ഇന്ത്യ വര്‍ഷങ്ങളായി ലോവര്‍ മിഡില്‍ ക്ലാസ് സമ്പദ്‌വ്യവസ്ഥയില്‍ തന്നെ തുടരുന്ന രാജ്യമാണ്. ഇതിനെ മോശം സാമ്പത്തിക പ്രകടനമായി കാണാനാവില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വലിപ്പത്തേക്കാള്‍ ആ രാജ്യത്തെ പൗരന്മാര്‍ നേടുന്ന പ്രതീശീര്‍ഷ ദേശീയ വരുമാനത്തെയാണ് (ഗ്രോസ് നാഷനല്‍ ഇന്‍കം പെര്‍ ക്യാപിറ്റ) ഇക്കാര്യത്തില്‍ ലോകബാങ്ക് പരിഗണിക്കുന്നത്. 140 കോടിയിലധികം ജനങ്ങളുള്ള ഇന്ത്യ പോലുള്ള രാജ്യത്തിന് ഈ നേട്ടം സ്വന്തമാക്കണമെങ്കില്‍ ആകെ ദേശീയ വരുമാനം വളരെ വലുതായിരിക്കണം.
1136 മുതല്‍ 4495 വരെ ഡോളര്‍ പ്രതിശീര്‍ഷ ദേശീയ വരുമാനമുള്ള രാജ്യങ്ങളെയാണ് ലോവര്‍ മിഡില്‍ ഇന്‍കം വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. 4496 മുതല്‍ 13,935 ഡോളര്‍ വരെ പ്രതിശീര്‍ഷ ദേശീയ വരുമാനമുള്ളവയെ അപ്പര്‍ മിഡില്‍ ഇന്‍കം വിഭാഗത്തിലും ഉള്‍പ്പെടുത്തും. ഇന്ത്യയുടേത് നിലവില്‍ 2500 ഡോളറിനും 2700 ഡോളറിനും ഇടയിലാണ്. അതിവേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായിരുന്നിട്ടും ഇന്ത്യയുടെ റാങ്കിങ് താഴാന്‍ കാരണമിതാണെന്നും വിദഗ്ധര്‍ പറയുന്നു. നിലവിലെ വേഗത്തില്‍ വളര്‍ന്നാല്‍ അടുത്ത പതിറ്റാണ്ടില്‍ ഇന്ത്യ 'അപ്പര്‍ മിഡില്‍ ക്ലാസ് ഇന്‍കം' വിഭാഗത്തിലാകുമെന്നും വിദഗ്ധര്‍ പറയുന്നു.
മൈന്‍ഡ് സെറ്റിന്റെ പ്രശ്‌നമാണ് ബഹുഭൂരിപക്ഷവും ലോവര്‍ മിഡില്‍ ഇന്‍കം വിഭാഗത്തില്‍ തന്നെ തുടരാനുള്ള ഒരു കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. തങ്ങള്‍ നേരിടുന്ന കഷ്ടപ്പാടിനും കുറഞ്ഞ വരുമാനത്തിനും കാരണം വിധിയാണ് എന്ന് ചിന്തിക്കുന്ന നിരവധിയാളുകള്‍ ഇക്കൂട്ടത്തിലുണ്ട്. ചില പ്രതികൂല സാഹചര്യങ്ങള്‍ കൊണ്ട് ഇത്തരത്തില്‍ ലോവര്‍ മിഡില്‍ ഇന്‍കം വിഭാഗത്തില്‍ എത്തിപ്പെടുന്നവര്‍ നിരവധിയുണ്ട്. എന്നാല്‍ അനുകൂല സാഹചര്യം ഉണ്ടായിട്ടും വളരാന്‍ ശ്രമിക്കാത്തവരും ഇക്കൂട്ടത്തിലുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
ഇത്തരക്കാര്‍ ആദ്യം വിധിയാണ് എന്ന് ചിന്തിക്കുന്നത് ഒഴിവാക്കണം. ഈ ധാരണ ബ്രേക്ക് ചെയ്യാന്‍ കൂട്ടുകാര്‍ ഉള്‍പ്പെടെ കൂടെയുള്ളവര്‍ സഹായിച്ചാല്‍ വലിയ മാറ്റം ഉണ്ടാവും. എല്ലാവര്‍ക്കും കഴിവ് ഉണ്ട്. ഇത് മനസിലാക്കി മുന്നോട്ടുപോകുക എന്നതാണ് പ്രധാനം. ഏത് തരത്തിലുള്ള കഴിവാണ് എന്ന് തിരിച്ചറിയുക എന്നതാണ് ഏറ്റവും സുപ്രധാനമായ കാര്യം. ഇതിന് കൂടെയുള്ളവരുടെ മനോഭാവവും നിർണായകമാണ്. പ്രോത്സാഹിപ്പിക്കുന്ന മനോഭാവമുള്ളവരുമായി സൗഹൃദം ഉണ്ടാക്കാൻ ശ്രമിക്കണം. എല്ലാം പോസിറ്റീവ് ആയി കാണുന്നവരുമായി ചങ്ങാത്തം കൂടിയാൽ അത് മൈൻഡ് സെറ്റ് മാറാൻ സഹായകമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ വലിയ സ്വപ്‌നങ്ങള്‍ കാണണം. ലോവര്‍ മിഡില്‍ ഇന്‍കം വിഭാഗത്തിലുള്ള ചിലര്‍ അനുകൂല സാഹചര്യം ഉണ്ടായിട്ടും സ്വപ്‌നങ്ങള്‍ കാണുകയോ, വലിയ ആഗ്രഹങ്ങള്‍ക്ക് പിന്നാലെ പോകുകയോ ചെയ്യാത്തതും മുന്നോട്ടുള്ള വളര്‍ച്ചയെ ബാധിക്കും. അതുകൊണ്ട് സ്വപ്‌നം കാണാനും വലിയ ആഗ്രഹങ്ങള്‍ മനസില്‍ വളര്‍ത്താനും എല്ലാവരും ശ്രമിക്കേണ്ടതാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മനസില്‍ വലിയ ആഗ്രഹങ്ങള്‍ പൂവിട്ടാല്‍ സ്വാഭാവികമായി അത് നേടാനുള്ള വ്യഗ്രത കൂടും. ഇതനുസരിച്ച് ഓട്ടോമാറ്റിക്കായി വര്‍ക്ക് ചെയ്യുന്ന നില വരുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates