ഇലോണ്‍ മസ്‌ക്/ ട്വിറ്റർ 
Business

ട്വിറ്ററില്‍ കൂട്ട രാജി; പടിയിറങ്ങുന്നത് നൂറുകണക്കിനു ജീവനക്കാര്‍, കാര്യമാക്കുന്നില്ലെന്ന് മസ്‌ക്

മസ്‌ക് നല്‍കിയ സമയപരിധി അവസാനിക്കും മുമ്പു തന്നെ നൂറു കണക്കിനു ജീവനക്കാര്‍ രാജി നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

സാന്‍ഫ്രാന്‍സിസ്‌കോ: പുതിയ ഉടമ ഇലോണ്‍ മസ്‌കിന്റെ അന്ത്യശാസനം തീരും മുമ്പായി ട്വിറ്ററില്‍നിന്നു ജീവനക്കാരുടെ കൂട്ട രാജി. നൂറു കണക്കിനു പേരാണ് രാജി നല്‍കി കമ്പനിയുടെ പടിയിറങ്ങിയത്. ഇതു താന്‍ കാര്യമാക്കുന്നില്ലെന്ന് ഇലോണ്‍ മസ്‌ക് പ്രതികരിച്ചു.

ഒന്നുകില്‍ അതികഠിനമായ തൊഴില്‍ രീതിയിലേക്കു മാറുക, അല്ലെങ്കില്‍ കമ്പനിയിലെ സേവനം അവസാനിപ്പിക്കുക എന്നായിരുന്നു മസ്‌കിന്റെ അന്ത്യ ശാസനം. തന്നോടൊപ്പം താത്പര്യമുള്ളവര്‍ക്കു നില്‍ക്കാം, അല്ലാത്തവര്‍ക്കു വ്യാഴാഴ്ച അഞ്ചു മണിക്കു മുമ്പായി രാജി നല്‍കാം എന്നായിരുന്നു ട്വിറ്റ് അറിയിച്ചത്. 

മസ്‌ക് നല്‍കിയ സമയപരിധി അവസാനിക്കും മുമ്പു തന്നെ നൂറു കണക്കിനു ജീവനക്കാര്‍ രാജി നല്‍കി. ഇത് ഇവര്‍ ട്വിറ്ററിലൂടെ തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. 

ട്വിറ്റര്‍ പൂട്ടാന്‍ പോവുകയാണോ എന്നാണ്, കൂട്ട രാജിയോടു പ്രതികരിച്ചുകൊണ്ട് ഒരു ഉപഭോക്താവ് മസ്‌കിനോട് ആരാഞ്ഞത്. കൊള്ളാവുന്നവരൊക്കെ ബാക്കിയുണ്ട്, അതുകൊണ്ട് കൂട്ട രാജി താന്‍ കാര്യമാക്കുന്നില്ലെന്നായിരുന്നു മസ്‌കിന്റെ മറുപടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT