

യന്ത്ര ഇന്ത്യ ലിമിറ്റഡി (YIL) ന്റെ വിവിധ സംസ്ഥാനങ്ങളിലെ പ്രതിരോധ ഓർഡൻസ് ഫാക്ടറികളിലേക്ക് പെയ്ഡ് അപ്രന്റീസുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന് കീഴിലുള്ള നാഗ്പൂർ ആസ്ഥാനമായ പൊതുമേഖല സ്ഥാപനമാണ് യന്ത്ര ഇന്ത്യ.
ഐടിഐ, ഐടിഐ ഇതര അപ്രന്റീസുകളയാണ് നിയമിക്കുന്നത്. പത്താം ക്ലാസ് ജയിച്ചവർക്കും ഐ ടി ഐ ജയിച്ചവർക്കും വിവിധ ട്രേഡുകളിലായി ട്രേഡ് അപ്രന്റീസുകളായി ജോലി ചെയ്യാം. രണ്ട് വിഭാഗങ്ങളിലുമായി ആകെ 3979 ഒഴിവുകളാണ് ഉള്ളത്.
താൽപ്പര്യമുള്ളവർക്ക് ഫെബ്രുവരി ഒന്ന് മുതൽ അപേക്ഷിച്ചു തുടങ്ങാം. മാർച്ച് മൂന്ന് ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഓൺലൈൻ വഴി ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. നൈപുണ്യ അധിഷ്ഠിത പരിശീലനവും സ്റ്റൈപൻഡും ലഭിക്കും.
ഫിറ്റർ, മെഷീനിസ്റ്റ്, ടർണർ, ഇലക്ട്രീഷ്യൻ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), അറ്റൻഡന്റ് ഓപ്പറേറ്റർ കെമിക്കൽ പ്ലാന്റ് (എഒസിപി), ഇലക്ട്രോണിക്സ് മെക്കാനിക്, ഫൗണ്ടറിമാൻ, കാർപെന്റർ, പ്ലംബർ, ടെയ്‌ലർ, ഇൻസ്ട്രുമെന്റ് മെക്കാനിക്, സിഎൻസി ഓപ്പറേറ്റർ, സെക്രട്ടേറിയൽ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ, പെയിന്റർ, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക്, തുടങ്ങിയ മേഖലകളിലാണ് അപ്രന്റീസുകളെ ക്ഷണിച്ചിട്ടുള്ളത്.
യോഗ്യത
ഐടിഐ അല്ലാത്തവർക്ക്: പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ ആകെ 50% മാർക്കിൽ കുറയാതെയും മാത്സ്, സയൻസ് വിഷയങ്ങൾക്ക് 40% വീതം മാർക്കും നേടി വിജയിച്ചിരിക്കണം.
ഐടിഐ : എൻസിവിടി/എസ്‌സിവിടി അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഐടിഐയിൽ കുറഞ്ഞത് 50% മാർക്കോടെ ബന്ധപ്പെട്ട ട്രേഡ് പാസായിരിക്കണം, കൂടാതെ പത്താം ക്ലാസ് 50% മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം.
കുറഞ്ഞ പ്രായം: 14 വയസ്സ് (അപകടകരമായ ട്രേഡുകൾക്ക് 18 വയസ്സ്)
പരമാവധി പ്രായം: 35 വയസ്സ് ( പ്രായം 03/03/2026 അടിസ്ഥനമാക്കിയായിരിക്കും കണക്കാക്കുക )
നോൺ-ഐടിഐ അപ്രന്റിസ് : 8200 രൂപ പ്രതിമാസം
ഐടിഐ അപ്രന്റിസ് : 9600 രൂപ പ്രതിമാസം
ഐടിഐ ട്രേഡ് അപ്രന്റിസ് : 2843
നോൺ-ഐടിഐ ട്രേഡ് അപ്രന്റിസ് : 1136
ആകെ ഒഴിവുകൾ: 3979 എണ്ണം
അപേക്ഷ സ്വീകരിച്ചു തുടങ്ങുന്ന തീയതി: ഫെബ്രുവരി ഒന്ന് (01- 02- 2026)
അപേക്ഷിക്കാനുള്ള അവസാന തീയതി: മാർച്ച് മൂന്ന് (03-03-2026 രാത്രി 11.59 വരെ)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates