കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി (CUSAT)യിൽ പ്രോഗ്രാമർ,അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
യോഗ്യതയുള്ള താൽപ്പര്യമുള്ളവർ ഓൺലൈനായി അപേക്ഷിക്കുകയും അപേക്ഷയുടെ ഹാർഡ് കോപ്പി നിശ്ചിത തീയതിക്കുള്ളിൽ രജിസ്ട്രാറുടെ വിലാസത്തിൽ സമർപ്പിക്കുകയും വേണം.
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം ഫെബ്രുവരി 20 ആണ്. അതിന് ശേഷം ഏഴ് ദിവസത്തിനുള്ളിൽ ഹാർഡ് കോപ്പി ലഭിച്ചിരിക്കണം.
തസ്തികയുടെ പേര്: പ്രോഗ്രാമർ
യോഗ്യത: എംസിഎ/ബിടെക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ സയൻസ്
അല്ലെങ്കിൽ കമ്പ്യൂട്ടറിൽ സ്പെഷ്യലൈസേഷനോടുകൂടിയ ബി ടെക്. (ഉദാ. പിജിഡിസിഎ അല്ലെങ്കിൽ തത്തുല്യം)
അല്ലെങ്കിൽ ഡേറ്റാ പ്രോസസ്സിങ്/സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയവും ഏതെങ്കിലും വിഷയത്തിൽ ബി ടെക്കും
അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ഫിസിക്സ്/കമ്പ്യൂട്ടർ സയൻസ്/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിൽ സ്പെഷ്യലൈസേഷനോടുകൂടിയ എം എസ്‌സിയും ഡേറ്റാ പ്രോസസ്സിങ്/സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് എന്നിവയിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയവും
ശമ്പളം :46,230
പ്രായപരിധി: 18 മുതൽ 36 വയസ്സ് വരെ ( 01.01.2026)
തസ്തികകളുടെ എണ്ണം: മൂന്ന് (03)
അപേക്ഷാ ഫീസ്
ജനറൽ, ഒബിസി ഉദ്യോഗാർത്ഥികൾക്ക്: 900 രൂപ
എസ്‌സി/എസ്ടി ഉദ്യോഗാർത്ഥികൾക്ക് : 185 രൂപ
നിയമന രീതി : സിഐആർഎമ്മിൽ കരാർ അടിസ്ഥാനത്തിൽ പ്രോഗ്രാമർ തസ്തികയിലേക്കുള്ള നിയമനത്തിന്റെ പ്രാരംഭ കാലാവധി ഒരു വർഷമാണ്, ഇത് രണ്ട് വർഷമായി നീട്ടാവുന്നതാണ്.
വിജ്ഞാപനം വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
ഔദ്യോഗിക വെബ്സൈറ്റ് https://recruit.cusat.ac.in
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ഫെബ്രുവരി 20 (20-02-2026)
ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പി ലഭിച്ചിരിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 27 (27-02-2026)
ഹാർഡ് കോപ്പി ലഭിക്കേണ്ട വിലാസം :
Registrar, Administrative Office, Cochin University of Science and Technology, Kochi-22
തസ്തികയുടെ പേര് : അസിസ്റ്റന്റ് പ്രൊഫസർ
അവശ്യ യോഗ്യത:
i മീറ്റിരിയോളജി സയൻസിൽ എം എസ്‌സി അല്ലെങ്കിൽ അറ്റ്മോസ്ഫെറിക് സയൻസിൽ എം ടെക്, 55% മാർക്കോടെ ഒരു ഇന്ത്യൻ സർവകലാശാലയിൽ നിന്ന് മാസ്റ്റേഴ്‌സ് ബിരുദം (അല്ലെങ്കിൽ ഗ്രേഡിംഗ് സിസ്റ്റത്തിലാണെങ്കിിൽ പോയിന്റ്-സ്കെയിലിൽ തത്തുല്യ ഗ്രേഡ്) ലഭിച്ചിരിക്കണം,
അല്ലെങ്കിൽ ഒരു അംഗീകൃത വിദേശ സർവകലാശാലയിൽ നിന്ന് തത്തുല്യ ബിരുദം.
ii. നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) അല്ലെങ്കിൽ പിഎച്ച് ഡി
iii. യുജിസി റെഗുലേഷൻസ് 2018 പ്രകാരമുള്ള മറ്റ് യോഗ്യതാ വ്യവസ്ഥകൾ.
അഭികാമ്യം: പിഎച്ച്ഡി
ശമ്പളം
പിഎച്ച്ഡി യോഗ്യതയുള്ളവർക്ക് - 42,000 രൂപ
പി എച്ച് ഡി ഇല്ലാത്തവർക്ക് - 40,000 രൂപ
നിയമന രീതി : കരാർ അടിസ്ഥാനത്തിൽ
അപേക്ഷാ ഫീസ്
ജനറൽ വിഭാഗത്തിന് 900 രൂപ
എസ്‌സി/എസ്ടി വിഭാഗത്തിന് 185 രൂപ
തസ്തികകളുടെ എണ്ണം : രണ്ട് (02)
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ഫെബ്രുവരി 20 (20-02-2026)
ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പി ലഭിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 27 (27-02- 2026ഃ
ഹാർഡ് കോപ്പി ലഭിക്കേണ്ട വിലാസം :
The Registrar
Cochin University of Science & Technology,
Kochi – 682 022
ഓൺലൈൻ അപേക്ഷിക്കാനുള്ള വെബ്സൈറ്റ് ലിങ്കിന് ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates