ഗൂഗിൾ പെയ്ഡ് ഇന്റേൺഷിപ്പ് 2026, വിദ്യാർത്ഥികൾക്ക് അവസരം; മാർച്ച് 31 വരെ അപേക്ഷിക്കാം

ഗൂഗിൾ ഇന്റേൺഷിപ്പ് 2026 ൽ വിവിധ അക്കാദമിക് പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അവസരം .
Google paid internship
Google paid internship opportunities for students, applications open until March 31.Gemini AI image
Updated on
1 min read

ലോകപ്രശസ്ത ഐടി കമ്പനിയായ ഗൂഗിളിൽ പെയ്ഡ് ഇന്റേൺഷിപ്പിനുള്ള അവസരം. ബിരുദം, ബിരുദാനന്തരം, പി എച്ച് ഡി വിദ്യാർത്ഥികൾക്കായാണ് ഗുഗിൾ പെയ്ഡ് ഇന്റേൺഷിപ്പ് അപേക്ഷ ക്ഷണിച്ചത്.

സാങ്കേതിക, എൻജിനിയറിങ് , ഗവേഷണ റോളുകളിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിചയം നൽകുന്നതിനാണ് ഈ പ്രോഗ്രാമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Google paid internship
തദ്ദേശ വകുപ്പിൽ ഫിനാൻസ് ഓഫീസർ, അക്കൗണ്ട​ന്റ് തസ്തികയിൽ നിരവധി ഒഴിവുകൾ, എംകോം,ബികോം ഉള്ളവർക്ക് അപേക്ഷിക്കാം

ഗൂഗിൾ ഇന്റേൺഷിപ്പ് 2026 ൽ വിവിധ അക്കാദമിക് പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ ഗൂഗിൾ ഓഫീസുകളുമായി ബന്ധപ്പെട്ടായിരിക്കും ഇന്റേൺഷിപ്പ്.

തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രോജക്ടുകളിൽ പ്രവർത്തിക്കാനുള്ള അവസരം, മുതിർന്ന പ്രൊഫഷണലുകളിൽ നിന്നുള്ള മെന്റർഷിപ്പ്, ആഗോളതലത്തിൽ ഉപയോഗിക്കുന്ന വലിയ തോതിലുള്ള സാങ്കേതികവിദ്യകളെ നേരിട്ട് അറിയാനുള്ള അവസരം എന്നിവ ലഭിക്കും.

സിലിക്കൺ എൻജിനിയറിങ് ഇന്റേൺ, സോഫ്റ്റ്‌വെയർ എൻജിനീയറിംഗ് പിഎച്ച്ഡി ഇന്റേൺ, സ്റ്റുഡന്റ് റിസർച്ചർ എന്നിവ ഉൾപ്പെടുന്നു.

Google paid internship
ഇന്ത്യൻ റെയർ എർത്ത്‌സിൽ പെയ്ഡ് അപ്രന്റീസ് ആകാം, മാർച്ച് 15 വരെ അപേക്ഷിക്കാം

ഗൂഗിൾ ഇന്റേൺഷിപ്പുകൾ 2026: ആർക്കൊക്കെ അപേക്ഷിക്കാം

ബിരുദം, ബിരുദാനന്തരം അല്ലെങ്കിൽ ഡോക്ടറൽ ( പിഎച്ച് ഡി) പ്രോഗ്രാമുകളിലുള്ള വിദ്യാർത്ഥികൾക്ക് റോളും യോഗ്യതാ മാനദണ്ഡവും അനുസരിച്ച് ഗൂഗിൾ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം.

ഇന്റേൺഷിപ്പുകൾ ഗൂഗിളിന്റെ ഇന്ത്യയിലെ ബെംഗളൂരു, കർണാടക, പൂനെ, മഹാരാഷ്ട്ര, ഹൈദരാബാദ്, തെലങ്കാന എന്നിവിടങ്ങളിലെ ഓഫീസുകളിലായിരിക്കും.

Google paid internship
കുസാറ്റിൽ പ്രോഗ്രാമർ, അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകൾ; ഫെബ്രുവരി 20 വരെ അപേക്ഷിക്കാം

ഗൂഗിൾ ഇന്റേൺഷിപ്പ് മേഖലകൾ

എൻജിനിയറിങ്, ഗവേഷണ കേന്ദ്രീകൃത മേഖലകൾ എന്നിവയിലാണ് ഗൂഗിൾ ഇന്റേൺഷിപ്പുകൾക്കായി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

സിലിക്കൺ എൻജിനിയറിങ് ഇന്റേൺ (പിഎച്ച്ഡി) : കമ്പ്യൂട്ടർ എൻജിനിയറിങ്, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ് അല്ലെങ്കിൽ അനുബന്ധ സാങ്കേതിക മേഖലകളുമായി ബന്ധപ്പെട്ട പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് ഈ ഗൂഗിൾ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം.

സ്റ്റുഡന്റ് റിസർച്ചർ : കമ്പ്യൂട്ടർ സയൻസ്, ലിംഗ്വിസ്റ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ബയോസ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ്, ഓപ്പറേഷൻസ് റിസർച്ച്, ഇക്കണോമിക്സ്, നാച്വറൽ സയൻസസ് എന്നിവയിൽ ബിരുദം, ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പിഎച്ച്ഡി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് റിസർച്ചർ ഗൂഗിൾ ഇന്റേൺഷിപ്പ് ലഭ്യമാണ്.

Google paid internship
ECHS: 172 ഒഴിവുകൾ, എട്ടാം ക്ലാസ് മുതൽ എം എസ് വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഗവേഷണം, എൻജിനിയറിങ് അല്ലെങ്കിൽ സയൻസ് ടീമുകളിൽ ചേരുകയും പ്രോജക്ടുകളിൽ പ്രവർത്തിക്കുകയും ചെയ്യും.

എല്ലാ ഗൂഗിൾ ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾക്കും അപേക്ഷിക്കാനുള്ള അവസാന തീയതി 2026 മാർച്ച് 31 ആണ്. താൽപ്പര്യമുള്ളവർ , യോഗ്യതാ , അപേക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ പരിശോധിക്കുന്നതിന് ഗൂഗിളിന്റെ ഔദ്യോഗിക കരിയർ പോർട്ടൽ സന്ദർശിക്കണം. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Summary

Career News: Google is offering paid internship opportunities for students in 2026. Apply for engineering and research roles by March 31.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com