'രജനി സാറിനൊപ്പവും ധനുഷിനൊപ്പവും അഭിനയിച്ചു, അവങ്കളോടെ പയ്യൻ എപ്പോ നടിക്ക പോറെന്ന് തെരിയിലെ'; പൊട്ടിച്ചിരിപ്പിച്ച് മമ്മൂട്ടി

കടത്തുകാരന്റെ കഥ രാത്രിയിലേ എടുക്കാൻ പറ്റൂ എന്നാണ് അവൻ പറയുന്നത്.
Mammootty, Dhanush
Mammootty, Dhanushഎക്സ്
Edited By:
Updated on: 
1 min read

മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയും തമിഴകത്തിന്റെ പ്രിയങ്കരനുമായ ധനുഷും ഒന്നിക്കുന്ന ചിത്രമാണ് 'ഓം'. ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് ഇന്നലെ നടന്നിരുന്നു. പരിപാടിയിൽ പങ്കെടുക്കവേ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 20ന് തിയറ്ററുകളിലെത്തും.

എപ്പോഴത്തേയും പോലെ തഗ്ഗ് രീതിയിലായിരുന്നു മമ്മൂട്ടിയുടെ പ്രസം​ഗം. രജനികാന്തിനൊപ്പവും ധനുഷിനൊപ്പവും അഭിനയിച്ചുവെന്ന് പറഞ്ഞ മമ്മൂട്ടി, ധനുഷിന്റെ മകനൊപ്പം അഭിനയിക്കാനുള്ള മോഹവും രസകരമായി പങ്കുവച്ചു. "ഏഴ് വർഷത്തിന് ശേഷം ഞാൻ അഭിനയിക്കുന്ന തമിഴ് സിനിമയാണ് 'ഓം'.

'പേരൻപി'ന് ശേഷം ഒരു തമിഴ് പടം ചെയ്യണമെന്ന് കരുതിയിരുന്നു. നിറയെ പേരോട് ചോ​ദിച്ചു. അവരാരും എനിക്ക് അവസരം തന്നില്ല. 'ഓം' ഒരു അവിസ്മരണീയമായ സിനിമയാണ്. ഞാൻ രജി സാറിനൊപ്പവും ധനുഷ് സാറിനൊപ്പവും അഭിനയിച്ചു കഴിഞ്ഞു. ധനുഷിന്റെ മകൻ അടുത്തിരിക്കുന്നുണ്ട്. അവൻ എപ്പോൾ അഭിനയിക്കാൻ പോകുന്നെന്ന് അറിയില്ല (അവൻ എപ്പോ നടിക്ക പോറേന്ന് തെരിയിലെ).

ഇതിലൊരുപാട് (ഓം) കഥകളുണ്ട്. സാധാരണക്കാരുടെ ഒരു മലയോര പശ്ചാത്തലത്തിലുള്ള കഥ, സായ് പല്ലവിയുടെ കഥ, ധനുഷ് സാറിന്റെ കഥ, അങ്ങനെയങ്ങനെ... ഞാൻ കഥയൊന്നും പറയാൻ പോകുന്നില്ല. എനിക്ക് 45 ദിവസത്തെ ഷൂട്ടിങ് ഉണ്ടെന്നാണ് അവർ പറഞ്ഞത്, പക്ഷേ ഇപ്പോൾ 6 മാസമായി. രാത്രിയോട് രാത്രിയാണ് ഷൂട്ടിങ്.

കടത്തുകാരന്റെ കഥ രാത്രിയിലേ എടുക്കാൻ പറ്റൂ എന്നാണ് അവൻ പറയുന്നത്. പിന്നെ എനിക്കെന്ത് ചെയ്യാൻ പറ്റും!. ഒന്നും ചെയ്യാൻ പറ്റില്ല. പടത്തിലെ അഭിനേതാക്കളിൽ നിന്ന് എനിക്ക് ചില കാര്യങ്ങൾ പഠിക്കാനുണ്ടായിരുന്നു. സായ് പല്ലവിയുടെ ഭാവപ്രകടനങ്ങൾ അതിശയകരമാണ്. ധനുഷിന്റെ കഥാപാത്രമാകട്ടെ അസാധാരണവും. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരിക്കും 'ഓമി'ലേത്. സായ് പല്ലവിയെ ഞാൻ 'ഹീറോ' എന്ന് വിളിക്കും.

കാരണം, സാധാരണയായി സിനിമകളിൽ നായകന്മാരാണ് ഫൈറ്റ് ചെയ്യാറുള്ളത്. എന്നാൽ സായ് പല്ലവി ഇതില്‍ ഫൈറ്റ് ചെയ്യുമ്പോൾ, നായകന്മാർ പോലും തോറ്റ് പോകും. ബ്രൂസ് ലീയെപ്പോലെയാണ് അവർ ഫൈറ്റ് ചെയ്യുന്നത്. എന്റെ സംസാരം ചിലപ്പോൾ തമാശയായി തോന്നാം, പക്ഷേ സിനിമ വളരെ സീരിയസ് ആണ്. അത് നിങ്ങളുടെ ഉള്ളു തൊടും".- മമ്മൂട്ടി പറഞ്ഞു.

Mammootty, Dhanush
'പാർവതിയും ഉണ്ണിമായയും സീരിയസ് ആണെന്ന് വിചാരിച്ചു, അത് തെറ്റാണെന്ന് മനസിലായി'; ലാൽ ജോസ് പറയുന്നു
Mammootty, Dhanush
രാമായണ വെറും സിനിമയല്ല; ഭാരതീയ സംസ്കാരത്തിനായുള്ള മഹായാ​ഗമെന്ന് വിവേക് ഒബ്‌റോയ്
Mammootty, Dhanush
മൂന്ന് വർഷങ്ങൾക്ക് ശേഷം 'ബാന്ദ്ര' ഒടിടിയിലേക്ക്; സ്ട്രീമിങ് തീയതി പുറത്ത്
Summary

Mammootty thug speech in OM pre release event.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER