കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ 2025-27 ബാച്ചിലെ (2026 ഫെബ്രുവരി സെഷൻ) രണ്ട് പ്രൊഫഷണൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ വിദൂര വിദ്യാഭ്യാസ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമായിരിക്കും നിയമനം.
എം ബിഎ, എം സി എ പ്രോഗ്രാമുകളിലേക്ക് ( വിദൂര വിദ്യാഭ്യാസം) ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. നാല് സെമസ്റ്ററുകൾ ഉൾപ്പെടുന്നതാണ് ഈ രണ്ട് പ്രോഗ്രാമുകളും. രണ്ട് വർഷമാണ് പ്രോഗ്രാമിന്റെ കാലയളവ്.
യോഗ്യത: യുജിസി അംഗീകാരമുള്ള സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും ഒരു വിഷയത്തിൽ ഉള്ള ബിരുദം.
തെരഞ്ഞെടുപ്പ്: സർവകലാശാല നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിൽ പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും.
എം ബിഎ -100 സീറ്റുകൾ
എം സി എ -100 സീറ്റുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ഫെബ്രുവരി 15 ആണ്.
അപേക്ഷാ ഫീസ്:
ജനറൽ / എസ് ഇ ബി സി വിഭാഗം: 1000 രൂപ.
പട്ടികജാതി / പട്ടികവർഗ / ഭിന്നശേഷി വിഭാഗം: 500 രൂപ.
40 ശതമാനമോ അതിലധികമോ കാഴ്ചപരിമിതിയുള്ള (Blind/Low Vision) ഭിന്നശേഷി വിഭാഗത്തിലുള്ളവർക്ക് അപേക്ഷാ ഫീസ് ഉണ്ടായിരിക്കുന്നതല്ല.
താൽപ്പര്യമുള്ള അപേക്ഷകർ എൽ ബി എസ് സെന്ററിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.lbscentre.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിൽ സർവകലാശാലയുടെ പഠന സഹായ കേന്ദ്രങ്ങൾ ഉണ്ട്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട ഫോൺ നമ്പർ- 0474-2966841, 9188909901,9188909903
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates