കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിലും കൊച്ചി മെട്രോ മാതൃകയാണ്.
kochi metro
കൊച്ചി മെട്രോ
Edited By:
Updated on
1 min read

കൊച്ചി: കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും കുതിപ്പ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം വരുമാനത്തിലും പ്രവര്‍ത്തനലാഭത്തിലും മുന്നേറ്റമുണ്ടായതോടെ നഷ്ടവും ഗണ്യമായി കുറഞ്ഞു. 2024-25 സാന്പത്തിക വര്‍ഷം കമ്പനിയുടെ നഷ്ടം 430.50 കോടി രൂപയായിരുന്നു. 2025-26ല്‍ ഇത് 352.49 കോടി രൂപയായി. 52.64 കോടി രൂപയുടെ പ്രവര്‍ത്തനലാഭം നേടി തുടര്‍ച്ചയായ നാലാം വര്‍ഷവും കൊച്ചി മെട്രോ ലാഭത്തിലായി. 2025-26ല്‍ പ്രതിദിന ശരാശരി യാത്രക്കാരുടെ എണ്ണം ആദ്യമായി ഒരുലക്ഷം കടന്ന് 1.01 ലക്ഷത്തിലെത്തി.

കൊച്ചി മെട്രോയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ശരാശരിയാണിത്. യാത്രക്കാര്‍ കൂടിയതോടെ ടിക്കറ്റ് വരുമാനവും ഗണ്യമായി ഉയര്‍ന്നു. 2026ല്‍ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.01 ലക്ഷമായി വര്‍ധിച്ചതിനെ തുടര്‍ന്ന് തിരക്കേറിയ സമയങ്ങളില്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകളും ഏര്‍പ്പെടുത്തി. ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിലും കൊച്ചി മെട്രോ മാതൃകയാണ്.

2025-26ല്‍ ലഭിച്ച ആകെ പ്രവര്‍ത്തന വരുമാനമായ 224.65 കോടിയില്‍ 76.33 കോടി സ്റ്റേഷന്‍ വാണിജ്യവല്‍ക്കരണം, പരസ്യവരുമാനം, മറ്റ് നൂതന മാര്‍ഗങ്ങള്‍ എന്നിവയിലൂടെ ലഭിച്ചതാണ്. കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം കാക്കനാട് സ്മാര്‍ട്ട് സിറ്റിയിലേക്കും ഇന്‍ഫോപാര്‍ക്കിലേക്കും സര്‍വീസ് ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം ഇനിയും ഉയരുമെന്ന് മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്‌റ പറഞ്ഞു.

kochi metro
മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത
kochi metro
'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം
kochi metro
മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kochi Metro registers record op profit on higher ridership, non-fare revenue

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com