investment options file
Business

ബാങ്ക് എഫ്ഡി പലിശനിരക്ക് കുറയുന്നു, സമ്പാദ്യം ഇരട്ടിയാക്കണോ?; ഇതാ ചില പൊടിക്കൈകള്‍

പ്രമുഖ ബാങ്കുകള്‍ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു തുടങ്ങിയിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

പ്രമുഖ ബാങ്കുകള്‍ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു തുടങ്ങിയിരിക്കുകയാണ്. ഇതോടെ ബാങ്കില്‍ പൂര്‍ണമായി നിക്ഷേപിക്കുന്നത് യുക്തിപരമല്ല എന്ന വിലയിരുത്തലില്‍ പോര്‍ട്ട്‌ഫോളിയോയില്‍ മാറ്റം വരുത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. നിക്ഷേപം നടത്തുകയാണെങ്കില്‍ ഡൈവേഴ്‌സിഫൈ ചെയ്യണമെന്ന ചിന്ത നിക്ഷേപകരില്‍ കൂടി വരുന്നുണ്ട്.

ബാങ്ക് എഫ്ഡികളുടെ ആകര്‍ഷണം കുറയുമ്പോഴും, 2026 ഏപ്രില്‍ വരെ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റമില്ലാത്തത് നിക്ഷേപകര്‍ക്ക് വലിയ ആശ്വാസമാണ്. ഈ സാഹചര്യത്തില്‍ പോസ്റ്റ് ഓഫീസ് പദ്ധതികളും ആര്‍ബിഐ ഫ്‌ലോട്ടിംഗ് റേറ്റ് ബോണ്ടുകളും കൂടുതല്‍ ലാഭകരമായി മാറുന്നു. വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് മികച്ച ലാഭം ഉറപ്പാക്കാന്‍ പലരും തങ്ങളുടെ നിക്ഷേപങ്ങള്‍ ഇപ്പോള്‍ തന്നെ മാറ്റിത്തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ റിസ്‌ക് എടുക്കാന്‍ താത്പര്യമുള്ളവര്‍ ഓഹരി വിപണിയിലും നിക്ഷേപിക്കുന്നുണ്ട്. നിലവില്‍ ഓഹരി വിപണി ചാഞ്ചാട്ടത്തിലാണ്. ഇത് അവസരമായി കണ്ട് നിക്ഷേപിക്കുന്നവരുമുണ്ട്. ചാഞ്ചാട്ടം നേട്ടത്തിനുള്ള അവസരമായി കണ്ട് എസ്‌ഐപിയില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ദീര്‍ഘകാലം ലക്ഷ്യമിട്ട് ഓഹരി വിപണിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ നേട്ടം സമ്പാദിക്കാന്‍ കഴിയുമെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ നിക്ഷേപ പദ്ധതി തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നിലവില്‍ മിക്ക ബാങ്കുകളും മൂന്ന് വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത് ഏകദേശം 7.5 ശതമാനം പലിശയാണ്. എന്നാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സമ്പാദ്യ പദ്ധതിയില്‍ (SCSS) 8.2 ശതമാനം എന്ന മികച്ച പലിശ ലഭിക്കുന്നുണ്ട്. നികുതി ആനുകൂല്യങ്ങളുള്ള പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന് (PPF) 7.1 ശതമാനമാണ് പലിശ നിരക്ക്. പലിശ നിരക്കിലെ ഈ വലിയ വ്യത്യാസം നിക്ഷേപകരെ തങ്ങളുടെ പണം എവിടെ നിക്ഷേപിക്കണം എന്ന കാര്യത്തില്‍ പുനര്‍ചിന്തയ്ക്ക് പ്രേരിപ്പിക്കുകയാണ്. നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റിന് 7.7 ശതമാനമാണ് പലിശ. ആര്‍ബിഐ ഫ്‌ലോട്ടിംഗ് ബോണ്ടുകള്‍ 8.05 ശതമാനം പലിശയാണ് നല്‍കുന്നത്.

നിലവിലെ സാഹചര്യത്തില്‍ 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീമാണ് മുതിര്‍ന്നവര്‍ക്ക് ഏറ്റവും ഗുണകരം. ഇതില്‍ നിന്ന് മൂന്ന് മാസം കൂടുമ്പോള്‍ ലഭിക്കുന്ന പലിശ വരുമാനം പല കുടുംബങ്ങള്‍ക്കും വലിയ സാമ്പത്തിക സഹായമാണ്. അതേസമയം, അഞ്ച് വര്‍ഷത്തെ നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് (NSC) 7.7 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. സ്വകാര്യ നിക്ഷേപങ്ങളെക്കാളും അസ്ഥിരമായ വിപണിയെക്കാളും സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഇത്തരം സര്‍ക്കാര്‍ പദ്ധതികള്‍ സഹായിക്കും.

സുരക്ഷിതമായ നിക്ഷേപം ആഗ്രഹിക്കുന്നവര്‍ക്ക് ആര്‍ബിഐ ഫ്‌ലോട്ടിംഗ് റേറ്റ് ബോണ്ടുകളും മികച്ച ഓപ്ഷനാണ്. എന്‍എസ്സി നിരക്കിനേക്കാള്‍ 0.35 ശതമാനം അധിക പലിശയാണ് ഇതില്‍ ഓരോ മാസവും ലഭിക്കുക. എന്നാല്‍ നിക്ഷേപം തെരഞ്ഞെടുക്കുമ്പോള്‍ നികുതി കഴിച്ചുള്ള ലാഭം എത്രയാണെന്ന് കൃത്യമായി പരിശോധിക്കണം. ബാങ്ക് എഫ്ഡികള്‍ എളുപ്പമാണെങ്കിലും, നികുതി കൂടി വരുമ്പോള്‍ പണപ്പെരുപ്പത്തെ മറികടക്കാന്‍ അവയ്ക്ക് പലപ്പോഴും സാധിക്കാറില്ല. ദീര്‍ഘകാല വളര്‍ച്ചയ്ക്കായി പിപിഎഫും കൃത്യമായ വരുമാനത്തിനായി സീനിയര്‍ സിറ്റിസണ്‍ സ്‌കീമും ചേര്‍ത്തുള്ള നിക്ഷേപ രീതിയാണ് ബുദ്ധിപരം.

best investment options, details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടുത്ത ചൂടില്‍ നിന്ന് ആശ്വാസമാകുമോ? ശക്തമായ മഴ വരുന്നു; ബുധനാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'ഇവരെന്താ ചെന്നൈയിൽ വോട്ട് ചെയ്യുന്നത് ?'; മറുപടിയുമായി കാളിദാസ് ജയറാം

നിതിന്‍ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ.എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല

ഓര്‍മയില്ലേ തന്മയ് ശ്രീവാസ്തവയെ? മുന്‍ പഞ്ചാബ് താരം വീണ്ടും ഐപിഎല്ലില്‍ അരങ്ങേറുന്നു; ഇത്തവണ കളിക്കാരനല്ല!

കൃഷിയിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍; സൂര്യാതപമെന്ന് സംശയം

SCROLL FOR NEXT