'പാർവതിയും ഉണ്ണിമായയും സീരിയസ് ആണെന്ന് വിചാരിച്ചു, അത് തെറ്റാണെന്ന് മനസിലായി'; ലാൽ ജോസ് പറയുന്നു

ചിത്രത്തിൽ ഫൊറൻസിക് ഡോക്ടറുടെ വേഷമായിരുന്നു ലാൽ ജോസ് അവതരിപ്പിച്ചത്.
Unnimaya, Parvathy, Lal Jose
Unnimaya, Parvathy, Lal Joseവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

ഈ വർഷം പുറത്തിറങ്ങിയ മലയാള ചിത്രങ്ങളിലെ ഹിറ്റ് സിനിമകളിലൊന്നാണ് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'. പാർവതി തിരുവോത്ത്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, വിജയരാഘവൻ, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചെറിയ ബഡ്ജറ്റിലൊരുങ്ങിയ ചിത്രം കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ ആഗോളതലത്തിൽ 50 കോടിയിലധികം നേടിയിരുന്നു.

ചിത്രത്തിൽ ഫൊറൻസിക് ഡോക്ടറുടെ വേഷമായിരുന്നു ലാൽ ജോസ് അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ സക്സസ് മീറ്റിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. പാർവതി തിരുവോത്ത്, ഉണ്ണിമായ എന്നിവരെ പറ്റിയാണ് ലാൽ ജോസ് സംസാരിച്ചത്. "രണ്ടോ മൂന്നോ തവണയാണ് ഷഹദിനെ കണ്ടിട്ടുള്ളത്. പിന്നെ സിനിമയിൽ എന്നെ അഭിനയിക്കാൻ വിളിച്ചു. ഞാൻ ചെന്നപ്പോൾ പാർവതിയുടെ കൂടെയൊക്കെയാണ് അഭിനയിക്കുന്നത്.

പാർവതിയും ഉണ്ണിമായയും കുറച്ച് പേടിയുള്ള ആൾക്കാരാണ്. ഇത്തിരി സീരിയസ് ആൾക്കാരാണ് രണ്ടു പേരും. നമ്മൾ കണ്ടിട്ടുള്ള ഒരു ഇമേജും കേട്ടിട്ടുള്ള ഇമേജൊക്കെ വെച്ചിട്ടായിരിക്കും. അത് തെറ്റാണെന്ന് മനസിലായി. അന്ന് അവിടെ വന്നപ്പോഴും മനസിലായി".- അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ഇവരുടെ കൂടെ അഭിനയിക്കുമ്പോൾ ശരിയായില്ലെങ്കിൽ വല്ല ചീത്തയും വിളിക്കുമോ എന്നൊക്കെയുള്ള പേടിയുണ്ടായിരുന്നുവെന്നും തമാശരൂപേണ അദ്ദേഹം വ്യക്തമാക്കി.

കുറച്ച് വർഷമായി തനിക്ക് സിനിമകളൊന്നും ഇല്ലായിരുന്നുവെന്നും എല്ലാവരും തന്നെ മറന്നു പോയെന്ന് വിചാരിച്ച സമയത്താണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനിലേക്ക് ഷഹദ് തന്നെ വിളിച്ചതെന്നും ലാൽ ജോസ് വ്യക്തമാക്കി. ലോക, ആർഡിഎക്സ് പോലെയുള്ള സിനിമകളുടെ സംവിധായകരെ താൻ പരിപാടിയിൽ വെച്ചിട്ടാണ് ആദ്യമായി നേരിട്ട് കാണുന്നതെന്ന് അദ്ദേഹം തമാശരീതിയിൽ പറഞ്ഞു.

"ഒരുപാട് സന്തോഷം തോന്നുന്നുണ്ട്, നാലഞ്ചു വർഷമായി ഒരു സിനിമ ചെയ്തിട്ട്. കുറച്ച് വിസ്മരിക്കപ്പെട്ട് ഇരിക്കുന്ന ഒരാളായിരുന്നു, അപ്പോഴാണ് ഒരു ദിവസം കുറെ കോളുകൾ വരുന്നത്. ഷഹദിനോട് ഞാൻ നന്ദി പറയുകയാണ്. കാരണം ആളുകൾ ആദ്യം എന്നെ മനസിലാക്കിയില്ല. പിന്നെ സ്ക്രീനിൽ എന്റെ ശബ്ദം കേട്ട്, ലോകപ്രശസ്തമായ വൃത്തികെട്ട ശബ്ദം കൊണ്ട് എന്നെ തിരിച്ചറിഞ്ഞു".- അദ്ദേഹം വ്യക്തമാക്കി.

കുറേക്കാലത്തിന് ശേഷം, ഈ സിനിമ കണ്ടിട്ട് ഒരുപാട് പേർ തന്നെ ഫോണിൽ വിളിച്ചുവെന്നും ഈ സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്നും ഷഹദിന്റെ വിജയത്തിൽ താൻ ആത്മാർത്ഥമായി സന്തോഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Unnimaya, Parvathy, Lal Jose
രാമായണ വെറും സിനിമയല്ല; ഭാരതീയ സംസ്കാരത്തിനായുള്ള മഹായാ​ഗമെന്ന് വിവേക് ഒബ്‌റോയ്
Unnimaya, Parvathy, Lal Jose
മൂന്ന് വർഷങ്ങൾക്ക് ശേഷം 'ബാന്ദ്ര' ഒടിടിയിലേക്ക്; സ്ട്രീമിങ് തീയതി പുറത്ത്
Unnimaya, Parvathy, Lal Jose
ഇന്ത്യൻ ബോക്സ് ഓഫീസിൽ ആധിപത്യം തുടർന്ന് ‘പുഷ്പ 2’; രാമായണയുടെ സ്ഥാനം എവിടെ?
Summary

Lal Jose talks about Parvathy and Unnimaya.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER