

യുകെ കാമ്പസിൽ മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളിൽ ചേരുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യമിട്ട് ബർമിങ്ഹാം യൂണിവേഴ്സിറ്റി £12,500 (ഏകദേശം 15ലക്ഷം ഇന്ത്യൻ രൂപ) വരെയുള്ള സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ചു.
യൂണിവേഴ്സിറ്റിയിൽ നിർദ്ദിഷ്ട മാസ്റ്റേഴ്‌സ് പ്രോഗ്രാം പഠിക്കാൻ ചേരുന്നവർക്ക് ഫ്യൂച്ചർ സ്കിൽസ് സ്കോളർഷിപ്പ് വഴി £9,125 ( ഏകദേശം10 ലക്ഷം ഇന്ത്യൻ രൂപ) മുതൽ£12,500 (ഏകദേശം15 ലക്ഷം ഇന്ത്യൻ രൂപ) വരെ ഫീസ് ഇളവ് ലഭിക്കും.
വിദ്യാർത്ഥികൾ ഇന്ത്യൻ പൗരരായിരിക്കണം കൂടാതെ 2026 ഏപ്രിൽ 30-നകം ബർമിങ് ഹാം സർവകലാശാലയിലെ നിർദ്ദിഷ്ട മാസ്റ്റേഴ്‌സ് പ്രോഗ്രാമിനോ നിയമ കോഴ്‌സിനോ ഉള്ള ഓഫർ ലെറ്റർ ലഭിച്ചിരിക്കണം. സർവകലാശാലയിൽ താമസിക്കുന്ന സമയത്ത് മറ്റ് ചെലവുകളും ജീവിതച്ചെലവും വഹിക്കാൻ കഴിയുമെന്ന് അപേക്ഷകർ തെളിവ് നൽകേണ്ടതുണ്ട്.
സ്കോളർഷിപ്പിന് യോഗ്യത നേടുന്നതിന്, വിദ്യാർത്ഥികൾക്ക് സർവകലാശാലയിലെ ഏതെങ്കിലും ഒരു കോഴ്‌സിനുള്ള ഓഫർ ലെറ്റർ മാത്രമേ ആവശ്യമുള്ളൂ. 2026 നവംബർ ഒന്നിനകം ആദ്യ വർഷത്തേക്കുള്ള നെറ്റ് ട്യൂഷൻ ഫീസ് അടയ്ക്കേണ്ടതുണ്ട്.
എംഎസ്‌സി ബിസിനസ് അനലിറ്റിക്സ് - £12,500 സ്കോളർഷിപ്പ്
എംഎസ്‌സി മാർക്കറ്റിങ് - £12,500 സ്കോളർഷിപ്പ്
എംഎസ്‌സി ഡാറ്റ സയൻസ് - £12,500 സ്കോളർഷിപ്പ്
എംഎസ്‌സി അഡ്വാൻസ്ഡ് എൻജിനിയറിങ് മാനേജ്മെന്റ് - £12,500 സ്കോളർഷിപ്പ്
എംപിഎച്ച്, പബ്ലിക് ഹെൽത്ത് - £12,500സ്കോളർഷിപ്പ്
എംഎസ്‌സി മോളിക്യുലാർ ബയോടെക്നോളജി - £12,500 സ്കോളർഷിപ്പ്
എംഎ ഇന്റർനാഷണൽ റിലേഷൻസ് - £9,125 സ്കോളർഷിപ്പ്
ഏതെങ്കിലും എൽഎൽഎം (ലോ) കോഴ്സ് (എൽഎൽഎം ഒഴികെ എനർജി ആൻഡ് എൻവയോൺമെന്റൽ ലോ (ഡിസ്റ്റൻസ്)) - £9,125 സ്കോളർഷിപ്പ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം 2026 ഏപ്രിൽ 30