

പോര്‍ച്ചുഗല്‍ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ ദിവസമാണ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം ഇനിയും ആരാധകർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ റൊണാൾഡോയെ കുറിച്ച് നടൻ മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ശ്രദ്ധേയമാകുന്നത്.
തോൽക്കാൻ തയ്യാറാകാത്ത ഒരു മനുഷ്യന്‍റെ പര്യായമാണ് ഈ പേരെന്ന് മലയാള മനോരമയോട് മോഹൻലാൽ പങ്കുവച്ചു. "തോൽക്കാൻ തയ്യാറാകാത്ത ഒരു മനുഷ്യന്‍റെ പര്യായമാണ് ഈ പേര്. അടി മുടി പോരാളിയായ മനുഷ്യൻ. ഫുട്ബോൾ കളിച്ച ഇതിഹാസതാരം എന്നതിനപ്പുറം ഫുട്‌ബോളിനെ പ്രണയിച്ച കാമുകനെന്ന് ഞാൻ വിളിക്കും.
അദ്ദേഹത്തിന്‍റെ അർപ്പണമനോഭാവം, തന്‍റെ പ്രൊഫഷനോടു കാട്ടിയ അഭിനിവേശം, അതിനുവേണ്ടി നടത്തിയ കഠിനാധ്വാനം - ഇതെല്ലാം സമാനതകളില്ലാത്തതാണ്".- മോഹന്‍ലാല്‍ പറയുന്നു. അതിമനോഹരം ആണ് മോഹൻലാലിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹൻലാലെത്തുന്നത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മീര ജാസ്മിൻ ആണ് നായിക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates