എന്‍ജിന് പണി കിട്ടുമോ?, ഇ20 പെട്രോള്‍ പ്രശ്‌നമായേക്കാമെന്ന് കേന്ദ്ര ഏജന്‍സി; എഥനോള്‍ ചേര്‍ന്ന ഇന്ധനം സുരക്ഷിതമെന്ന് വാഹന നിര്‍മ്മാതാക്കള്‍

കൂടിയ അളവില്‍ എഥനോള്‍ ചേര്‍ന്ന പെട്രോള്‍ ഉപയോഗിക്കുന്നത് ഭാവിയില്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കാന്‍ ഇടയാക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ആശങ്കയിലാണ് വാഹന ഉടമകള്‍
ethanol blended petrol
ethanol blended petrol ians
Edited By:
Updated on
2 min read

മുംബൈ: കൂടിയ അളവില്‍ എഥനോള്‍ ചേര്‍ന്ന പെട്രോള്‍ ഉപയോഗിക്കുന്നത് ഭാവിയില്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കാന്‍ ഇടയാക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ആശങ്കയിലാണ് വാഹന ഉടമകള്‍. ഈ വാദം ശരിവെയ്ക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് കേന്ദ്ര ഏജന്‍സിയായ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എആര്‍എഐ). കേന്ദ്രസര്‍ക്കാരിനുകീഴിലുള്ള രാജ്യത്തെ പ്രമുഖ റിസര്‍ച്ച്, ടെസ്റ്റിങ്, സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സിയാണ് എആര്‍എഐ.

രാജ്യം ഇ20 പെട്രോളിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെയാണ് 20 ശതമാനം എഥനോള്‍ കലര്‍ന്ന ഇന്ധനം ഉപയോഗിക്കുന്നത് ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിനുകളെ ബാധിക്കുന്നതായി എആര്‍എഐ പഠനം പറയുന്നത്. ഇ10 ഇന്ധനം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ തയ്യാറാക്കിയിട്ടുള്ള വാഹനങ്ങളിലെ റബ്ബര്‍ ഘടകങ്ങള്‍ നശിക്കാനും ഇതു കാരണമായേക്കാമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കൂടുതല്‍ എഥനോള്‍ ചേരുമ്പോള്‍ ഹോസുകള്‍, സീലുകള്‍, ഒ - റിങ്ങുകള്‍, ഗാസ്‌കെറ്റുകള്‍ എന്നിവ നശിച്ചേക്കാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ചില വാഹനനിര്‍മാതാക്കള്‍ നടത്തിയ കാറുകളുടെ എന്‍ജിന്‍ ഡ്യൂറബിലിറ്റി പരിശോധന വിലയിരുത്തിയുള്ളതാണ് റിപ്പോര്‍ട്ട്. ബിഎസ് 4 വിഭാഗത്തിലുള്ള എന്‍ജിന്‍ ഇ20 പെട്രോളില്‍ തൃപ്തികരമായ പ്രവര്‍ത്തനം കാഴ്ചവെച്ചതായാണ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍, ബിഎസ് 6 വിഭാഗത്തില്‍ ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിനുകളില്‍ ചിലത് 265 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ചില പ്രശ്‌നങ്ങള്‍ കാണിച്ചതായി പറയുന്നു. ഓരോ കമ്പനിയുടെ വാഹനങ്ങള്‍ക്കും സമയം വ്യത്യാസമാണ്. പരീക്ഷണം നടത്തിയ കമ്പനിയുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. മറ്റൊരു കമ്പനിയുടെ എന്‍ജിനില്‍ 400 മണിക്കൂര്‍വരെ പ്രശ്‌നങ്ങളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മറ്റൊരു കമ്പനിക്കാകട്ടെ, 809 മണിക്കൂറിനു ശേഷം എക്‌സോസ്റ്റ് വാല്‍വില്‍ തെര്‍മോ മെക്കാനിക്കല്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായി ചൂടായി നില്‍ക്കുമ്പോള്‍ എന്‍ജിനുണ്ടാകുന്ന തകരാറാണിത്. അതേസമയം, എഥനോള്‍ ഇന്ധനത്തില്‍ ഇരുചക്ര വാഹനങ്ങള്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്നതായും എആര്‍എഐ പറയുന്നു.എഥനോള്‍ പെട്രോളിനെ അപേക്ഷിച്ച് കൂടുതല്‍ ഈര്‍പ്പം വലിച്ചെടുക്കുന്നതാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ എഥനോള്‍ ചേര്‍ന്ന ഇന്ധനം ഉപയോഗിക്കാന്‍ സജ്ജമാകാത്ത വാഹനങ്ങളില്‍ ലോഹഭാഗങ്ങള്‍ വേഗം തുരുമ്പിക്കാന്‍ ഇതു കാരണമായേക്കാമെന്ന് എന്‍ജിനിയര്‍മാരും മുന്നറിയിപ്പു നല്‍കുന്നു.

ഇ20 പെട്രോളിനെ അനുകൂലിച്ച് വാഹന നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ വാഹനങ്ങളില്‍ 20 ശതമാനം എഥനോള്‍ ചേര്‍ന്ന ഇന്ധനം സുരക്ഷിതമാണെന്ന് വാഹന നിര്‍മാതാക്കള്‍ പറയുന്നു. മാരുതി സുസുക്കി, ഹ്യൂണ്ടായ്, ടൊയോട്ട കിര്‍ലോസ്‌കര്‍, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ്, ടിവിഎസ് മോട്ടോര്‍ എന്നി കമ്പനികളെല്ലാം ഇ20യെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം 20 ശതമാനത്തില്‍ കൂടുതല്‍ എഥനോള്‍ ചേര്‍ക്കുന്നത് ഘട്ടംഘട്ടമായി മാത്രമേ നടപ്പാക്കാവൂ എന്ന് മെഴ്സിഡസ് ബെന്‍സ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദീര്‍ഘകാലത്തെ ലബോറട്ടറി പരീക്ഷണത്തിനും വിവിധ രാജ്യങ്ങളിലെ പരീക്ഷണത്തിനും ശേഷമാണ് പെട്രോളിനൊപ്പം എഥനോള്‍ ചേര്‍ക്കുന്നത് നടപ്പാക്കുന്നത്. പഴയ വാഹനങ്ങളിലടക്കം പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തിയിരുന്നതായി ടൊയോട്ട കിര്‍ലോസ്‌കറിന്റെ വിക്രം ഗുലാത്തി വ്യക്തമാക്കി. ഇ 20 പെട്രോളിന് സര്‍ട്ടിഫിക്കേഷന്‍ ഇല്ലാത്ത, മൂന്നുവര്‍ഷം മുന്‍പ് നിര്‍മിച്ച 1.5 കോടി വാഹനങ്ങള്‍ പരിശോധിച്ചതില്‍ ഒന്നിലും തുരുമ്പിന്റെ പ്രശ്നം കണ്ടെത്താനായില്ലെന്ന് മാരുതി സുസുക്കി പറയുന്നു.

ethanol blended petrol
മൂന്ന് മാസം കൂടുമ്പോള്‍ 50,000 രൂപ പെന്‍ഷന്‍, മികച്ച പലിശ; അറിയാം റിസ്‌ക് ഇല്ലാത്ത സര്‍ക്കാര്‍ സ്‌കീം
ethanol blended petrol
ടേം ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കാന്‍ മറന്നോ?, ലാപ്‌സാകുമോ?, പുനരുജ്ജീവിപ്പിക്കാന്‍ വഴിയുണ്ടോ?; അറിയാം വിശദമായി
Summary

arai report says 20 ethanol blend petrol damages turbo charged engines

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com