share market image ai image
Business

സ്റ്റോക്കില്‍ നിക്ഷേപിക്കാന്‍ പോകുകയാണോ?; നഷ്ടം വരാതിരിക്കാന്‍ ഇതാ നാലു ടിപ്പുകള്‍

ഇന്ന് ഓഹരി വിപണിയില്‍ നിക്ഷേപിക്കാത്തവര്‍ ചുരുക്കമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ഇന്ന് ഓഹരി വിപണിയില്‍ നിക്ഷേപിക്കാത്തവര്‍ ചുരുക്കമാണ്. നിലവില്‍ ഓഹരി വിപണി ചാഞ്ചാട്ടത്തിലാണ്. ഓഹരി വിപണിയില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മൂല്യമുള്ള ഓഹരികളില്‍ നിക്ഷേപിച്ചാല്‍ നേട്ടം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് വിപണി വിദഗ്ധര്‍ ആവര്‍ത്തിച്ച് പറയുന്നത്. ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങള്‍.

അത്യാഗ്രഹത്തിന് പിന്നാലെ പോകരുത്

പത്തിരട്ടിയും ഇരുപതിരട്ടിയും ലാഭം തരാമെന്ന് പറയുന്ന തട്ടിപ്പുകളില്‍ വീഴാതെ കയ്യിലുള്ള പണം നോക്കുന്നതാണ് ഏറ്റവും വലിയ കാര്യം. അതിനര്‍ഥം ഇന്‍വെസ്റ്റ്‌മെന്റില്‍ റിസ്‌ക് എടുക്കരുത് എന്നല്ലെന്ന് വിദഗ്ധര്‍ പറയുന്നു. പകരം അത്യാഗ്രഹത്തിന് പിന്നാലെ പോയി കൈയിലുള്ള പണം നഷ്ടപ്പെടുത്തരുത് എന്നാണ് വിദഗ്ധര്‍ നല്‍കുന്ന ഉപദേശം. പോയ പണം തിരികെ പിടിക്കുക എന്നത് പ്രയാസകരമായ കാര്യമാണ്. സ്റ്റോക്ക് മാര്‍ക്കറ്റ് എന്നത് ധൃതിയുള്ളവരുടെ കൈയില്‍ നിന്ന് പണം വാങ്ങി ക്ഷമയുള്ളവര്‍ക്ക് കൊടുക്കുന്ന ഒന്നാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

വിലയല്ല മൂല്യമാണ് നോക്കേണ്ടത്

വിലക്കുറവും ഡിസ്‌കൗണ്ടും മാത്രം നോക്കി ഒരു സ്‌റ്റോക്കിലും നിക്ഷേപിക്കാന്‍ പാടില്ല. പകരം മൂല്യത്തെ അടിസ്ഥാനമാക്കിയുള്ള നിക്ഷേപമാണ് നടത്തേണ്ടത്. വില കുറഞ്ഞ പത്ത് മോശം കമ്പനികളുടെ ഓഹരികള്‍ വാങ്ങുന്നതിലും എത്രയോ ഭേദമാണ് മികച്ച മൂല്യമുള്ള നല്ല കമ്പനിയില്‍ നിക്ഷേപം നടത്തുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

മനസിലാവാത്തെടുത്ത് പണം നിക്ഷേപിക്കരുത്

ഒരു കൊച്ചു കുട്ടിയെ പോലും പറഞ്ഞു മനസിലാക്കാന്‍ കഴിയുന്നിടത്ത് മാത്രമേ നിക്ഷേപിക്കാവൂ. അറിവില്ലാത്ത ഇടത്ത് നിക്ഷേപിക്കുന്നത് നഷ്ടം ഉണ്ടാവാന്‍ കാരണമാകും. 90കളില്‍ ഐടി ബൂം സമയത്ത് അറിവില്ലാത്തവര്‍ പോലും ഐടി കമ്പനികളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തി. ആ ബബിള്‍ തകര്‍ന്നടിഞ്ഞ സമയത്ത് നിരവധിപ്പേര്‍ക്കാണ് പണം നഷ്ടമായത്. അതിനാൽ നിക്ഷേപം നടത്തുന്നതിന് മുൻപ് ഒരു പഠനം നടത്തേണ്ടത് അനിവാര്യമാണ്.

കോട്ട കെട്ടിയ ബ്രാന്‍ഡുകള്‍ കണ്ടെത്തുക

ഒരു സ്റ്റോക്ക് തെരഞ്ഞെടുക്കുമ്പോള്‍ സംരക്ഷണ കോട്ട ഉണ്ടായിരിക്കണം. എതിരാളികള്‍ക്ക് എളുപ്പത്തില്‍ വന്ന് തകര്‍ക്കാന്‍ കഴിയാത്തവിധത്തില്‍ സമാനതകളില്ലാത്ത ശക്തി ഉള്ള ഓഹരികള്‍ കണ്ടെത്തണം.രാജ്യങ്ങള്‍ എത്ര സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോയാലും ആ കമ്പനിയുടെ ഉല്‍പ്പന്നം വാങ്ങുന്നത് അവസാനിക്കാന്‍ പാടില്ല. അങ്ങനെയുള്ള കുത്തക ബ്രാന്‍ഡുകള്‍ കണ്ടെത്തി നിക്ഷേപിച്ചാല്‍ പണം കൂടുതല്‍ സുരക്ഷിതമാക്കാന്‍ കഴിയുന്നതാണെന്നും വിദഗ്ധര്‍ പറയുന്നു.

Are you going to invest in stocks? Here are four tips to avoid losses

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസിൻറെ മിന്നൽ സമരം; രാഹുലും പ്രിയങ്കയും തെരുവിൽ,മന്ത്രി വിഷ്ണുനാഥും എംപിമാരും അറസ്റ്റിൽ

'ആരെ സംരക്ഷിക്കാനാണ് ചേച്ചി സുപ്രീം കോടതി വരെ പോയതെന്നു ചേച്ചിക്കല്ലേ അറിയൂ'; ശ്വേതയ്ക്ക് മറുപടിയുമായി മാല പാര്‍വതി

പ്രമേഹം ഏത് പ്രായത്തിലും ഉണ്ടാകാം, ചെറുപ്പക്കാർ സൂക്ഷിക്കേണ്ട കാലം

വാട്ടർ അതോറിറ്റി കാന്റീനിൽ പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി

'മെസി വഞ്ചകന്‍; വ്യാജ വിശുദ്ധ പരിവേഷം അഴിഞ്ഞുവീണു'