LSGD| ആസൂത്രണ വകുപ്പിൽ ഒഴിവുകൾ: എൻജിനിയറിങ് സർട്ടിഫിക്കറ്റ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ളവർക്ക് അപേക്ഷിക്കാം

പ്ലാനർ കൺസൾട്ടന്റ്,പ്ലാനർ അസോസിയേറ്റ്,പ്ലാനിങ് അസിസ്റ്റന്റ്, പ്ലാനിങ് അസിസ്റ്റന്റ്(ജിഐഎസ്,കമ്പ്യൂട്ടർ അസിസ്റ്റന്റ് (ജിഐഎസ്), കമ്പ്യൂട്ടർ അസിസ്റ്റന്റ് (ഓഫീസ്),ആർക്കിടെക്ട്,സർവേയർ എന്നിങ്ങനെ എട്ട് തസ്തികകളിലാണ് ഒഴിവുള്ളത്.
LSGD Planning Wing Recruitmen
LSGD Planning Wing Recruitment: Applications Invited for Various Posts via CMD Gemini AI image
Updated on
2 min read

തദ്ദേശ സ്വയംഭരണ വകുപ്പി (LSGD),ന് കീഴിലുള്ള ആസൂത്രണ ( പ്ലാനിങ്) വിഭാഗത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എൻജിനിയറിങ് രംഗത്ത് സർട്ടിഫിക്കറ്റ് കോഴ്സ് മുതൽ ബിരുദാന്തര ബിരുദം വരെയുള്ളവർക്കുള്ള തസ്തികകളുണ്ട്. ഇതിന് പുറമെ ബിരുദമുള്ളവർക്ക് അപേക്ഷിക്കാവുന്ന തസ്തികയും ഉണ്ട്.

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ തദ്ദേശ വകുപ്പ് നിർദ്ദേശിക്കുന്ന സ്ഥലങ്ങളിലോ ഓഫീസുകളിലോ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ (CMD) പേറോളിന് കീഴിലായിരിക്കും നിയമിക്കുക.

LSGD Planning Wing Recruitmen
KERALA PSC| മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ ലാബ് അസിസ്റ്റന്റ്, പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം

പ്ലാനർ കൺസൾട്ടന്റ്,പ്ലാനർ അസോസിയേറ്റ്,പ്ലാനിങ് അസിസ്റ്റന്റ്, പ്ലാനിങ് അസിസ്റ്റന്റ്(ജിഐഎസ്,കമ്പ്യൂട്ടർ അസിസ്റ്റന്റ് (ജിഐഎസ്), കമ്പ്യൂട്ടർ അസിസ്റ്റന്റ് (ഓഫീസ്),ആർക്കിടെക്ട്,സർവേയർ എന്നിങ്ങനെ എട്ട് തസ്തികകളിലാണ് ഒഴിവുള്ളത്.

ഈ എട്ട് തസ്തികകളിലായി 49 ഒഴിവുകളാണുള്ളത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) ഔദ്യോഗിക വെബ്സൈറ്റായ www.cmd.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.

യോഗ്യരായ, താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജനുവരി 30 വരെ അപേക്ഷിക്കാം.

LSGD Planning Wing Recruitmen
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ സ്ഥിരം നിയമനത്തിന് സിഎംഡി അപേക്ഷ ക്ഷണിച്ചു, ഫെബ്രുവരി നാല് വരെ അപേക്ഷിക്കാം

തസ്തികയുടെ പേര് : പ്ലാനർ കൺസൾട്ടന്റ്

ഒഴിവുകളുടെ എണ്ണം: മൂന്ന് (03)

യോഗ്യത : ടൗൺ, കൺട്രി പ്ലാനിങ്ങിൽ ബിരുദാനന്തര ബിരുദം.

പ്രവൃത്തി പരിചയം: ഈ മേഖലയിൽ 10 വർഷത്തെ പരിചയം. (01.01.2026 വരെയുള്ള കാലയളവിൽ)

ഉയർന്ന പ്രായപരിധി: 50 വയസ്സ് (01.01.2026 ന്)

ശമ്പളം : 51,600 രൂപ പ്രതിമാസം സമാഹൃതം

തസ്തികയുടെ പേര് : പ്ലാനർ അസോസിയേറ്റ്

ഒഴിവുകളുടെ എണ്ണം : 28

യോഗ്യത: ടൗൺ ആൻഡ് കൺട്രി പ്ലാനിങ്ങിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം.

പരിചയമുള്ളവർക്ക് മുൻഗണന.

പ്രായപരിധി : 36 വയസ്സ് (01-01-2026 ന്)

ശമ്പളം : 35,000 രൂപ പ്രതിമാസം സമാഹൃതം

തസ്തികയുടെ പേര് പ്ലാനിങ് അസിസ്റ്റന്റ്

ഒഴിവുകളുടെ എണ്ണം : മൂന്ന് (03)

യോഗ്യത: ബി.ടെക്. (സിവിൽ എൻജിനീയറിങ്)/ ബി.ആർക്ക്./ ബി പ്ലാൻ./ആർക്കിടെക്ചറൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം.

പരിചയമുള്ളവർക്ക് മുൻഗണന.

പ്രായപരിധി : 36 വയസ്സ് (01-01-2026)

ശമ്പളം : 30,000 രൂപ പ്രതിമാസം സമാഹൃതം

LSGD Planning Wing Recruitmen
ഐഎസ്ആർഒയിൽ സയന്റിസ്റ്റ്/ എൻജിനീയർ ഒഴിവുകൾ, ബി എസ് സി, ബി ടെക്കുക്കാർക്ക് അവസരം

തസ്തികയുടെ പേര് : പ്ലാനിങ് അസിസ്റ്റന്റ് (ജിഐഎസ് -GIS)

ഒഴിവുകളുടെ എണ്ണം: ഏഴ് (07)

യോഗ്യത : ജ്യോഗ്രഫി/ജിയോളജിയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ജിഐഎസ് സോഫ്റ്റ്‌വെയറിൽ വൈദഗ്ധ്യം. അല്ലെങ്കിൽ റിമോട്ട് സെൻസിങ്ങിലോ ജി ഐ എസ്സിലോ ബിരുദം അല്ലെങ്കിൽ ജിഐഎസ് ആപ്ലിക്കേഷനുകളിൽ പ്രാവീണ്യവും തത്തുല്യയോഗ്യതയും.

പരിചയമുള്ളവർക്ക് മുൻഗണന.

പ്രായപരിധി : 36 വയസ്സ് (01-01-2026ന്)

ശമ്പളം : 30,000 രൂപ പ്രതിമാസം സമാഹൃതം

തസ്തികയുടെ പേര് : കമ്പ്യൂട്ടർ അസിസ്റ്റന്റ് (ജിഐഎസ്-GIS)

ഒഴിവുകളുടെ എണ്ണം : രണ്ട് (02)

യോഗ്യത: സിവിൽ എൻജിനിയറിങ്/ആർക്കിടെക്ചർ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം

പരിചയമുള്ളവർക്ക് മുൻഗണന.

പ്രായപരിധി : 36 വയസ്സ് (01-01-2026

ശമ്പളം : 20,000 രൂപ പ്രതിമാസം സമാഹൃതം

തസ്തികയുടെ പേര്: കമ്പ്യൂട്ടർ അസിസ്റ്റന്റ് (ഓഫീസ്)

ഒഴിവുകളുടെ എണ്ണം : രണ്ട് (02)

യോഗ്യത: ബിരുദം അല്ലെങ്കിൽ തത്തുല്യം, എം.എസ്. ഓഫീസ്, ഡി.ടി.പി എന്നിവയിൽ ബിരുദവും സർട്ടിഫിക്കറ്റ് കോഴ്‌സുകളും, ഇംഗ്ലീഷിലും മലയാളത്തിലും വേഡ് പ്രോസസ്സിംഗിൽ പ്രാവീണ്യം.

പരിചയമുള്ളവർക്ക് മുൻഗണന.

പ്രായപരിധി : 36 വയസ്സ് (01-01-2026)

ശമ്പളം: 22,240 രൂപ പ്രതിമാസം സമാഹൃതം

LSGD Planning Wing Recruitmen
ഇംഗ്ലീഷിനോടുള്ള പേടി മാറ്റാം; ഒപ്പമുണ്ട്, ഈ നാല് കോഴ്സുകൾ

തസ്തികയുടെ പേര് : ആർക്കിടെക്ട്

ഒഴിവുകളുടെ എണ്ണം : ഒന്ന് ( 01)

യോഗ്യത: ആർക്കിടെക്ചറിൽ ബിരുദം.

പരിചയമുള്ളവർക്ക് മുൻഗണന.

പ്രായപരിധി: 36 വയസ്സ് (01-01-2026ന്)

ശമ്പളം : 30,000 രൂപ പ്രതിമാസം സമാഹൃതം

തസ്തികയുടെ പേര് : സർവേയർ

ഒഴിവുകളുടെ എണ്ണം: മൂന്ന് ( 03)

യോഗ്യത: ഡ്രാഫ്റ്റ്സ്മാൻ (സിവിൽ)/സർവേയിങ്ങിൽ ഐടിഐ സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ.

പരിചയമുള്ളവർക്ക് മുൻഗണന.

പ്രായപരിധി : 36 വയസ്സ് (01-01-2026ന്)

ശമ്പളം : 22,240 പ്രതിമാസം സമാഹൃതം

LSGD Planning Wing Recruitmen
ടീം മാനേജർ,സീനിയർ റസിഡന്റ്, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് എന്നീ തസ്തികകളിൽ ഒഴിവുകൾ

പൊതു വിവരങ്ങൾ

എല്ലാ തസ്തികകളിലെയും നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും.

ഒരുവർഷത്തേക്കായിരിക്കും കരാർ നിയമനം. തദ്ദേശ സ്വയംഭരണവകുപ്പിലെ പ്രോജക്ട് ആവശ്യത്തിനനുസരിച്ച് സർക്കാർ അംഗീകാരം ലഭിക്കുകയാണെങ്കിൽ കരാർ കാലാവധി നീട്ടി നൽകുന്നതാണ്.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ജനുവരി 30 (30-01-2026) വൈകുന്നേരം അഞ്ച് മണിവരെ.

വിശദവിവരങ്ങൾക്ക് വിജ്ഞാപനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അപേക്ഷ സർപ്പിക്കാനുള്ള വെബ്സൈറ്റ്: https://cmd.kerala.gov.in/

Summary

Job Alert: The Local Self Government Department (LSGD) has invited applications for various posts in the Planning Wing. Engineering postgraduates, degree holders, and certificate holders can apply through CMD. Last date: January 30.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com