ഓഗസ്റ്റില്‍ 13 ദിവസം ബാങ്ക് അവധി പ്രതീകാത്മക ചിത്രം
Business

ഓഗസ്റ്റില്‍ 13 ദിവസം ബാങ്ക് അവധി, കേരളത്തില്‍ എത്ര?; പട്ടിക ഇങ്ങനെ

ഓഗസ്റ്റ് മാസത്തില്‍ രാജ്യത്ത് മൊത്തം 13 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓഗസ്റ്റ് മാസത്തില്‍ രാജ്യത്ത് മൊത്തം 13 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകള്‍, രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും, സ്വാതന്ത്ര്യദിനം, ശ്രീനാരായണ ഗുരു ജയന്തി അടക്കം എട്ടുദിവസം മാത്രമാണ് ബാങ്കിന് അവധിയുള്ളൂ.

അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ഓഗസ്റ്റ് മാസത്തില്‍ മൊത്തം 13 ബാങ്ക് അവധികള്‍ വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓഗസ്റ്റ് മൂന്ന്: കേര്‍ പൂജ - ത്രിപുരയില്‍ അവധി

ഓഗസ്റ്റ് നാല്: ഞായറാഴ്ച

ഓഗസ്റ്റ് എട്ട്: ടെന്‍ഡോങ് ലോറം ഫാത്ത്- സിക്കിമില്‍ അവധി

ഓഗസ്റ്റ് 10- രണ്ടാമത്തെ ശനിയാഴ്ച

ഓഗസ്റ്റ് 11- ഞായറാഴ്ച

ഓഗസ്റ്റ് 13- പാട്രിയോട്ട്‌സ് ഡേ- മണിപ്പൂരില്‍ അവധി

ഓഗസ്റ്റ് 15- സ്വാതന്ത്ര്യദിനം- ഇന്ത്യ മുഴുവന്‍ അവധി

ഓഗസ്റ്റ് 18- ഞായറാഴ്ച

ഓഗസ്റ്റ് 19- രക്ഷാബന്ധന്‍- ത്രിപുര, ഗുജറാത്ത്, ഒഡിഷ, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ അവധി

ഓഗസ്റ്റ് 20- ശ്രീനാരായണ ഗുരു ജയന്തി- കേരളത്തില്‍ അവധി

ഓഗസ്റ്റ് 24- നാലാമത്തെ ശനിയാഴ്ച

ഓഗസ്റ്റ് 25- ഞായറാഴ്ച

ഓഗസ്റ്റ് 26- ശ്രീകൃഷ്ണ ജയന്തി- ഗുജറാത്ത്, ഒഡീഷ, ചണ്ഡീഗണ്ഡ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, സിക്കിം, ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാന്‍, ജമ്മു , ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, മേഘാലയ, ഹിമാചല്‍ പ്രദേശ്, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ അവധി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT