British Vlogger Alex Wanders 
Business

'കേരളം മറ്റൊരു രാജ്യമാണ്'; എല്ലാവരും മാതൃകയാക്കണമെന്ന് ബ്രിട്ടീഷ് വ്‌ലോഗര്‍

ദിവസങ്ങള്‍ക്ക് മുമ്പ് പങ്കുവെച്ച റീല്‍ ഇതിനോടകം ലക്ഷക്കണക്കിന് പേര്‍ കാണുകയും ചെയ്തു.

സമകാലിക മലയാളം ഡെസ്ക്

കേരളത്തെക്കുറിച്ച് ബ്രിട്ടീഷ് വ്‌ളോഗര്‍ അലകസ് വാണ്ടേഴ്‌സിന്റെ വാക്കുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നത്. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്നുള്ള വീഡിയോ പങ്കുവച്ചാണ് മലയാളികളുടെ സൗഹൃദപരമായ പെരുമാറ്റം അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് പങ്കുവെച്ച റീല്‍ ഇതിനോടകം ലക്ഷക്കണക്കിന് പേര്‍ കാണുകയും ചെയ്തു.

'ഞാന്‍ ഇപ്പോള്‍ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്താണ്. ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ സ്ഥലം മറ്റൊരു രാജ്യമായിട്ടാണ് അനുഭവപ്പെടുന്നത്. ശാന്തതയും സമാധാനവും നിറഞ്ഞ അന്തരീക്ഷം. സൗഹാര്‍ദപരമായി ഇടപെടുന്ന ആളുകള്‍. രാജ്യത്തെ മറ്റിടങ്ങള്‍ തീര്‍ച്ചയായും പല കാര്യങ്ങളിലും കേരളത്തെ മാതൃകയാക്കണം'- അലക്‌സ് പറയുന്നു.

നേരത്തെയും കേരളത്തിലെ പല സ്ഥലങ്ങളില്‍ നിന്നുള്ള വീഡിയോ അലക്‌സ് പങ്കുവെച്ചിരുന്നു. വര്‍ക്കലയിലെ മാലിന്യപ്രശ്‌നം തുറന്നുകാട്ടുന്ന വീഡിയോ വലിയ ചര്‍ച്ചയായിരുന്നു. കേരളം വിമര്‍ശനങ്ങള്‍ അംഗീകരിക്കുന്നവരാണെന്നും അവര്‍ അത് പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു പലരുടെയും ഇതിനുള്ള പ്രതികരണങ്ങള്‍.

British vlogger Alex Wanders has shared a viral video in which he expresses high praise for Kerala's capital city, Thiruvananthapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുനമ്പം ഭൂമി തര്‍ക്കം: ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി വഖഫ് സംരക്ഷണ സമിതി

'തെറ്റാന്‍ കാരണം അദ്ദേഹത്തിന്റെ ആര്‍ഭാട ജീവിതം, പിണറായി സര്‍ക്കാരിന്റെ 80 ശതമാനം പദ്ധതികളും എന്റെ ബുദ്ധിയിലുണ്ടായത്'

'പ്രധാനമന്ത്രി സംസാരിക്കുന്നതെല്ലാം വികസനത്തെക്കുറിച്ച്'; മോദിയെ പുകഴ്ത്തി വീണ്ടും ശശി തരൂര്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഏഴ് ജില്ലകളില്‍ യെല്ലോ

മുഖ്യമന്ത്രിക്കെതിരെ വധശ്രമത്തിന് ആഹ്വാനം: കന്യാസ്ത്രീ ടീന ജോസിനെ തള്ളി സിഎംസി സന്യാസിനി സമൂഹം

SCROLL FOR NEXT