AI Image chat Gpt AI Image
Business

നിങ്ങൾക്കും എഐ ചിത്രങ്ങൾ ഉണ്ടാക്കണോ; ദാ, സിംപിളാണ് കാര്യം!

നിങ്ങളുടെ ചിത്രങ്ങളെ വേറിട്ട് നിർത്തുന്നത് നിങ്ങളുടെ ഭാവനയും, ക്രിയാത്മകതയും, കൃത്യതയും, നിർദേശങ്ങളിലെ വിശദാംശങ്ങളും ആയിരിക്കും.

ചിന്നു എം അവിന്‍

സോഷ്യൽ മീഡിയ തുറന്നാൽ അതിൽ എഐ ചിത്രങ്ങളുടെ മേളമാണ്. ബലെൻസിയാഗ കോട്ടിട്ട ഫ്രാൻസിസ് മാർപാപ്പ മുതൽ അങ്ങ് ചന്ദ്രനിലെ മലയാളിയുടെ ചായക്കടയുടെ ചിത്രം വരെ മനുഷ്യർ എഐ ജാലവിദ്യയിലൂടെ ഉണ്ടാക്കി. എന്നാൽ ഇത്തരം ചിത്രങ്ങൾ ആളുകൾ എങ്ങനെ ഉണ്ടാക്കുന്നു? നിങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ചുള്ള ഒരു എഐ ചിത്രം ഉണ്ടാക്കാൻ ആഗ്രഹം ഉണ്ടോ? ചാറ്റ് ജിപിറ്റി, മെറ്റ, ഗ്രോക്ക്, ജെമിനി എന്നിങ്ങനെ ഒട്ടേറെ എഐ പ്ലാറ്റ്ഫോമുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഈ മേഖലയില്‍ മുന്‍പേ നടന്ന ചാറ്റ്ജിപിറ്റിയില്‍ എങ്ങനെ എഐ ചിത്രങ്ങള്‍ ഉണ്ടാക്കാം എന്നു നോക്കാം.

നിങ്ങൾ ഒരു സ്‌കൂൾ വിദ്യാർത്ഥിയോ ഡിസൈനറോ ആരും ആയിക്കൊള്ളട്ടെ, നിങ്ങളുടെ ആശയങ്ങൾ ചാറ്റ്ജിപിറ്റിയിൽ അതുല്യമായ ചിത്രങ്ങളാക്കാൻ സാധിക്കും. ചാറ്റ്ജിപിറ്റി ലളിതമായ ടെക്സ്റ്റ് നിർദ്ദേശങ്ങൾക്ക് (prompt) അനുസരിച്ച് ഏത് കലാശൈലിയിലുമുള്ള എഐ ചിത്രങ്ങൾ സൃഷ്ടിക്കും. അതിലുപരി ചാറ്റ്ജിപിറ്റിയിൽ തന്നെ ചിത്രങ്ങളുടെ ഭാഗങ്ങൾ എഡിറ്റ് ചെയ്യാനും സാധിക്കും.

ചാറ്റ്ജിപിറ്റിയിൽ എങ്ങനെ ചിത്രങ്ങൾ ഉണ്ടാക്കാം?

1. ചാറ്റ്ജിപിറ്റിയിൽ ലോഗിൻ ചെയ്യാൻ ആദ്യം https://chatgpt.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ വഴി ആണെങ്കിൽ നിങ്ങൾക്ക് ചാറ്റ്ജിപിറ്റി ആപ്പും ലഭ്യമാണ്. ഏറ്റവും പുതിയ ഇമേജ് ജനറേഷൻ ഫീച്ചർ വേണമെങ്കിൽ GPT-4o വേർഷൻ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് വഴി ചാറ്റ്ജിപിറ്റി സൗജന്യമായി ഉപയോഗിക്കുന്നവർക്കും ചിത്രങ്ങൾ ഉണ്ടാക്കാം, പക്ഷെ ഉപയോഗിക്കാവുന്ന തവണകൾക്ക് പരിമിതികൾ ഉണ്ട്. കൂടുതൽ ഫീച്ചേഴ്സിന് പണമടച്ചുള്ള പ്ലാനിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടി വരും.

2. ചിത്രം ഉണ്ടാക്കാൻ ആദ്യം തന്നെ വേണ്ടത് വ്യക്തവും വിശദവുമായ ഒരു ടെക്സ്റ്റ് പ്രോംപ്റ്റാണ്. വിശദമായ നിർദേശങ്ങൾ നൽകിയാൽ, ചാറ്റ്ജിപിറ്റി തിരിച്ച് നൽകുന്ന ചിത്രങ്ങളും അത്രമേൽ മികച്ചതായിരിക്കും. അതിനായി, ഉപയോഗിക്കേണ്ട നിറങ്ങൾ, ലൈറ്റിംഗ്, കലാശൈലി എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ നിർദേശങ്ങളിൽ ഉൾപ്പെടുത്തുക. ഉദാഹരണത്തിന്: റോസാപൂക്കളാൽ നിറഞ്ഞ ഒരു പൂന്തോട്ടത്തിലൂടെ ഒരു പട്ടി ഓടിവരുന്നതിന്റെ ചിത്രം. അത് ഉണ്ടാക്കാനായി ആദ്യം ചാറ്റ്ജിപിറ്റിക്ക് ചിത്രം ഉണ്ടാക്കാനുള്ള നിർദേശം നൽകുക. അതിനായി നൽകിയ പ്രോംപ്റ്റ് ഇതാണ്:

AI Image

ഇനി ചിത്രത്തിൽ മറ്റ് മാറ്റങ്ങൾ ഒന്നും വരുത്താതെ നമുക്ക് റോസാപൂക്കളുടെ നിറം ചുവപ്പും, പട്ടിയുടെ ഇനം ഗോൾഡൻ റിട്രീവറിൽ നിന്ന് ഹസ്കിയും ആക്കിയാലോ?

second AI image

സംഗതി എളുപ്പം ആയിരുന്നില്ലേ? ഉണ്ടാക്കിയ ചിത്രങ്ങൾ ഇഷ്ടമുള്ള അളവിലും ഫോർമാറ്റിലും നിങ്ങൾക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. അതിനുള്ള നിർദേശങ്ങൾ നൽകിയാൽ മതി. കുറച്ചു സങ്കീർണമായ പ്രോംപ്റ്റ് കൂടി നമുക്ക് പരിശോധിക്കാം. ഈ ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞപോലെ ചന്ദ്രനിലെ ഒരു മലയാളിയുടെ ചായക്കട ഉണ്ടാക്കി നോക്കിയാലോ?  അതിനായി നൽകിയ പ്രോംപ്റ്റും, ചാറ്റ്ജിപിറ്റി ഉണ്ടാക്കിയ ചിത്രവും ഇതാണ്:

Chat GPt Prompt
Tea shop in moon Chat Gpt image

സൃഷ്ടിച്ചെടുത്ത ചിത്രം നിങ്ങളുടെ പ്രതീക്ഷക്കൊത്ത് വന്നോ എന്ന് പരിശോധിക്കുക. ശരിയായിട്ടില്ലെങ്കിൽ, കൂടുതൽ വിശദാംശങ്ങൾ നൽകിയോ, കലാശൈലി മാറ്റിയോ നിങ്ങൾക്ക് നിങ്ങളുടെ പ്രോംപ്റ്റ് പരിഷ്കരിക്കാം. ചിത്രം മെച്ചപ്പെടുത്താൻ ചാറ്റ്ജിപിറ്റി നിങ്ങളോട് കൂടുതൽ അഭിപ്രായങ്ങളും ചോദിക്കും.

ഒരു കാര്യം കൂടി ശ്രദ്ധിക്കുക. വിനോദത്തിനായി എഐ ചിത്രങ്ങൾ ഉണ്ടാക്കുമ്പോൾ അതിന്റെ ധാർമിക വശങ്ങൾ കൂടി ആലോചിക്കണം. ആരെയും വ്യക്തിപരമായി അവഹേളിക്കാനോ, അപമാനിക്കാനോ, ചൂഷണം ചെയ്യാനോ ഇത്തരം സാങ്കേതിക വിദ്യകൾ ഉപയോഗിക്കരുത്. ഉണ്ടാക്കിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഉപയോഗത്തിനോ അല്ലെങ്കിൽ വാണീജ്യ ഉപയോഗത്തിനോ ആണെങ്കിൽ   അത് വ്യക്തമായി രേഖപ്പെടുത്തുന്നത് നല്ലതാണ്. കലാശൈലികളുമായി ബന്ധപ്പെട്ട കോപ്പിറൈറ്റ് നിയമങ്ങളും ഇത്തരം സന്ദർഭങ്ങളിൽ പാലിക്കേണ്ടതാണ്.

ചാറ്റ്ജിപിറ്റി എന്ന മായിക ലോകം

ഭാവനയിൽ കണ്ട ചിത്രങ്ങൾ മാറ്റമല്ല, സ്വന്തം ചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത് കാർട്ടൂൺ രൂപത്തിലാക്കാനും, പ്രായം കൂട്ടാനും കുറയ്ക്കാനും, ഹെയർസ്റ്റൈൽ മാറ്റാനും, തുണിയുടെ നിറം മാറ്റാനും, ബാക്ക്ഗ്രൗണ്ട് മാറ്റാനും എല്ലാം സാധിക്കും. കൂടാതെ പോസ്റ്റർ ഉണ്ടാക്കാനും, പ്രെസെന്റേഷൻ തയ്യാറാക്കാനും, സ്‌കൂൾ പ്രോജക്ടുകൾ ഉണ്ടാക്കാനും എല്ലാം ചാറ്റ്ജിപിറ്റി സഹായിക്കും. എന്നിരുന്നാലും നിങ്ങളുടെ ചിത്രങ്ങളെ വേറിട്ട് നിർത്തുന്നത് നിങ്ങളുടെ ഭാവനയും, ക്രിയാത്മകതയും, കൃത്യതയും, നിർദേശങ്ങളിലെ വിശദാംശങ്ങളും ആയിരിക്കും. അതിനുള്ള ഉദാഹരണമാണ് ഈയിടക്ക് വൈറൽ ആയ ടോയ് ബോക്സ് ട്രെൻഡും സ്റ്റുഡിയോ ജിബ്ലി ട്രെൻഡും.

AI image using Chat Gpt

അപ്പോൾ വൈകിക്കണ്ട, ചിത്രങ്ങൾ ഉണ്ടാക്കി ഉണ്ടാക്കിത്തുടങ്ങിക്കോളൂ, ചിലപ്പോൾ അടുത്ത എഐ ചിത്രങ്ങളുടെ ട്രെൻഡ് തുടങ്ങിവെക്കുന്നത് നിങ്ങളാകാം.   

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ചിന്നു എം അവിന്‍)

How to create AI images, using Chat GPT , how to make your prompts effective.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കേസന്വേഷണ വിവരങ്ങൾ മാധ്യമങ്ങളോട് പറയരുത്; ഡിജിപിയുടെ കർശന നിർദ്ദേശം, സർക്കുലർ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT