സെൻട്രൽ സിൽക്ക് ബോർഡിൽ സയന്റിസ്റ്റ് തസ്തികയിൽ ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം; ശമ്പളം 1,77,500 രൂപ വരെ
കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ സിൽക്ക് ബോർഡിൽ സയന്റിസ്റ്റ് തസ്തികയിലെ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സയന്റിസ്റ്റ് ബി തസ്തികയിലാണ് ഒഴിവുകളുള്ളത്.
താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ ഇപ്പോൾ അപേക്ഷിക്കാം. സെൻട്രൽ സിൽക്ക് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.csb.gov.in വഴി വേണം അപേക്ഷ സമർപ്പിക്കേണ്ടത്.
സയന്റിസ്റ്റ് ബി (പോസ്റ്റ് കൊക്കൂൺ സെക്ടർ) തസ്തികയിലാണ് ഒഴിവുകളുള്ളത്.
അടിസ്ഥാന യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എൻജിനിയറിങ് ബിരുദം അല്ലെങ്കിൽ ടെക്സറ്റൈൽ ടെക്നോളജിയിൽ ബിരുദം.
ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (ഗേറ്റ്) - 2025 എഴുതിയിരിക്കണം.(സെൻട്രൽ സിൽക്ക് ബോർഡ് (CSB) യുടെ വിജ്ഞാപന പ്രകാരം അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്ന് ടെക്സ്റ്റൈൽ എൻജിനീയറിങ് ആൻഡ്ഫൈബർ സയൻസി (TF)ലെ ഗേറ്റ് -2025 അടിസ്ഥാനമാക്കിയായിരിക്കും അപേക്ഷകരുടെ ചുരുക്കപ്പട്ടിക ഉണ്ടാക്കുക. )
ഉയർന്ന പ്രായപരിധി: 35 വയസ്സ് (18-02-2026 ന്)
ശമ്പളം :56,100- 1,77,500 രുപ സ്കെയിൽ
ഒഴിവുകളുടെ എണ്ണം :28
അപേക്ഷിക്കാനുള്ള അവസാന തീയതി: ഫെബ്രുവരി 18 (18-02-2026) ആണ്.
Job Alert: The Central Silk Board under the Ministry of Textiles has invited applications for Scientist posts. Eligible candidates can apply until February 18.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

