'മമ്മൂട്ടി സാർ എന്നാൽ 'തഗ്' ആണ്; 'തഗ് ലൈഫ്' എന്നാൽ മമ്മൂട്ടി സാറും; ഭയങ്കര രസമുള്ള മനുഷ്യനാണ്'

ഒരു മലയാളം സിനിമയിൽ ഞാൻ ചെറിയൊരു വേഷം ചെയ്തിരുന്നു
Mammootty, Dhanush
Mammootty, Dhanushഎക്സ്
Edited By:
Updated on: 
1 min read

മമ്മൂട്ടിയും ധനുഷും ഒന്നിച്ചെത്തുന്ന 'ഓം' സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേക്ഷകർ. 'കമ്മത്ത് ആൻഡ് കമ്മത്ത്' എന്ന മമ്മൂട്ടി ചിത്രത്തിൽ മുൻപ് ധനുഷ് അതിഥി വേഷത്തിലെത്തിയിരുന്നു. 'ഓമി'ൽ സുപ്രധാന വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറും പാട്ടുകളുമൊക്കെ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരം​ഗമാണ്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ​ഗ്രാൻഡ് പ്രീ റിലീസ് ഇവന്റും നടന്നിരുന്നു. 'ഓം' വളരെ സീരിയസ് ആയ സിനിമയാണെന്ന് മമ്മൂട്ടി ഇവന്റിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് ധനുഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. മമ്മൂട്ടി ഒരു ​ഗൗരവക്കാരനാണെന്നായിരുന്നു താൻ ആദ്യം കരുതിയിരിക്കുന്നതെന്നും എന്നാൽ 'ഓം' അതെല്ലാം മാറ്റി മറിച്ചെന്നും ധനുഷ് പറയുന്നു.

"മമ്മൂട്ടി സാർ എന്നാൽ 'തഗ് ലൈഫ്' ആണ്; 'തഗ് ലൈഫ്' എന്നാൽ മമ്മൂട്ടി സാറും. ഒരു ചോദ്യത്തിനും സാധാരണ രീതിയിലുള്ള മറുപടിയല്ല അദ്ദേഹത്തിൽ നിന്ന് ലഭിക്കുക. ഒരു മലയാളം സിനിമയിൽ ഞാൻ ചെറിയൊരു വേഷം ചെയ്തിരുന്നു. അന്ന് അദ്ദേഹം വളരെ സൈലന്റ് ആയിരുന്നതു കൊണ്ട്, അദ്ദേഹം പരുക്കനായ ഒരാളായിരിക്കുമെന്ന് ഞാൻ കരുതി.

പിന്നീട് 'ഓം'-ൽ വെച്ച് അദ്ദേഹത്തെ നേരിട്ട് കണ്ടപ്പോഴാണ് അദ്ദേഹം എത്രത്തോളം സ്നേഹനിധിയും, വാത്സല്യമുള്ളവരും, തമാശക്കാരനുമാണെന്ന് എനിക്ക് മനസ്സിലായത്. അദ്ദേഹം ഭയങ്കര രസമുള്ളൊരു മനുഷ്യനാണ്".- ധനുഷ് പറഞ്ഞു. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന 'ഓം' നവംബർ 20നാണ് തിയറ്ററുകളിലെത്തുന്നത്. സായ് പല്ലവിയും ശ്രീലീലയുമാണ് നായികമാർ.

Mammootty, Dhanush
'രജനി സാറിനൊപ്പവും ധനുഷിനൊപ്പവും അഭിനയിച്ചു, അവങ്കളോടെ പയ്യൻ എപ്പോ നടിക്ക പോറെന്ന് തെരിയിലെ'; പൊട്ടിച്ചിരിപ്പിച്ച് മമ്മൂട്ടി
Mammootty, Dhanush
'പാർവതിയും ഉണ്ണിമായയും സീരിയസ് ആണെന്ന് വിചാരിച്ചു, അത് തെറ്റാണെന്ന് മനസിലായി'; ലാൽ ജോസ് പറയുന്നു
Mammootty, Dhanush
രാമായണ വെറും സിനിമയല്ല; ഭാരതീയ സംസ്കാരത്തിനായുള്ള മഹായാ​ഗമെന്ന് വിവേക് ഒബ്‌റോയ്
Summary

Dhanush talks about his relation with Mammootty.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER