിവയാണ് ഈ വർഷം മുതൽ ആരംഭിക്കുന്ന മൂന്ന് പുതിയ പ്രോഗ്രാമുകൾ.

ഓൺലൈൻ രജിസ്‌ട്രേഷൻ 2026 ജനുവരി 27ന് ആരംഭിക്കും. പൊതു പ്രവേശനപരീക്ഷ (ക്യാറ്റ്) മേയ് 9,10,11 തീയതികളിൽ നടക്കും.

CAT 2026, CUSAT
പ്ലസ് ടു കഴിഞ്ഞവർക്ക് ജർമനിയിൽ തൊഴിൽപരിശീലനവും സ്ഥിരജോലിയും, പ്രതിമാസം 1.30 ലക്ഷം രൂപ വരെ സ്റ്റൈപൻഡ്; ആകർഷകമായ പദ്ധതിയുമായി സംസ്ഥാന സർക്കാർ

കുസാറ്റിലെ പ്രധാന കോഴ്സുകൾ

ബിടെക്

എഐ ആൻഡ് ഡേറ്റാ സയൻസ്, സിവിൽ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജി, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, ഐടി, മെക്കാനിക്കൽ, സേഫ്‌റ്റി ആൻഡ് ഫയർ എൻജി, മറൈൻ എൻജിനിയറിങ്, നേവൽ ആർക്കിടെക്‌ചർ ആൻഡ് ഷിപ് ബിൽഡിങ്, പോളിമർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇൻസ്‌ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എന്നീ വിഷയങ്ങളിൽ റഗുലർ ബിടെക് കോഴ്സുകളുണ്ട്. നാല് വർഷമാണ് ഈ കോഴ്സുകളുടെ കാലാവധി.

ഇതിന് പുറമെ മൂന്നരവർഷം കാലാവധിയുള്ള പാർട്ട് ടൈം ബി ടെക് കോഴ്സുകളുമുണ്ട്. പാർട്ട് ടൈം ബിടെക് കോഴ്സുകളിൽ സിവിൽ, മെക്കാനിക്കൽ വിഷയങ്ങളാണ് ഉള്ളത്.

CAT 2026, CUSAT
പരീക്ഷയില്ല, പത്താം ക്ലാസുകാർക്ക് പോസ്റ്റ് ഓഫീസിൽ ജോലി; കേരളത്തിൽ ഉൾപ്പടെ 28,740 ഒഴിവുകൾ

അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്സുകൾ

പഞ്ചവത്സര എംസിഎ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്

പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം എസ്‌സി ഇൻ എൻവയോൺമെന്റൽ സയൻസ് ആൻഡ് ടെക്‌നോളജി

പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം എസ്‌സി ഇൻ എൻവയോൺമെന്റൽ സയൻസ് ആൻഡ് ടെക്‌നോളജി

പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം എസ്‌സി ഇൻ എൻവയോൺമെന്റൽ സ്റ്റഡീസ്

ഹിന്ദി ഭാഷയിലും സാഹിത്യത്തിലും മേജർ വിഷയമായി പഞ്ചവത്സരഇന്റഗ്രേറ്റഡ് എം എ

കെമിസ്ട്രിയിൽ ഇന്റഗ്രേറ്റഡ് എം.എസ്‌സി

പഞ്ചവത്സര കമ്പ്യൂട്ടർ സയൻസിൽ ഇന്റഗ്രേറ്റഡ് എം.എസ്‌സി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഡേറ്റ സയൻസ്)

പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്‌സി ഇൻ മാത്തമാറ്റിക്സ്

പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം എസ്‌സി ഇൻ ഫോട്ടോണിക്‌സ്

പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്‌സി. ഫിസിക്സ്

സ്റ്റാറ്റിസ്റ്റിക്സിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം എസ് സി

ബയോളജിക്കൽ സയൻസസിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം എസ് സി.

CAT 2026, CUSAT
ഗൂഗിൾ പെയ്ഡ് ഇന്റേൺഷിപ്പ് 2026, വിദ്യാർത്ഥികൾക്ക് അവസരം; മാർച്ച് 31 വരെ അപേക്ഷിക്കാം

ലോ വിഷയങ്ങൾ

പഞ്ചവത്സര ബിബിഎ എൽഎൽബി (ഓണേഴ്സ്)

പഞ്ചവത്സര ബികോം എൽഎൽബി (ഓണേഴ്സ്)

പഞ്ചവത്സര ബിഎസ്‌സി എൽഎൽബി (ഓണേഴ്‌സ്) (കമ്പ്യൂട്ടർ സയൻസ്)

ഡേറ്റാ സയൻസ് ആൻഡ് അനലിറ്റിക്സിൽ ബി.വോക് (ഓണേഴ്‌സ്)

CAT 2026, CUSAT
പത്താം ക്ലാസുകാർക്കും ഐടിഐക്കാർക്കും പ്രതിരോധ ഫാക്ടറിയിൽ പെയ്ഡ് അപ്രന്റീസാകാം, യന്ത്ര ഇന്ത്യയിൽ 3979 ഒഴിവുകൾ

കൂടുതൽ വിവരങ്ങൾക്ക്: കുസാറ്റ് പ്രവേശന വിഭാഗത്തിന്‍റെ വെബ്സൈറ്റ് ആയ https://admissions.cusat.ac.in സന്ദർശിക്കുക. ഫോൺ +91 9778783191, +91 8848912606

Summary

Education News: CUSAT has announced CAT 2026. Applications for the Common Admission Test begin on January 27. The University has also introduced three new academic programmes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com