

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ (RCC) റിസപ്ഷനിസ്റ്റ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റൈപൻഡോടുകൂടിയാണ് ട്രെയിനിങ് പ്രോഗ്രാം. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.
ഉയർന്ന പ്രായപരിധി 30 വയസ്സാണ്. 2026 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായപരിധി കണക്കാക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പതിനായിരം രൂപ പ്രതിമാസം സ്റ്റൈപൻഡ് ലഭിക്കും. പത്ത് പേർക്കാണ് പ്രവേശനം.
താൽപ്പര്യമുള്ളവർ, പ്രായം, വിദ്യാഭ്യാസയോഗ്യത, ജാതി, പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിക്കണം.
അപേക്ഷകർ ഡയറക്ടർ, റീജയണൽ കാൻസർ സെന്റർ,തിരുവനന്തപുരം എന്ന വിലാസത്തിൽ എസ് ബി ഐ യിൽ മാറാവുന്ന ഡിഡി ആയി അപേക്ഷ ഫീസ് കൂടെ അപേക്ഷയ്ക്ക് ഒപ്പം നൽകണം. 300 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് 150 രൂപയാണ് അപേക്ഷാ ഫീസ്.
ഫെബ്രുവരി അഞ്ചിന് വൈകുന്നേരം നാല് മണിക്ക് മുമ്പായി (05-02-2026) അപേക്ഷകൾ ലഭിച്ചിരിക്കണം.
ഡയറക്ടർ,
റീജിയണൽ കാൻസർ സെന്റർ
മെഡിക്കൽ കോളജ് പി ഒ
തിരുവനന്തപുരം -11
വിജ്ഞാപനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും : www.rcctvm.gov.in.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates