ഭാഭാ ആറ്റോമിക് റിസർച്ച് സെന്റർ (BARC) സയന്റിഫിക് ഓഫീസർ, ടെക്നിക്കൽ ഓഫീസർ തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ബാർക് ( BARC) ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ജനുവരി 30 മുതൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അവസാന തീയതി ഫെബ്രുവരി 27 ആണ്. ഓൺലൈനായി വേണം അപേക്ഷിക്കേണ്ടത്.
സയന്റിഫിക് ഓഫീസർ, ടെക്നിക്കൽ ഓഫീസർ തസ്തികകളിലെ 11 ഗ്രേഡുകളിലായി 21 ഒഴിവുകളാണ് നിലവിലെ വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
സയന്റിഫിക് ഓഫീസർ-ഇ (കാർഡിയോളജി), സയന്റിഫിക് ഓഫീസർ-ഇ (ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ), സയന്റിഫിക് ഓഫീസർ-ഡി (ആശുപത്രി അഡ്മിനിസ്ട്രേറ്റർ), സയന്റിഫിക് ഓഫീസർ-ഡി (ഇഎൻടി) ,സയന്റിഫിക് ഓഫീസർ-ഡി (റേഡിയോ ഡയഗ്നോസിസ്/റേഡിയോളജി),സയന്റിഫിക് ഓഫീസർ-ഡി (ഒഫ്താൽമോളജി),സയന്റിഫിക് ഓഫീസർ-ഡി (അനസ്തേഷ്യോളജി), സയന്റിഫിക് ഓഫീസർ-സി (ജനറൽ ഡ്യൂട്ടി/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ), സയന്റിഫിക് ഓഫീസർ-ഡി (ന്യൂക്ലിയർ മെഡിസിൻ),സയന്റിഫിക് ഓഫീസർ-ഇ (ന്യൂക്ലിയർ മെഡിസിൻ), ടെക്നിക്കൽ ഓഫീസർ-ഡി (ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി) ഒഴിവുകൾ
ഓരോ തസ്തികയും ഉയർന്ന പ്രായപരിധിയും വിദ്യാഭ്യാസ യോഗ്യതകകളും ശമ്പളവും വ്യത്യസ്തമാണ്. യോഗ്യതയനുസരിച്ച് ഓരോ തസ്തികകളിലായി അപേക്ഷിക്കാം.
യോഗ്യത എം ബി ബി എസ് എം ഡി /എം എസ്/ഡി എൻ ബി/പി.ജി ഡിപ്ലോമ, എംഎസ്‌സിയും ഡിപ്ലോമയും എന്നിങ്ങനെയാണ് യോഗ്യതകൾ. തസ്തികനുസരിച്ച് യോഗ്യതയിൽ മാറ്റം വരും.
ഉയർന്ന പ്രായപരിധി 35 മുതൽ 50 വയസ്സ് വരെ ആണ്. ഇത് തസ്തിക അനുസരിച്ച് മാറ്റം വരും.
ശമ്പളം 56,100 മുതൽ 78,800 രൂപ വരെ( ഇതിന് പുറമെ നോൺപ്രാക്ടീസിങ് അലവൻസും നൽകും) തസ്തിക അടിസ്ഥാനപ്പെടുത്തിയായിരിക്കും ശമ്പളം
അപേക്ഷ സമർപ്പിക്കാൻ ആരംഭിക്കുന്ന തീയതി: ജനുവരി 30 (30-01-2026) രാവിലെ 10 മണി മുതൽ
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ഫെബ്രുവരി 27 (27-02-2026) രാത്രി 11.59 വരെ
വിജ്ഞാപനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം
അപേക്ഷ സമർപ്പിക്കാൻ : https://recruit.barc.gov.in/barcrecruit/
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates