തദ്ദേശ വകുപ്പിൽ ഫിനാൻസ് ഓഫീസർ, അക്കൗണ്ട​ന്റ് തസ്തികയിൽ നിരവധി ഒഴിവുകൾ, എംകോം,ബികോം ഉള്ളവർക്ക് അപേക്ഷിക്കാം

സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജനുവരി 30 വരെ അപേക്ഷിക്കാം
Accounting
The Local Self Government Department has announced multiple vacancies for Finance Officer and Accountant posts in urban local bodies and clusters. BCom and MCom graduates can apply through CMD. Alexey Tulenkov Freepik.com
Updated on
1 min read

തദ്ദേശ സ്വയം ഭരണ വകുപ്പി(LSGD) ലെ നഗര തദ്ദേശ സ്ഥാപനങ്ങളിലും ക്ലസ്റ്ററുകളിലും ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫിനാൻസ് ഓഫീസർ, അക്കൗണ്ടൻറ് തസ്തികകളിൽ നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Accounting
ഇന്ത്യൻ റെയർ എർത്ത്‌സിൽ പെയ്ഡ് അപ്രന്റീസ് ആകാം, മാർച്ച് 15 വരെ അപേക്ഷിക്കാം

ആകെ 44 ഒഴിവുകളാണ് ഉള്ളത്. ഫിനാൻസ് ഓഫീസർ തസ്തികയിൽ 22 ഒഴിവുകളും അക്കൗണ്ടൻറ് തസ്തികയിൽ 22 ഒഴിവുകളും ആണ് വിജ്ഞാപനത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. സ്പെഷ്യൽ കേഡർ തസ്തികകളിലാണ് ഒഴിവുകൾ.

ബികോം, എംകോം ബിരുദധാരികൾക്ക് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ (CMD -സിഎംഡി) വഴി അപേക്ഷിക്കാം.തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ LSGD നിർദ്ദേശിക്കുന്ന സ്ഥലങ്ങളിലോ ഓഫീസുകളിലോ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ (CMD) പേയ്‌റോളിന് കീഴിലായിരിക്കും നിയമിക്കുക.

LSGD യുടെ കീഴിലുള്ള നഗര തദ്ദേശ സ്ഥാപനങ്ങളിലും (ULB) ക്ലസ്റ്ററുകളിലും ഒഴിവുകൾ.

Accounting
കുസാറ്റിൽ പ്രോഗ്രാമർ, അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകൾ; ഫെബ്രുവരി 20 വരെ അപേക്ഷിക്കാം

അക്കൗണ്ടന്റ് (സ്പെഷ്യൽ കേഡർ)

യോഗ്യത: അക്കൗണ്ടൻസി ഉൾപ്പെടുന്ന ബി കോം,

പ്രവൃത്തി പരിചയം: അക്കൗണ്ടന്റ് ആയി രണ്ട് വർഷത്തെ പരിചയം.

ഉയർന്ന പ്രായ പരിധി :36 വയസ്സ് (01-01, 2026)

ശമ്പളം: 28,100 പ്രതിമാസം സമാഹൃതം

ഒഴിവുകളുടെ എണ്ണം: 22

Accounting
ECHS: 172 ഒഴിവുകൾ, എട്ടാം ക്ലാസ് മുതൽ എം എസ് വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

ഫിനാൻസ് ഓഫീസർ (സ്പെഷ്യൽ കേഡർ)

യോഗ്യത: അക്കൗണ്ടൻസി ഉൾപ്പെടുന്ന എം.കോം.

പ്രവൃത്തി പരിചയം: നിർദ്ദിഷ്ട മേഖലയിൽ രണ്ട് വർഷത്തെ പരിചയം.

ഉയർന്ന പ്രായ പരിധി: 36 വയസ്സ് (01- 01, 2026)

ശമ്പളം : 32,550 സമാഹൃതം

ഒഴിവുകളുടെ എണ്ണം: 22

Accounting
സെൻട്രൽ സിൽക്ക് ബോ‍ർഡിൽ സയ​ന്റിസ്റ്റ് തസ്തികയിൽ ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം; ശമ്പളം 1,77,500 രൂപ വരെ

പൊതു വിവരങ്ങൾ

നിയമന രീതി:

കരാർ നിയമനം പ്രാരംഭത്തിൽ ഒരു വർഷത്തേക്കായിരിക്കും, എൽഎസ്ജിഡിയുടെ പ്രോജക്ട് ആവശ്യകതകൾക്കും സർക്കാരിന്റെ അംഗീകാരത്തിനും വിധേയമായി ആവശ്യമെങ്കിൽ കരാർ കാലാവധി നീട്ടി നൽകും.

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 2026 ജനുവരി 30, വൈകുന്നേരം അഞ്ച് മണി.

വിജ്ഞാപനം വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ (CMD) ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.cmd.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കണം

Summary

Job Alert: The Local Self Government Department has announced several vacancies for the posts of Finance Officer and Accountant in urban local bodies and clusters. BCom and MCom graduates are eligible to apply through CMD.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com