sip investment 
Business

666 രൂപ എടുക്കാനുണ്ടോ?, വിരമിക്കുമ്പോള്‍ കോടീശ്വരനാകാം; പെന്‍ഷനായി കിട്ടുക ലക്ഷങ്ങള്‍, അറിയാം ഈ സ്ട്രാറ്റജി

നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്‌ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്.അപ്പോഴും കണ്‍ഫ്യൂഷന്‍ തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ ആണോ നല്ലത്.

നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍, വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്‌ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്സിറ്റുകള്‍ തടയാനും എസ്ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്‌ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്‌ഐപി നിക്ഷേപത്തെ സ്വാധീനിക്കും.

വിരമിക്കല്‍ കാലത്തെ സാമ്പത്തിക സുരക്ഷിതത്വം എന്നത് മിക്കവരുടെയും പ്രധാന ആശങ്കയാണ്. ദിവസവും 666 രൂപയുടെ എസ്ഐപി വഴി റിട്ടയര്‍മെന്റ് ആകുമ്പോള്‍ കോടികള്‍ സമ്പാദിക്കാന്‍ കഴിയുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ദിവസവും 666 രൂപ നീക്കിവെയ്ക്കുകയാണെങ്കില്‍ മാസം ഏകദേശം 20000 രൂപയുടെ എസ്‌ഐപി നിക്ഷേപമാണ് വരിക. 25-ാം വയസില്‍ നിക്ഷേപം ആരംഭിച്ചാല്‍ 30 വര്‍ഷം കൊണ്ട് നിക്ഷേപം മാത്രം 71 ലക്ഷം കടക്കും. എന്നാല്‍ കോമ്പൗണ്ടിങ് ഇഫക്ട് വഴി മൂന്ന് കോടിയില്‍പ്പരം രൂപ സമ്പാദിക്കാന്‍ സാധിക്കുമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. വിരമിച്ച ശേഷം പണപ്പെരുപ്പത്തെ പ്രതിരോധിക്കാന്‍ '5% വിത്ത്ഡ്രോവല്‍ സ്ട്രാറ്റജി' കൂടി പ്രയോജനപ്പെടുത്തിയാല്‍ മാസം പെന്‍ഷന്‍ പോലെ വലിയ ഒരു തുക കൈയില്‍ കിട്ടാനും സാധിക്കും.

12 ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കണക്കുകൂട്ടല്‍. എസ്‌ഐപി വിപണി അധിഷ്ഠിതമായത് കൊണ്ട് ലഭിക്കുന്ന റിട്ടേണില്‍ ഏറ്റകുറച്ചില്‍ സംഭവിച്ചേക്കാം. വിരമിച്ച ശേഷം കയ്യിലുള്ള തുക വേഗത്തില്‍ തീര്‍ന്നുപോകാതിരിക്കാനും അതേസമയം ജീവിതച്ചെലവുകള്‍ മുടക്കമില്ലാതെ നടക്കാനും 5% വിത്ത്ഡ്രോവല്‍ സ്ട്രാറ്റജി പ്രയോജനപ്പെടുത്താവുന്നതാണ്. ആദ്യ വര്‍ഷം നിക്ഷേപത്തിന്റെ (കോര്‍പ്പസ്) 5 ശതമാനം മാത്രം പിന്‍വലിക്കുക. മൂന്ന് കോടി രൂപയാണ് സമ്പാദ്യമെങ്കില്‍ ആദ്യ വര്‍ഷം ഏകദേശം 19 ലക്ഷം രൂപ (പ്രതിമാസം 1.58 ലക്ഷം രൂപ) ലഭിക്കും.

തുടര്‍ന്നുള്ള ഓരോ വര്‍ഷവും പണപ്പെരുപ്പത്തിന് അനുസൃതമായി പിന്‍വലിക്കുന്ന തുകയില്‍ നേരിയ വര്‍ധന വരുത്താം. ബാക്കി തുക നിക്ഷേപത്തില്‍ തന്നെ തുടരുന്നതിനാല്‍ അതില്‍ നിന്നുള്ള ആദായം സമ്പാദ്യം പെട്ടെന്ന് കുറയാതെ സംരക്ഷിക്കുകയും ചെയ്യുമെന്നും വിപണി വിദഗ്ധര്‍ പറയുന്നു.

be ready to take Rs 666? You can become a crorepati when you retire; Get lakhs as pension, know this strategy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വോട്ട് എണ്ണുംമുന്‍പേ അടി തുടങ്ങി; മുഖ്യമന്ത്രി തര്‍ക്കം പാര്‍ട്ടിക്ക് ഗുണകരമല്ല; മത്സരിക്കാന്‍ ആവശ്യപ്പെട്ടവര്‍ ഡല്‍ഹിയില്‍ വന്ന് മാറ്റിപ്പറഞ്ഞു'

ലോറിക്ക് പിന്നിൽ ടോറസ് ഇടിച്ചു; ചിന്നിച്ചിതറി ലക്ഷക്കണക്കിന് മുട്ടകൾ ( വീഡിയോ)

ഓണം കളറാക്കാൻ ദുൽഖർ സൽമാൻ വരുന്നു; 'ഐ ആം ഗെയി'മിന് പാക്കപ്പ്

മൈക്കു പിടിച്ച് ഒരുപാട് സമയം നിൽക്കാനാവില്ല, പെയിൻ കില്ലർ കഴിച്ചു കൊണ്ടാണ് ഷോ ചെയ്യുന്നത്; 40കളിലെ വെല്ലുവിളികൾ തുറന്നുപറഞ്ഞ് രഞ്ജിനി ഹരിദാസ്

'സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറില്ല': ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍

SCROLL FOR NEXT