പ്രതീകാത്മക ചിത്രം 
Business

ഒറ്റനോട്ടത്തില്‍ പ്രിയപ്പെട്ടവരാണ് എന്ന് തോന്നാം; എഐ തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍-വീഡിയോ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ചുണ്ടുകളും കണ്ണുകളും അനക്കി സംസാരിക്കുന്ന രീതിയിലാണ് തട്ടിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് വ്യാജ വാട്സ്ആപ്പ് വീഡിയോ കോള്‍ നിര്‍മ്മിച്ച് പണം തട്ടിയ കേസ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പരിചയമുള്ള ആളുമായി സാദൃശ്യം തോന്നുന്ന തരത്തില്‍ വീഡിയോ നിര്‍മ്മിച്ചായിരുന്നു തട്ടിപ്പ്. ശബ്ദവും വീഡിയോയും കണ്ടതോടെ സംശയമില്ലാതെ ഗൂഗിള്‍ പേ വഴി പണം അയക്കുകയായിരുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ചുണ്ടുകളും കണ്ണുകളും അനക്കി സംസാരിക്കുന്ന രീതിയിലാണ് തട്ടിപ്പ്. സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ നിന്ന് ഫോട്ടോകള്‍ ശേഖരിച്ചാണ് തട്ടിപ്പിന് ഉപയോഗിക്കുന്നത്. ഈ ഫോട്ടോകള്‍ എഐ സംവിധാനത്തിലൂടെ മാറ്റി വ്യാജ വീഡിയോ കോളിനായി ഉപയോഗിക്കുകയാണ് . ഒറ്റ നോട്ടത്തില്‍ കാണുമ്പോള്‍ പ്രിയപ്പെട്ടവരാണ് എന്ന് തോന്നുന്ന തരത്തിലാണ് തട്ടിപ്പ്.

ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുവടെ:

1.അപരിചിതമായ ഐഡികളില്‍ നിന്നും നമ്പറുകളില്‍ നിന്നുമുള്ള ഫോണുകള്‍ നിരാകരിക്കുക.

2.സോഫ്റ്റ് വെയര്‍ വഴി ഡീഫെയ്ക് ചെയ്യപ്പെട്ട് വരുന്ന വീഡിയോകള്‍ക്ക് വ്യക്തത കുറവായിരിക്കും എന്ന കാര്യം ശ്രദ്ധിക്കുക.  

3.വാട്ടര്‍മാര്‍ക്കുകള്‍, വ്യക്തി നില്‍ക്കുന്ന പശ്ചാത്തലം, സംസാരരീതി എന്നിവ ശ്രദ്ധിക്കുക. 

4.സംശയം തോന്നുകയാണെങ്കില്‍ വ്യക്തിയെ നേരിട്ട് വിളിച്ച് സ്ഥിരീകരിക്കുന്നതാണ് ബുദ്ധി. 

സൈബര്‍ തട്ടിപ്പിന് ഇരയായാല്‍ സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1930ല്‍ ഉടന്‍ വിളിക്കണമെന്നാണ് കേരള പൊലീസിന്റെ അറിയിപ്പ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക