BANK HOLIDAY പ്രതീകാത്മക ചിത്രം
Business

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; ഈയാഴ്ച ബാങ്കുകള്‍ മൂന്ന് ദിവസം മാത്രം

സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും മുന്‍പ് ബാങ്ക് ഇടപാടുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിങ്കളാഴ്ച മാത്രമാണ് ശേഷിക്കുന്നത്. അതിനാല്‍ നാളെ (തിങ്കളാഴ്ച) തന്നെ ഇടപാട് നടത്താന്‍ ശ്രമിക്കേണ്ടതാണ്.

ഈയാഴ്ച മൂന്നു ദിവസം മാത്രമാണ് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക. തിരുവോണം കഴിഞ്ഞാല്‍ വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രമാണ് ഇടപാട് നടത്താന്‍ സാധിക്കുക. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഉത്രാടവും തിരുവോണവും വെള്ളിയാഴ്ച ശ്രീനാരായണ ഗുരു ജയന്തിയുമായതിനാലാണ് ബാങ്കുകള്‍ക്ക് അവധി. അതേസമയം ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് തടസ്സമില്ല.

Attention customers; Banks will be open for only three days this week

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂവാറ്റുപുഴ ജില്ല പരിഗണനയില്‍; ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

കറുകറെ കടിക്കാം കടുകടക്ക, വീട്ടിൽ തയ്യാറാക്കാം

ഓണം: ഗതാഗതക്കുരുക്ക് രൂക്ഷം; താമരശേരി ചുരത്തില്‍ വെള്ളിയാഴ്ച വരെ ട്രാഫിക് നിയന്ത്രണം

തുടരെ രണ്ടാം സെഞ്ച്വറി! നിലയുറപ്പിച്ച് ​ദേവ്ദത്ത് പടിക്കൽ

പരിപ്പിന് മുകളിൽ നെയ്യ്; സദ്യയിൽ ഈ കൂട്ടുകെട്ടിന് ആരോ​ഗ്യ​ഗുണങ്ങൾ ഏറെയാണ്