സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എസ്‌ബിഐ സർക്കിൾ ബേസ്ഡ് ഓഫീസർ (SBI CBO -സിബിഒ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2273 ഒഴിവുകളാണ് നിലവിൽ ഈ തസ്തികയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
തിരുവനന്തപുരം ഉൾപ്പടെ 16 സർക്കിളുകളിലാണ് ഈ ഒഴിവുകൾ. കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്നതാണ് തിരുവനന്തപുരം സർക്കിൾ.
ബിരുദമുള്ളവർക്ക് ഇന്ന് മുതൽ (ജനുവരി 29) അപേക്ഷ സമർപ്പിക്കാം. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് എസ്‌ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 18 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
അപേക്ഷകർക്ക് ഒരു സർക്കിളിലേക്ക് മാത്രമേ അപേക്ഷ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ. ഓൺലൈൻ പരീക്ഷ,സ്ക്രീനിങ്, അഭിമുഖം എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും നിയമനം.
തസ്തികകളുടെ എണ്ണം: 2273 (2050 റെഗുലർ നിയമനവും 223 എണ്ണം ബാക്ക്‌ലോഗ് നികത്തുന്നതിനും)
ശമ്പളം : 48,480 - 85,920 രൂപ സ്കെയിൽ
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം
പ്രായപരിധി: 21 -30 വയസ്സ്
എസ്‌സി/എസ്ടി,ഒബിസി,പിഡബ്ല്യുബിഡി,വിമുക്തഭടർ എന്നിവർക്ക് മാനദണ്ഡം അനുസരിച്ചുള്ള പ്രായ ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ്
ജനറൽ/ഇഡബ്ല്യുഎസ്/ഒബിസി: 750 രൂപ
എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി: ഫീസ് ഇല്ല
അപേക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷനും ഫീസ് അടയ്ക്കലും അവസാന തീയതി ഫെബ്രുവരി 18 ( 18/02/2026)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates