Muhurat trading 2026 file
Business

സംവത് 2083ന്റെ തുടക്കം, നാളെ ഓഹരി വിപണിയില്‍ പ്രത്യേക ട്രേഡിങ്; എന്താണ് മുഹൂര്‍ത്ത വ്യാപാരം?

സംവത് 2083ന്റെ തുടക്കം കുറിച്ച് ദീപാവലി ദിവസമായ ഞായറാഴ്ചയാണ് പ്രത്യേക മുഹൂര്‍ത്ത വ്യാപാരം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

സംവത് 2083ന്റെ തുടക്കം കുറിച്ച് ദീപാവലി ദിവസമായ ഞായറാഴ്ചയാണ് പ്രത്യേക മുഹൂര്‍ത്ത വ്യാപാരം. ബിഎസ്ഇയിലും എന്‍എസ്ഇയിലും കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ആയ എംസിഎക്‌സിലും പ്രത്യേക വ്യാപാരം നടക്കും. ഞായറാഴ്ച ഉച്ചക്കഴിഞ്ഞ് 2.20 മുതല്‍ 3.30 വരെയാണ് വ്യാപാരം. ഒരു മണിക്കൂര്‍ നീളുന്ന ഈ വ്യാപാരം ഐശ്വര്യപൂര്‍ണമായ തുടക്കമായാണ് നിക്ഷേപകര്‍ കാണുന്നത്.

എന്താണ് മുഹൂര്‍ത്ത വ്യാപാരം?

ദീപാവലിയോടനുബന്ധിച്ച് നടക്കുന്ന ഹ്രസ്വകാല വ്യാപാര സെഷനാണിത്. ലക്ഷ്മി പൂജയുമായി ചേര്‍ന്നുവരുന്ന സമയം ഐശ്വര്യപ്രദവും സമൃദ്ധി നല്‍കുന്നതുമാണെന്ന് കണക്കാക്കപ്പെടുന്നു. ഇത് വിക്രം സംവത് അഥവാ ഹിന്ദു സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തെ കുറിക്കുന്നു. 1957ല്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ആണ് (ബിഎസ്ഇ) മുഹൂര്‍ത്ത ട്രേഡിങ്ങിന് തുടക്കമിട്ടത്. 1992 മുതല്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചും (എന്‍എസ്ഇ) ഇത് പിന്തുടര്‍ന്നു.

കഴിഞ്ഞ വര്‍ഷം പ്രധാന സൂചികളെല്ലാം 0.1 ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇത്തവണയും നേട്ടത്തിലായിരിക്കുമെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്. തുടര്‍ച്ചയായ എട്ടാമത്തെ ദിവസവും നേട്ടത്തോടെയാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിച്ചത്. ഇത് ഞായറാഴ്ചയും തുടരുമെന്നാണ് വിപണി വിദഗ്ധരുടെ പ്രതീക്ഷ.

കഴിഞ്ഞ എട്ടുദിവസത്തിനിടെ നിഫ്റ്റി 50, സെന്‍സെക്‌സ് സൂചികകള്‍ ഏകദേശം 10 ശതമാനം നേട്ടമാണ് കൈവരിച്ചത്. ഈ മുന്നേറ്റം വഴി ഈ വര്‍ഷത്തെ മൊത്തത്തിലുള്ള നഷ്ടം ഏകദേശം നാലുശതമാനമായി കുറയ്ക്കാനും വിപണിക്ക് സാധിച്ചു.

Beginning of Samvat 2083: Special trading in the stock market tomorrow; what is Muhurat trading?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെട്രോളില്‍ 31 ശതമാനം എഥനോള്‍; കര്‍ണാടക സര്‍ക്കാരിന്റെ വാദം തള്ളി എണ്ണ കമ്പനികള്‍, 'മാനദണ്ഡം പാലിച്ചില്ല'

കിവീസിനെ 134ല്‍ എറിഞ്ഞിട്ടു പേസര്‍മാര്‍, നാല് വിക്കറ്റുമായി ഗുര്‍ണൂര്‍ ബ്രാര്‍, ഇന്ത്യക്ക് 135 റണ്‍സ് വിജയലക്ഷ്യം

'ഇങ്ങനെയല്ല കുട്ടികളെ കൈകാര്യം ചെയ്യേണ്ടത്; സമരം നീണ്ടാല്‍ ഞാനും വിദ്യാര്‍ഥികള്‍ക്കൊപ്പം കുത്തിയിരിക്കും; മോദി സര്‍ക്കാരിനെ പോലെ കോണ്‍ഗ്രസും'

'തോൽക്കാൻ തയ്യാറാകാത്ത മനുഷ്യൻ, ഫുട്ബോളിനെ പ്രണയിച്ച കാമുകൻ'; റൊണാൾഡോയെക്കുറിച്ച് മോഹൻലാൽ

'പ്രതികാരം രക്തം കൊണ്ടു തീർക്കാൻ' ഉലകനായകൻ; പരുക്കൻ ഗെറ്റപ്പിൽ 'സാണ്ടിയാർ' ഫസ്റ്റ് ലുക്ക്