ബെര്‍ണാഡ് അര്‍ണോള്‍ട്, ഇലോണ്‍ മസ്‌ക്  ഇന്‍സ്റ്റഗ്രാം
Business

ഇലോണ്‍ മസ്‌കിനെ പിന്തള്ളി, അതിസമ്പന്ന പട്ടികയില്‍ ഒന്നാമതെത്തി ബെര്‍ണാഡ് അര്‍ണോള്‍ട്

ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് പ്രകാരം ബെര്‍ണാഡ് അര്‍ണോള്‍ടിന്റെയും കുടുംബത്തിന്റെയും ആസ്തി 23.6 ബില്യണ്‍ ഡോളര്‍ വര്‍ദ്ധനവോടെ 207.6 ബില്യണ്‍ ഡോളറായി വളര്‍ന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടെസ്‌ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കിനെ പിന്തള്ളി ലോകത്തെ അതിസമ്പന്ന പട്ടികയില്‍ ഒന്നാമതെത്തി ബെര്‍ണാഡ് അര്‍ണോള്‍ട് . ലൂയിസ് വട്ടോണ്‍, ഡിയോര്‍, ടിഫാനി തുടങ്ങിയ ആഡംബര ബ്രാന്‍ഡുകളുടെ ഉടമകളായ ഫ്രഞ്ച് കമ്പനിയായ എല്‍വിഎംഎച്ചിന്റെ സിഇഒയും ചെയര്‍മാനുമാണ് ബെര്‍ണാഡ്.

ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് പ്രകാരം ബെര്‍ണാഡ് അര്‍ണോള്‍ടിന്റെയും കുടുംബത്തിന്റെയും ആസ്തി 23.6 ബില്യണ്‍ ഡോളര്‍ വര്‍ദ്ധനവോടെ 207.6 ബില്യണ്‍ ഡോളറായി വളര്‍ന്നു. മസ്‌കിന്റെ 13 ശതമാനം ഓഹരികള്‍ ഇടിഞ്ഞു, ഇത് മസ്‌കിന് 18 ബില്യണ്‍ ഡോളറിലധികം നഷ്ടമുണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു.

ടെസ്‌ലയുടെ 586.14 ബില്യണ്‍ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഡിയോര്‍, ബള്‍ഗാരി, സെഫോറ തുടങ്ങിയ ആഡംബര ഉല്‍പ്പന്ന ബ്രാന്‍ഡുകളുടെ സ്ഥാപനമായ എല്‍വിഎംഎച്ചിന്റെ വിപണി മൂലധനം 388.8 ബില്യണ്‍ ഡോളറിലെത്തിയതായി റിപ്പോര്‍ട്ട് പറയുന്നു.

ഫോര്‍ബ്സിന്റെ ശതകോടീശ്വരന്മാരുടെ പട്ടിക

ബെര്‍ണാഡ് അര്‍നോള്‍ടും കുടുംബവും (207.6 ബില്യണ്‍)

ഇലോണ്‍ മസ്‌ക് (204.7 ബില്യണ്‍ ഡോളര്‍)

ജെഫ് ബെസോസ് (181.3 ബില്യണ്‍ ഡോളര്‍)

ലാറി എലിസണ്‍ (142.2 ബില്യണ്‍ ഡോളര്‍)

മാര്‍ക്ക് സക്കര്‍ബര്‍ഗ് (139.1 ബില്യണ്‍)

വാറന്‍ ബഫറ്റ് (127.2 ബില്യണ്‍ ഡോളര്‍)

ലാറി പേജ് (127.1 ബില്യണ്‍)

ബില്‍ ഗേറ്റ്‌സ് (122.9 ബില്യണ്‍ ഡോളര്‍)

സെര്‍ജി ബ്രിന്‍ (121.7 ബില്യണ്‍ ഡോളര്‍)

സ്റ്റീവ് ബാല്‍മര്‍ (118.8 ബില്യണ്‍).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT