ജി വിജയരാഘവന്‍ photo/EXPRESS
Business

'ഇടതുപക്ഷവും വലതുപക്ഷവും ഒരേപോലെ ഉത്തരവാദികള്‍; വളര്‍ച്ചയ്ക്ക് സ്വകാര്യനിക്ഷേപം കൂടിയേതീരൂ'

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ പൂര്‍ണമായി പുനഃസംഘടിപ്പിക്കേണ്ടതുണ്ടെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗവും ടെക്‌നോപാര്‍ക്ക് ആദ്യ സിഇഒയുമായ ജി വിജയരാഘവന്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ പൂര്‍ണമായി പുനഃസംഘടിപ്പിക്കേണ്ടതുണ്ടെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗവും ടെക്‌നോപാര്‍ക്ക് ആദ്യ സിഇഒയുമായ ജി വിജയരാഘവന്‍. നിലവില്‍ ഉന്നത വിദ്യാഭ്യാസ സമ്പ്രദായം കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണ്. നിര്‍ഭാഗ്യവശാല്‍ ആവശ്യമായ ഗുണനിലവാരം ഇല്ല. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന ഗുണനിലവാരവും ഇവിടെ കാണാന്‍ സാധിക്കുന്നില്ല. ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിന് പുറത്ത് പോയി പഠിക്കുന്ന അവസ്ഥ മാറിയില്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അപ്രസക്തമാകും. അതുകൊണ്ട് സര്‍വകലാശാലകളില്‍ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷമോ വലതുപക്ഷമോ എന്ന വ്യത്യാസമില്ലാതെ രാഷ്ട്രീയക്കാരുടെ കുട്ടികള്‍ അടക്കം പുറത്താണ് പഠിക്കുന്നത്. സംസ്ഥാനത്തിനകത്ത് മാറ്റങ്ങള്‍ കൊണ്ടുവന്ന് ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയര്‍ത്താനുള്ള ശ്രമം ഇത്തരത്തില്‍ പുറത്തുപോയി പഠിക്കുന്നവരുടെ ഭാഗത്ത് നിന്ന് എന്തുകൊണ്ട് ഉണ്ടാവുന്നില്ല? ഇതിന് മാറ്റം വരണം. നിര്‍ഭാഗ്യവശാല്‍ മാറ്റം അംഗീകരിക്കാന്‍ മടിക്കുന്ന യൂണിയന്‍ പ്രവര്‍ത്തനങ്ങളുമായി നടക്കുന്ന അധ്യാപകരാണ് വിദ്യാഭ്യാസ സമ്പ്രദായത്തെ നിയന്ത്രിക്കുന്നത്. അത് മാറണം. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ സര്‍വകലാശാലകള്‍ അപ്രസക്തമാകാനുള്ള സാധ്യതയുണ്ട്. ഇവിടത്തെ സംവിധാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമാണ് ഗണ്യമായ സ്വാധീനം. അധ്യാപകര്‍ പലപ്പോഴും രാഷ്ട്രീയ സംവിധാനങ്ങളുടെ ഭാഗമാണ്. വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ പരിഗണനയെ ലഭിക്കുന്നുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുവാക്കള്‍ക്ക് ഫലപ്രദവും അഭിലാഷപരവുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. തൊഴിലവസരം തേടി യുവജനങ്ങള്‍ പുറത്തുപോകുന്ന അവസ്ഥയാണ്. ഇവരുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായ സ്ഥാനങ്ങള്‍ സൃഷ്ടിക്കാന്‍ ഇവിടെ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യമേഖലയുമായി ബന്ധപ്പെട്ട കാഴ്ചപ്പാട് മാറേണ്ടതുണ്ട്. സ്വകാര്യമേഖലയില്‍ ഒരാള്‍ക്ക് തൊഴില്‍ നല്‍കുന്നത് സ്വാഭാവികമായും ചൂഷണത്തിന് വേണ്ടിയാണെന്ന ധാരണ നിലനില്‍ക്കുന്നു. ഇക്കാര്യത്തില്‍ ഇടതുപക്ഷവും വലതുപക്ഷവും ഒരേപോലെ ഉത്തരവാദികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വകാര്യ നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നത് ഒരു പ്രശ്‌നമല്ല. ആഗ്രഹിക്കുന്ന വളര്‍ച്ച കൈവരിക്കണമെങ്കില്‍ സ്വകാര്യനിക്ഷേപത്തെ ആകര്‍ഷിച്ചേ തീരൂ. സ്വകാര്യ നിക്ഷേപം വരുന്നു എന്നതുകൊണ്ട് പൊതുമേഖലയില്‍ നിന്ന് യാതൊന്നും എടുത്തു മാറ്റപ്പെടുന്നു എന്നര്‍ഥമില്ല. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സ്വകാര്യമേഖല ആവശ്യമാണ്. അതേസമയം പൊതുമേഖലയെ കൂടുതല്‍ കാര്യക്ഷമമാക്കാനും കഴിയണം. സര്‍ക്കാരിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കില്ല. അതിനുള്ള ശേഷി സര്‍ക്കാരിനില്ല. സ്വകാര്യ സംരംഭകന്‍ വരുമ്പോള്‍ അവര്‍ക്ക് തടസ്സങ്ങളൊന്നുമില്ലാതെ അനുമതികള്‍ ലഭിക്കുന്ന സാഹചര്യം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘Both left, right responsible for portraying pvt sector as exploitative’

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമാധാനപരമായി ഒത്തുകൂടുന്നവരെ അനധികൃതമായി തടഞ്ഞുവെക്കരുത്; മെട്രോയും ട്രെയിനുകളും സാധാരണ നിലയിൽ പ്രവർത്തിക്കണം; സുപ്രീം കോടതി

പ്രതിപക്ഷ നേതാക്കള്‍ നാളെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കാണും; സര്‍ക്കാര്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് ഖാര്‍ഗെ

​Jantar Mantar Protest: ജോണ്‍ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്തു

പാലക്കാട് വാഹനാപകടത്തിൽ പരിക്കേറ്റ കോഴിക്കോട് സ്വദേശിനി മരിച്ചു

'ലാല്‍ ആ ചിത്രത്തിലുള്ളത് ആര്‍ക്കും അറിയില്ലായിരുന്നു, മാസികക്കാരെ ഭീഷണിപ്പെടുത്തി'; സര്‍പ്രൈസ് കാമിയോയെക്കുറിച്ച് കമല്‍